Tuesday, June 23, 2009

മുടി മുറിക്കും;അവര്‍ തലയുമെടുക്കും







മാധ്യമം ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കത്തില്‍ (2009 ജൂണ്‍ 29)

എസ്. എഫ്.ഐയുടെ ദലിത് പീഡനത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ രണ്ടെണ്ണമാണ്, ഒരു തുറന്നുപറച്ചില്‍(പേജ് 16-17), ഒരു കൂട്ടപ്പൊരിച്ചില്‍(പേജ് 18-26).
മുന്‍ലക്കങ്ങളിലും ഇതിനു സമാനമായ ചില വിലാപകാവ്യങ്ങള്‍ ആഴ്ചപ്പതിപ്പില്‍ കണ്ടിരുന്നു.


തുറന്നുപറച്ചില്‍


തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ്‌ കോളേജിലെ കൃഷ്ണകുമാര്‍ എന്ന ദലിത് വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐയുടെ ‘സദാചാരപോലീസില്‍’ നിന്നു നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച് കൃഷ്ണകുമാറിന്റെ തന്നെ വെളിപ്പെടുത്തലാണ്


തികച്ചും ദരിദ്രമായ സാഹചറ്ര്യത്തില്‍ നിന്നു വരുന്ന ഒരു ദലിത് വിദ്യാര്‍ഥി, ഹോട്ടല്‍ ജോലിയെടുത്തും മറ്റും പഠനത്തിനുള്ള പണംകണ്ടെത്തി വര്‍ണശബളമായ സ്വപ്നങ്ങളോടെ ക്യാമ്പസിലെതുന്നു. ഇവിടെയാണ് റാഗിങ്ങിന്റെ ലേബലില്‍ ജൂനിയര്‍ വിദ്യാര്‍തികളെ പീഡിപ്പിച്ചു രസിക്കുന്ന ഒരു പറ്റം വിദ്യാര്‍ഥി സാഡിസ്റ്റുകളുടെ രംഗപ്രവേശം(ഇവരില്‍ SFI യുടെ യൂണിറ്റ് പ്രസിഡന്റടക്കമുള്ളവര്‍ ഉള്‍പ്പെടുന്നു) നീട്ടിവളര്‍ത്തിയ മുടി വെട്ടിയിട്ടേ കോളേജില്‍ കയറാവൂ എന്നായിരുന്നത്രേ മേല്പറഞ്ഞ വാനരപ്പടയുടെ തീട്ടൂരം. അങ്ങനെയിരിക്കേ സഹപാഠിയെ മര്‍ദ്ദിച്ച സീനിയര്‍ വിദ്യാര്‍ഥികളിലൊരാളെ ചോദ്യം ചെയ്ത കൃഷ്ണകുമാറിനെ അവര്‍ സംഘം ചേറ്ന്നു മര്‍ദ്ദിച്ചു,ജാതിപ്പേരു വിളിച്ചു, ബലമായി മുടി മുറിപ്പിച്ചു.സംഭവം നടക്കുന്നത് 2008 ഡിസംബര്‍ 18ന്‍. ഇതിന്റെ പേരില്‍ കൃഷ്ണകുമാറിനോടുള്ള ക്രൂരമായ പകപോക്കല്‍ ഇപ്പോഴും തുടരുന്നു…

താനടക്കമുള്ള ജൂനിയര്‍ വിദ്യാര്‍ഥി‍തികളെ പീഡിപ്പിച്ചു രസിക്കുന്ന,തന്റെ സഹപാഠിയെ മറ്ദ്ദിച്ച ചെറ്റകളെ ചോദ്യം ചെയ്യാന്‍ ആറ്ജ്ജവം കാണിച്ച കൃഷ്ണകുമാറിന‍ അഭിവാദ്യങ്ങള്‍.ഇനിയുള്ള ചെറുത്തുനില്പിലും പോരാട്ടത്തിലും കൃഷ്ണകുമാറിനോട് ഐക്യദാറ്ഡ്യം പ്രഖ്യാപിക്കുന്നു.

കൃഷ്ണകുമാര്‍നെ പീഡിപ്പിച്ച/പീഡിപ്പിച്ചുകൊണ്ടിരിക്കുന്നവറ് മാത്ര്കാപരമായി ശിക്ഷിക്കപ്പെടണം

പക്ഷേ, കൃഷ്ണകുമാറിന്റെ ദുരനുഭവത്തെ സാമാന്യവല്‍രിക്കുകയും അതിന്റെ പാപഭാരം കൃഷ്ണകുമാറിനെപ്പോലുള്ള അനേകായിരങ്ങളുടെ ചെറുത്തുനില്പിനും അവകാശപ്പോരാട്ടങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന ഒരു പ്രസ്ഥാനത്തിനുമേല്‍ ആരോപിക്കുകയും ചെയ്യുന്നത് ചരിത്രപരമായും വസ്തുതാപരമായും ശരിയല്ല എന്നു പറയാതെവയ്യ.


കൃഷ്ണകുമാറിന് നേരിടേണ്ടിവന്ന സീനിയറ് വിദ്യാര്‍ഥികളില്‍ നിന്നുള്ള മറ്ദ്ദനം അതേകോളേജിലെ അദലിതനും അനുഭവിക്കുന്നതായി ലേഖനത്തില്‍ സൂചനയുണ്ട്. ഇനി അതില്‍ വിവേചനം ഉണ്ടെങ്കില്‍ തന്നെ, ദലിതനനുഭവിക്കുന്ന പീഡനം എന്തുകൊണ്ട് അദലിതനനുഭവിക്കുന്നില്ല എന്നതായിക്കൂടാ പ്രശ്നം, മറിച്ച് ദലിതനും അദലിതനുമുള്‍പ്പെടുന്ന വിദ്യാര്‍ഥി സമൂഹം എല്ലാതരം പീഡനങ്ങളില്‍ നിന്നും മോചിതരാവേണ്ടതുണ്ട് എന്നതാവണം. മനുഷ്യമോചനത്തെക്കുറിച്ചുള്ള വറ്ഗ്ഗരാഷ്ട്രീയത്തിലധിഷ്ഠിതമായ പോരാട്ടങ്ങളാണ് അതിനുവേണ്ടിയുണ്ടാവേണ്ടത്. അതിനെ ദുറ്ബലപ്പെടുത്താനേ സ്വത്വരാഷ്ട്രീയമുപകരിക്കൂ, അപ്പോള്‍ ആത്യന്തികമായി വിജയം ചൂഷകന്റേതാവും, ചൂഷിതന്‍ അവന്റെ കയ്യിലെ ചട്ടുകവും
( കൃഷ്ണകുമാര്‍ന്റെ അനുഭവത്തിലെ വൈകാരികാംശം പൂറ്ണമായി ഉള്‍ക്കൊള്ളുന്നു, അത്തരമൊന്നിന്റെ സംഭവ്യതയെക്കുറിച്ചും
ലവലേശമില്ല സംശയം.)

തുറന്നുപറച്ചിലിന്റെ ആമുഖത്തില്‍ ആഴ്ചപ്പതിപ്പിന്റെ സംഭാവനകളാണ് ഗംഭീരം. തുടക്കം ഇങ്ങനെ :



“ദലിതന്‍ രാഷ്ട്രപതിയും ചീഫ് ജസ്റ്റിസും ആയിട്ടും ദലിത് പീഡനം അവസാനിക്കാ‍ത്ത നാട്ടില് ഒരു വിദ്യാര്‍ഥിയുടെ ദുരനുഭവം ഒരുപക്ഷേ പുതുമയുള്ളതാവില്ല..”




എഡിറ്റര്‍ സാറേ, മേല്പറഞ്ഞതോ, അതിനും മുകളിലുള്ളതോ ആയ സ്വര്‍ണം പൂശിയ ഏതെങ്കിലും കസേരകളില്‍ ഒരു ദലിതന്റെ ആസനം പതിഞ്ഞുകിട്ടിയാല്‍ മതി, ധാ തീറ്ന്നു ദലിതന്റെ സകലപ്രശ്നവും എന്ന ധാരണ സാറിനുണ്ടായിരുന്നെങ്കില്‍ അതു സാറിന്റെ മാത്രം വെവരക്കേട്. സമൂലമായ ഒരു സാമൂഹ്യമാറ്റത്തിലൂടെയേ അതു സാധ്യമാവൂ എന്നതാണ്‍ എസ്.എഫ്.ഐയുടെ നിലപാട്.



“എസ്.എഫ്.ഐയുടെ സദാചാരപോലീസ് നടപടിക്കിരയായ ഒരു വിദ്യാര്‍തിയുടെ തുറന്നുപറച്ചില്‍”


SFI യുടെ ഏതൊക്കെ ഗവണ്മെന്റുകള്‍ക്കു കീഴില്‍ ആകെ മൊത്തം എത്ര സദാചാര പോലീസ് സ്റ്റേഷനുകള്‍, എത്ര പുരുഷ-വനിതാ സദാചാര കോണ്‍സ്റ്റബിള്‍മാര്‍, എസ്.ഐ മുതല്‍ സദാചാര ഡീ.ജീ.പീ വരെയുള്ളവരുടെ ലിസ്റ്റ് ഇതൊക്കെയടങ്ങിയ ഒരു അനുബന്ധം കൂടി കൊടുത്തിരുന്നെങ്കില്‍ “ആധികാരികത ഒന്നു കൂടി” കൂടിയേനെ.




തലക്കെട്ടും എഡിറ്റോറിയല്‍ ഡസ്ക്കിന്റെ സംഭാവനയാവാനാണ്‍ വഴി,


“മുടി മുറിക്കും, അവര്‍ തലയുമെടുക്കും”



















എടുക്കപ്പെട്ട തലകളിലൊന്നാണിത്,



കേരളത്തിന്റെ ദലിത് വിമോചനപോരാട്ടങ്ങളുടെ ചരിത്രത്തില്‍ സുവറ്ണലിപികളില്‍ കുറിച്ചുവെക്കേണ്ട ആ സുദിനം 2001 ഒക്റ്റോബറ് 31
വിമോചനപ്പോരാട്ടത്തിന്റെ മുന്നണിപ്പോരാളികള്‍ : കേരള ദളിത് പാന്തേഴ്സ്

പന്തളം കോളേജിലെ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായിരുന്നു സ:എം.രാജേഷ്. 2001 ഒക്റ്റോബര്‍ 31നു കൊടുമണ്ണില്‍ നടന്ന എസ്.എഫ്.ഐയുടെ സംസ്താന്‍ വാഹനജാതാ സ്വീകരണം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങും വഴിയാണ്‍ സ:രാജേഷ് കൊല്ലപ്പെടുന്നത്. സൌമ്യനായ,സറ്ഗധനനായ ഒരു വിദ്യാര്‍ഥി‍തിനേതാവിന്റെ രക്തം കൊണ്ട് ദലിതന്‍ വിമോചിതനാവുമെങ്കില്‍ അതിനു ജീവരക്തം നല്‍കാന്‍ രക്തനക്ഷത്രാങ്കിത ശുഭ്രപതാകയേന്തിയവര് എത്ര വേണമെങ്കിലും മുന്നോട്ടുവന്നേനെ.

അല്ലാതെ,

ഒത്തുതീറ്പ്പില്ലാത്ത അവകാശപ്പോരാട്ടങ്ങളിലൂടെ, ധീരമായ ചെറുത്തുനില്‍പ്പുകളിലൂടെ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ സ്വപ്നങ്ങളിലെ വസന്തത്തെ വീണ്ടെടുത്ത ഒരു പ്രസ്ഥാനത്തിന്റെ തലയെടുത്താവണം

ദലിത് വിദ്യാര്‍ഥിയുടെ വിമോചനമെന്ന് ആരെങ്കിലുമെഴുന്നള്ളിച്ചാല്‍

അതിനു മുടിയുടെ(അതു തന്നെ) വിലയേ രാഷ്ട്രീയബോധമുള്ള

(ദലിത-അദലിത)വിദ്യാര്‍ഥി കൊടുക്കുന്നുള്ളൂ



“ പോര്‍ നിലത്തൊന്നിച്ചു പാടിയുണര്‍ന്നവര്‍
പോരാട്ടഭൂമിക്കു ചോര കൊടുത്തവര്‍
ആരെന്നുമെന്തെന്നുമോര്‍മ്മയുണ്ടാകണം
ഓര്‍മ്മകളുണ്ടായിരിക്കണം കൂട്ടരേ”

18 comments:

  1. തലക്കെട്ട് തന്നെ തരികിടയാണ്. എസ്.എഫ്.ഐ ദലിതനെ ഭയക്കുന്നു എന്നങ്ങ് പ്രഖ്യാപിക്കുക. ഉള്ളില്‍ ഒന്നോ രണ്ടോ എക്സപ്ഷന്‍സിനെ ജനറലൈസ് ചെയ്ത് തെളിവായി അവതരിപ്പിക്കുക. ഇത്തിരി ചുവപ്പ് ചായം പൂശുക..

    കച്ചവടം പൊടിപൊടിക്കും..പുസ്തകക്കടകളില്‍ തൂങ്ങിക്കിടക്കുന്ന മാസികയുടെ കവര്‍ മാത്രം കണ്ട് പോകുന്നവരെങ്കിലും ഭാഗികമായി തെറ്റിദ്ധരിക്കപ്പെടും.

    ReplyDelete
  2. കോളേജിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ഗ്ഗീയവല്‍ക്കരിക്കാനുള്ള നീക്കമാണ് ഈ ലേഖനം.
    അയാള്‍ ദളിതനായതിനാല്‍ പീഡിപ്പിക്കപ്പേടുന്നു എന്നതിന്റെ ഒരു സൂചന പോലും വെറുതേ പൊലിപ്പിച്ചെഴുതിയ ആ ലേഖനത്തിലില്ല.

    എന്തായാലും കുറേ ദളിതരെ പറ്റിച്ച് മാസിക വിറ്റല്ലോ.അതുമതി

    ReplyDelete
  3. സംഭവത്തിന്റെ സത്യാവസ്ഥ അറിയില്ലെങ്കിലും ജാതിയും മതവും ഒക്കെ പറഞ്ഞു നിറം പിടിപ്പിച്ച കഥകളും മെനഞ്ഞു മുതലെടുപ്പുകള്‍ നടത്തുന്നത് ആരായാലും അവസാനിപ്പിക്കണം..., രാഷ്ട്രീയ-ജാതി-മത-മാധ്യമ ശക്തികള്‍.....

    ReplyDelete
  4. ജാതിയും മതവും ഒക്കെ പറഞ്ഞു നിറം പിടിപ്പിച്ച കഥകളും മെനഞ്ഞു മുതലെടുപ്പുകള്‍ നടത്തുന്നത്

    Exactly right. Cpim and its subsidaries are harvesting what they sowed in. There are number of examples in the blog itself. The abduction case of kasargode MLA kunhambu, Marad Massacre are all rip of iceberg. Any incident they collaborate with religion if they can.

    ReplyDelete
  5. Hmmmm Sorry no need to go to other blogs Can read this bloggers previous blogs. Now you can see who is always clubbing issues with religion and caste

    ReplyDelete
  6. പണ്ട് എസ്.എഫ് ഐക്കാർ ഒരു ചെക്കന്റെ മുതുകത്ത് കത്തികൊണ്ട് ‘നക്ഷത്രാങ്കിത ശുഭ്ര പതാക‘ പതിപ്പിച്ചത് ഓർക്കുന്നു.
    എസ് എഫ് ഐക്കാർക്കു ദളിതനെന്നോ അദളിതനെന്നോ ഭേദമില്ല, ഭേദപ്പെട്ട ആരെയും പീഡിപ്പിക്കുമെന്നാണോ പറഞ്ഞുവരുന്നത്?
    അപ്പൊ തീർച്ചയായും എഡിറ്റർക്കു തെറ്റ് പറ്റിയതു തന്നെ!!

    ReplyDelete
  7. @ Anonymous,

    where is that 'collabaration' and 'clubbing' you mentioned ??

    religion might not have a role in Marad issue and the abduction case, but the communal outfits in the label of religion do have.

    ReplyDelete
  8. പള്ളിക്കൊളം...

    "ചെക്കന്റെ മുതുകത്തെ ചാപ്പകുത്ത്" SFI യുടെ തലയില്‍വെച്ചത് മനോരമയായിരുന്നു, പിന്നെ സകല മാധ്യമശിങ്കങ്ങളും ഏറ്റെടുത്തു.
    ചാപ്പ കുത്തപ്പെട്ട മുതുകും കുത്തിയ കൈകളും KSU ക്കാരന്റെതാനെന്നു പുറത്തുവരാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. മുതുകിന്റെ ഉടമ തന്നെ കുത്തിയവരുടെയും കുത്തിപ്പിച്ചവരുടെയും പേരുകള്‍ വിളിച്ചുപറഞ്ഞു- സംഗതി ആദ്യം വന്നത് 'മാധ്യമത്തില്‍'

    SFI ക്കാര്‍ മാന്തിയെടുത്തത് കൊണ്ടാണ് ഞങ്ങളുടെ വേരുകളൊന്നും ക്യാമ്പസില്‍ കാണാത്തതെന്നു വിലപിക്കുന്ന പഴയ പാവാട KSU പ്രഭ്രിതികള്‍ തൊട്ടു, ആല്‍‍മരമായി പന്തലിക്കെണ്ടിയിരുന്ന ഞങ്ങളുടെ തൈയുടെ കൂമ്പ്‌ കരിഞ്ഞുപോയത് SFI ക്കാര്‍ ചുവട്ടില്‍ മുള്ളിയത്കൊണ്ടാണെന്ന് ആരോപിക്കുന്ന പടുമുളകള്‍ക്കുവരെ എന്തുകൊണ്ട് കേരളത്തിന്റെ ക്യാമ്പസുകളില്‍ SFI യ്ക്ക് അപ്രമാദിത്തം നേടാനായി എന്ന് യുക്തിസഹമായി വിശദീകാരിക്കാനയിട്ടില്ല,
    ( വിശദീകരണ - വിലാപകാവ്യങ്ങള്‍ ധാരാളമുണ്ട് എന്നത് മറക്കുന്നില്ല )

    ReplyDelete
  9. how can one generalize sfi into an anti-dalit and apolitical movement? this is the part of an anti-left propaganda which is being operated by all fundamental religious organizations with the help of bourgeoisie. madhyamam is a mask to cover the vicious fundamentalism of jamayat islami.iwhose ultimate aim is an Islamic, non-secular political system. but i want to remind shoonyan that sfi does not seem very keen to prevent depoliticization of our campuses. is it losing its base in campuses as an idelogical stimulator? can you start a discussion?

    ReplyDelete
  10. Shoonyam Read Justice Joseph commision report about the first incident in marad , and how political parties including CPIM used that situation. Kunhambu case, the arrested people are all belongs to CPIM but why he was telling sri ramasena etc? Of course i did not have any sentiments to Sri ram sena, but the MLA and his parties interntion was queit clear that how to polarize the muslim Vote.

    ReplyDelete
  11. @ Anonymous...

    one of the shocking findings of Marad Commission was that majority of the commom people in that area have been deeply communalised- the hands behind it was RSS backed ArayaSamajam and NDF.

    Its a fact that the sympathisers and workers of all main stream pollitical parties including CPI(M),INC,IUML were in the issue, but it doesn't make the communal outfits like NDF and RSS free from its responsibility.

    > in the abduction case,
    what are you driving at ???
    the abduction is planned by CPI(M) to polarize muslim votes (!!)
    I think the police has not closed the file, and nothing as you allege has not come out yet.

    ReplyDelete
  12. @ salman,

    indeed !!

    an open discussion on the topic you mentioned is needed

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. 'ഒരു ജൂതന്റെ പ്രതികാര ബുധ്ദിയില്‍ നിന്നു പിറന്ന വിഷ വിത്താകുന്നു കമ്മ്യൂണിസം ' എന്നു ആചാര്യന്‍ മൗദൂദി പറയുമ്ബോള്‍ ശിഷ്യര്‍ ഇത്രയെങ്കിലും കാണിക്കേന്ടേ?

    സമരങ്ങളും പ്രക്ഷോഭങ്ങളും രക്തസാക്ഷിത്വങ്ങളും കണ്ടു വളര്ന്ന ഒരു മഹാ പ്രസ്താനത്തെ നടന്നതോ അല്ലാത്തതോ ആയ ഒരു നിസ്സാര സമ്ഭവത്തിന്മേല്‍ ക്രൂശിക്കുന്ന ഇവരുടെ മുഖം മൂടി ഒരു നാള്‍ വലിച്ചു കീറപ്പെടും .
    പിന്നോക്ക - ദലിത് സ്നേഹത്തിന്റെ ആട്ടിന്‍ തോലു കൊണ്ട് എല്ലാ കാലവും മറഞ്ഞിരിക്കാന്‍ കഴിയില്ല.
    മാന്യതയുടെ പരിവേഷം കിട്ടാന്‍ ഇന്നാട്ടിലെ pseudo-ലെഫ്റ്റുമായി ചേരുകയും അതു വഴി ഇടതു പക്ഷത്തെ തളര്ത്താമെന്നുമുള്ളതു വെറും വ്യാമോഹമാണ്.ഇന്ത്യയില്‍ ഇസ്ലാമിക ഭരണം കൊണ്ടു വരാന്‍ കഷ്ടപ്പെടുന്ന ഇവറ്റകള്‍ ഇപ്പോള്‍ നീലകണ്ഡന്‍ നമ്ബൂരിയെ പോലുള്ള വാടക ബുധ്ദിജീവികളെ കൂട്ടു പിടിച്ചാലൊന്നും തങ്ങളുടെ മത സങ്കുചിതത്വം മറച്ചു വെക്കാന്‍ കഴിയില്ല .
    ഇപ്പോള്‍ ദലിത്- പിന്നോക്കക്കാര്ക്കു അവരുടെ സമ്രക്ഷണത്തിനു 'കൂലിഡാരിറ്റി'യുടെ ആവശ്യം തല്ക്കാലം ഇല്ല.

    ReplyDelete
  15. മാധ്യമത്തിന്റെ പുതിയ ലക്കവും ഇടതു പ്റസ്താനത്തെ പുലയാട്ടു പറയാന്‍ നീക്കി വെച്ചിരിക്കുന്നു. ലാല്‍ ഗഡില്‍
    CPIM ​ന്റെ 50 ലധികം രക്തസാക്ഷികളുടെ മ്റ്ത ശരീരത്തില്‍ കയറി നിന്നു വലതു പക്ഷവും തീവ്റ ഇടതു പക്ഷവും മത തീവ്റവാദികളും ഒരേ താളത്തില്‍ ന്റുത്തം ചവിട്ടുമ്ബോള്‍ ഇന്നാട്ടിലെ മനുഷ്യവകാശ മൊത്തക്കച്ചവടക്കാര്‍ കണ്ടു നിന്ന് ആസ്വദിക്കുന്നു.
    CPIM ​പ്റവറ്ത്തകരായതിന്റെ പേരില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട രക്തസാക്ഷികളെ അപമാനിക്കുന്നവറ്ക്കെതിരെ പ്റതികരിക്കുക.

    http://www.youtube.com/watch?v=dtWdtqVR2rc

    ReplyDelete
  16. Dont you guys know that SFI goons attacked police station to bring the arrested students who were drunk and drugged. This is what the culture they dont talk about their freedom, socilism etc. People know what they are.

    ReplyDelete
  17. samula mattangalude, kalathilekkanu yathra,
    Verum Yathrayalla, Dheeramaya Yathra,
    Rakthasakhikal "Verum" Sakshikalakathirukkette...

    ReplyDelete
  18. @shoonyan
    great works comrade. dont succumb to the venomous attacks and rhetorics of communal fascists and rightwing idiots.
    continue the sruggle....
    HASTA LA VICTORIA SIEMPRE...
    SREEJITH

    ReplyDelete