Sunday, June 7, 2009

ഞാനിപ്പൊ പോകും പാത്തൂ പടവെട്ടാനായ്…

ഇല്ലത്തെ ഉണ്ണിയുടെ ജീവനപഹരിച്ച മുതലയെ 'തന്തയില്ലാത്തവന്‍' എന്ന് മൂന്നുവട്ടം തികച്ചു വിളിച്ചാണ് തറവാട്ടു കാരണവരുടെ ധര്‍മ്മം നമ്പൂരിച്ചന്‍ നിര്‍വഹിച്ചത്‌.

നെറികേടുകള്‍ക്കെതിരെ ശബ്ദമുയരാത്തതിന്റെ പ്രാഥമികമായ കാരണം രാഷ്ട്രീയഷണ്ഡ്ത്വമാണ്. സംയമനത്തിന്റെയും വിവേകത്തിന്റെയും ഗിരിപ്രഭാഷണങ്ങള്‍ കൊണ്ട് വളഞ്ഞനട്ടെല്ലിന് ഊന്നു കൊടുക്കാനാവില്ല. ഹര്‍ത്താല്‍ അടക്കമുള്ള ജനകീയപ്രതിഷേധ്ങ്ങളുടെ ശരി-തെറ്റുകളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പലപ്പോഴും മുഴങ്ങിക്കേള്‍ക്കാറുള്ളത് ഈ ഷണ്ഡത്വത്തിന്റെ അരാഷ്ട്രീയതയാണ്.
“ ഇറാഖിലെങ്ങാണ്ട് ഏതോ സദ്ദാം ഹുസൈനെ തൂക്കിക്കൊന്നേന്, ഇവിടെ ഹര്‍ത്താല്‍ നടത്തുന്നത് എന്നാത്തിനാടാ കൊച്ചനേ…” എന്ന സന്ദേഹത്തിന് രാഷ്ട്രീയബോധമുള്ളവന്റെയുളളില്‍ ഒരു അവജ്ഞ പോലുമുണ്ടാക്ക്ക്കാനുള്ള ആംപിയറില്ല. ലോകമെങ്ങുമുള്ള ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ ശബ്ദം വേറിട്ടു കേള്‍ക്കുന്നതും, അനീതിയൊടും അതിക്രമങ്ങളോടുമുള്ള തങ്ങളുടെ പ്രതിഷേധം അതിന്റെ ഏറ്റവും തീവ്രതയാര്‍ന്ന ഭാഷയില്‍ അടയാളപ്പെടുത്തുന്നു എന്നതു കൊണ്ടു കൂടിയാണ്. ഇന്ത്യന്‍ ഇടതുപക്ഷത്തിന്റേയും അതിനു നേതൃത്വം നല്കുന്ന CPI(M)ന്റേയും ചരിത്രം അധികാരിവര്‍ഗ്ത്തിന്റെ ധാര്‍ഷ്ട്യത്തെയും താന്‍പോരിമയേയും മുട്ടുകുത്തിച്ച വീരഗാഥകളാല്‍ സമ്പന്നമാണ്.

അനീതി നടന്ന നഗരത്തില്‍ സായാഹ്നമായിട്ടും പ്രതികരണങ്ങളൊന്നുമുണ്ടാവുന്നില്ലെങ്കില്‍ ആ നഗരം കത്തിച്ചാമ്പലാവുന്നതാണ് നല്ലതെന്നു പാടിയത് ബ്രെഹ്താണ്. ബ്രഹ്തിനേയും നെരൂദയേയും വായിച്ച കേരളത്തിന്റെ ക്യാംപസുകളിലെ ക്ഷുഭിതയൌവനം, പ്രതികരണത്തിന്റെ, പ്രതിഷേധത്തിന്റെ ചുരുട്ടിയ മുഷ്ടികളുമായി പൊതുസമൂഹത്തിന്റെ നിസ്സംഗതയുടെ മൌനത്തിലേക്ക്‌ ഇടിമുഴക്കമായ്‌ പതിച്ചിരുന്നു .ആകാശങ്ങളിലേക്കുയര്‍ന്ന മുഷ്ടികള്‍‍ക്കും ചക്രവാളങ്ങളെ ഭേദിച്ചുയര്‍ന്ന മുദ്രാവാക്യങ്ങള്‍ക്കുമൊപ്പം കേരളത്തിലെ വിദ്യാര്‍ഥി നെഞ്ചേറ്റിയത് SFI എന്ന മൂന്നക്ഷരങ്ങള്‍ കൂടിയായിരുന്നു.

“ കൊടിയ ദുഷ്പ്രഭുത്വത്തിന് മുന്നില്‍
തല കുനിക്കാത്ത ശീലമെന് യൌവനം
ധനിക ദ്ര്ക്കതിന് കണ്ണുരുട്ടലില്‍
പനി പിടിക്കാത്ത ശീലമെന് യൌവനം
വിഷമ ഘട്ടത്തിലേതിലും തെല്ലുമേ
പതരിടാത്ത ശീലമെന് യൌവനം”

രാഷ്ട്രീയ കരിയര്‍ മോഹമില്ലാത്തവരാണ് ക്യാംപസുകളിലെ നേതാക്കള്‍ ഭൂരിഭാഗവുമെന്നതിനാല്‍ ഉള്ളു തുറന്ന ആത്മവിമശം ഓരോ സംഘടനാസമ്മേളനങ്ങളിലും നടക്കാറുണ്ട്.ഭരിക്കുന്ന അഞ്ചുവര്‍ഷം കോള്‍ഡ് സ്റ്റോറേജിലാണ് എന്നവിമശത്തിനു മേല്‍ക്കമ്മറ്റി സഖാക്കള്‍ മറുപടി നിര്‍മ്മിച്ചു തുടങ്ങിയിട്ടു കൊല്ലം ശ്ശി ആയി. വാക്കുകളിലെ ആര്‍ജ്ജവവും പ്രവര്‍ത്തിയിലെ ഉദാത്തന്മായ ഉദ്ദേശശുദ്ധിയും എവിടെയൊക്കെയോ ചോരുന്നില്ലേ എന്ന ആശങ്ക പലരെയും മഥിക്കാന്‍ തുടങ്ങി. എങ്കിലും വിദ്യാഭ്യാസകച്ചവടം പൊടിപൊടിക്കുന്ന ഇരുണ്ട കാലത്ത് പ്രതീക്ഷയുടെ അരുണസൂര്യന്‍ ഒന്നേയുണ്ടായിരുന്നുള്ളൂ… കാലം ക്യാമ്പസിനകത്ത് രാഷ്ട്രീയം പറഞ്ഞുകൂടാ എന്ന കൊളോണിയല്‍ ബാധ വിട്ടൊഴിയാത്ത ന്യായാധിപമാരുടെ തീട്ടൂരങ്ങളെ ഇശക്തിയുടെ പരിച കൊണ്ടാണ് കേരളത്തിലെ വിദ്യാര്‍ഥിപ്രസ്ഥാനം നേരിട്ടത്.ഈ പ്രവാഹങ്ങളിലെല്ലാം ഒരു വിദ്യാര്‍ഥി എന്ന സ്വത്വത്തെ അടയാളപ്പെടുത്തേണ്ടതിന്റെ അനിവാര്യത ഓരോരുത്തരും തിരിച്ചറിഞ്ഞിരുന്നു.

പത്രങ്ങളിലൂടെ രാഷ്ട്രീയം പഠിക്കുന്ന വിഭാഗത്തിനൊഴികെ ബാക്കി ഏതാണ്ടെല്ലാവര്‍ക്കും ലാവലിന്‍ കേസിലെ ഉള്ളുകളികള്‍ മനസ്സിലായിടുണ്ട്. UDF ന്റെ തെരഞ്ഞെടുപ്പ് കൊടിയേറ്റ വെളിച്ചപ്പെടലി നിന്നു രാജ്ഭവന്‍ അടുക്കള വരെ എത്താനുള്ള ഭാഗ്യവും ഇത്തവണ ലാവ് ലിനുണ്ടായി . ഒപ്പിട്ട കാത്തികേയന്റെ ദേശം ഇപ്പോഴും മാവിലായി തന്നെയായതും ഖദറിട്ട ഹരിശ്ചന്ര്്ന്മാരുടെ പത്രസമ്മേളനങ്ങളും- നാട്ടുകാര്‍ക്കു കാര്യങ്ങളേതാണ്ട് പിടികിട്ടി വരുന്നു….
ഗഭപാത്രത്തില്‍ നിന്ന് ജ്ഞാനസ്നാന തൊട്ടിയിലേക്കും അവിടെ നിന്ന് നേരെ രാജ്ഭവനിലേക്കും പ്രതിഷ്ക്കപ്പെടുന്ന ജന്മങ്ങളല്ല ഗവണമാര്‍, അവക്കു രാഷ്ട്രീയചായ്വുണ്ടാകും,ഉണ്ടതും ഉണ്ണുന്നതുമായ ചോറിനു നന്ദിയുണ്ടാവും.അതവര് കാണിക്കും.ലാവലിന്‍ നിയമോപദേശ കാര്യത്തിലെ ഗവണറുടെ നിയമോപദേശം അത്ര അപ്രതീക്ഷിതമൊന്നുമല്ല, YES OR NO Question ചോദിച്ചാല്‍ OR എന്നുത്തരം പറയാന്‍ ഗവായ്‌, അയ്യപ്പബൈജുവൊന്നുമല്ലല്ലോ…

ഈ കേസിലോ, നിയമോപദേശത്തിലോ, തീരുമാനത്തിലോ വിദ്യാര്‍ഥിപ്രസ്ഥാനത്തിന് ഇടപെടേണ്ടതായ വിഷയങ്ങള്‍ ഒന്നുപോലുമില്ല. (വിദ്യാര്‍ഥി ഇടപെടേണ്ടതുണ്ട്, ഒരു പൌരനെന്ന നിലയില്‍)


ബെഞ്ചില്‍ കെടക്കെണ മുണ്ടിങ്ങ്ട്ടെഡ്ക്ക്..
കസേരേ തൂക്കിയ ഷട്ടിങ്ങ്ട്ടെഡ്ക്ക്
അറയിലിരിക്ക്ണ കൊടിയിങ്ങ്ട്ടെഡ്ക്ക്
കൊടി കെട്ടാന്ള്ള വടിയിങ്ങ്ട്ടെഡ്ക്ക്..
ഞാനിപ്പം പൊകും പാത്തൂ പട വെട്ടാന്…. എന്നും പറഞ്ഞ് നമ്മുടെ വിദ്യാര്‍ഥിസഖാക്കള്‍ തെരുവിലിറങ്ങിയാല്‍……
പോരാട്ടഭൂമി രക്തസാക്ഷികള്‍ ചിന്തിയ ചുടുചോരയുടെ അരുണിമയാന്ന ,ശുഭ്രപതാകയിലെ രക്തനക്ഷത്രത്തി പുതിയവസന്തത്തിന്റെ ഉദയം കാണുന്ന വിദ്യാര്‍ഥിയുടെ ആശങ്കയ്ക്കാരു മറുപടി തരും

“ നിങ്ങള് പോയി മയ്യത്തായാ ഞമ്മക്കാരാണ്…..??? ”

.

6 comments:

  1. ഉവ്വ ഉവ്വേ!! വായിക്കുന്ന കുറച്ചു നേതാക്കന്മാരുണ്ടായിരുന്നു...അത് പണ്ട്. അവരൊന്നും ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ല!! പിന്നെ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു പണ്ടാരം അടക്കിയവരില്‍ കരിയര്‍ രാഷ്ട്രീയക്കാര്‍ ആവാതെ ഇരുന്നവര്‍ ഒക്കെ ഇപ്പോള്‍ എവിടെയാണെന്ന് കൂടെ പറയണം. ക്ലാസ്സ്‌ കട്ട്‌ ചെയ്യാനും സിനിമ കാണാനും അല്ലെ ഇതൊക്കെ നടത്തുന്നത്?
    മുദ്രാവാക്യം വിളിക്കുന്നവന്മാരോക്കെ നെരുദയെ വായിച്ചിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു പോകുന്നു. എങ്കില്‍ ഈ ഗതി നാടിനു വരില്ലായിരുന്നു!!

    ReplyDelete
  2. ????????????
    !!!!!!!ha..ha..ha..ha
    what a wonderful ??????nobody knows the actual ?????????? what ?????where?????why??????who??????when?????what????.everybody make questions. but nobody can answer !!!!!!!!!!!!!!!!!!!!!!??????

    ReplyDelete
  3. ദയനീയം...
    അപ്പോ പോയി പടവെട്ടിയിട്ടു വാ സഖാവെ..

    ReplyDelete
  4. പടവെട്ട് നടക്കട്ടെ.. :)

    ReplyDelete
  5. vappa mayyathiyittu venam
    kattilil keri kidakkan...
    avere namayittu marakkaruthallnduo...
    "njammale kondu pattunnathu nammalu chenjum"

    ReplyDelete