Thursday, June 4, 2009

അപ്നാ സമസ്താ സുഖിനോ ഭവന്തു...

മനുഷ്യാത്മാവിനു മോക്ഷം ലഭിക്കാന്‍ അനുഷ്ട്ടിക്ക്ക്കേണ്ട കര്‍മ്മങ്ങളെക്കുറിച്ചു ഇങ്ങനെയൊരു കഥയുണ്ട്

മോക്ഷം കിട്ടണമെങ്കില്‍ ഗംഗയില്‍‍ മുങ്ങിക്കുളിക്കണം,
ഗംഗയില്‍ കുളിക്കാനായില്ലെങ്കില്‍ മറ്റേതെങ്കിലും പുണ്യ് നദിയില്‍ ,
അതിനായി ദൂരയാത്ര ചെയ്യാനാവില്ലെങ്കില്‍
അടുത്തുള്ള പുഴയിലോ കുളത്തിലോ മുങ്ങിക്കുളിക്കണം
അല്ലെങ്കില്‍ വീട്ടിലെ കിണര്‍ വെള്ളം ഉപയോഗിച്ചു നന്നായി കുളിക്കുക ഇനി കുളിച്ചില്ലെങ്കിലും കുഴപ്പമില്ല

യാന്ത്രികമായ ആചാരങ്ങളിലും മാനുഷികമായ പരിമിതികള്‍ മുന്നില്‍ കണ്ടു ലൂപ്പ്ഹോള്‍ ഇട്ട പൌരാണിക പൌരോഹിത്യത്തിന്‍റെ വിവേകത്തിനു നമോവാകം !!
ദൈവം ഫ്ലക്സിബിളാണെന്നും നാട്ടുകാരുടെ വിഷമങ്ങള്‍ മൂപ്പര്‍ക്ക് മനസ്സിലാവുമെന്നും സമ്മതിക്കാന്‍ തന്റേടം കാണിച്ച പുരോഹിതന്മാരുടെ ജനുസ്സ് അതോടെ തീര്‍ന്നെന്ന് തോന്നുന്നു…ഇതേ വിവേകം പൌരോഹിത്യത്തെ സ്ഥാപനവല്‍ക്കരിച്ചു അധ:സ്തിത വിഭാഗത്തിന്റെ ചോരയൂറ്റിക്കുടിച്ചു കൊഴുത്ത പില്‍ക്കാല പൌരോഹിത്യത്തില്‍ തെരയുന്നതില്‍ അര്‍ത്ഥമില്ലല്ലോ..... ഭാരതീയ ദേശീയതയെന്ന വാറ്റുചാരായത്തെ കാവിക്കളര്‍ ചേര്‍ത്തു സൊയമ്പന്‍ കുപ്പിയിലാക്കി ഇന്ത്യയിലെ ഭൂരിപക്ഷസമുദായതിന്റെ മതനിരപേക്ഷതാ ബോധത്തെ നാലുകാലിലാക്കാനുള്ള ആനമയക്കിയായി സംഘപരിവാരം കച്ചോടം നടത്തുമ്പോള്‍ അഡ്വര്‍ട്ടൈസിംഗ് സ്ലോഗനിലുള്ള “പ്രത്യയശാസ്ത്രപരമായ” വൈരുദ്ധ്യങ്ങള്‍ ന്യായീകരിക്കാനും ഈ നിഷ്ക്കളങ്കതയെക്കുറിച്ചുള്ള . സങ്കല്‍പനങ്ങള്‍ മതിയാവില്ല

സമൂഹത്തിനകത്തു നടക്കുന്ന ആന്തരികചലനങ്ങളുടെ ഉപോല്‍പ്പന്നമായി സ്വാഭാവികമായി രൂപപ്പെടേണ്ടതാണ് ദേശീയതയടക്കമുള്ള ഏതു സ്വത്വബോധവും. എന്നാല്‍ സംഘപരിവാര്‍ മുന്നൊട്ടു വെയ്ക്കുന്ന അക്രമണോത്സുക ഹൈന്ദവ ദേശീയത, ഭാരതത്തിന്‍റെ മതനിരപേക്ഷ പാരമ്പര്യത്തെ ബലാത്സംഗം ചെയ്ത്, പൊതുബോധത്തിന്റെ ഗര്‍ഭപാത്രതില്‍ ബോധപൂര്‍വ്വം നിക്ഷേപിക്കപ്പെട്ട വിഷബീജമാണ്. ദേശസ്നേഹമായും,ദേശാഭിമാനമായും, സാംസ്കാരിക പൈതൃകമായും നിറമൊട്ടിച്ച കുപ്പികളില്‍ കിട്ടുന്ന “കൊട്ടുവടികള്‍" തൊട്ട്, അകത്താക്കിയാല്‍ തൊണ്ടക്കുഴല്‍ തൊട്ടു ആമാശയം വരെ പുകഞ്ഞു പോകുന്ന കാവി ഹിന്ദുത്വത്തിന്‍റെ അണ്‍ഡയല്യൂട്ടഡ് സ്പിരിറ്റ് വരെയുള്ള കണ്ടുപിടുത്തങ്ങള്‍ക്ക് പാവം അണികളെ നാല്‍ക്കാലികളാക്കാനുള്ള അപാരമായ കഴിവ് പരിവാര്‍ കാരണവന്മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

സംഘപരിവാരത്തിന്റെ പാഠശാലയിലെ പാഠം ഒന്ന്: വന്ദേമാതരമാണ്, തികച്ചും നിര്‍ദോഷം എന്ന് ഒറ്റ നോട്ടത്തില്‍ തോന്നാവുന്നത്. ഇതിനെ പരിപോഷിപ്പിച്ചാണ് ഭാരതത്തിന്റെ സംസ്കാരമെന്നതു ഹൈന്ദവസംസ്കാരം മാത്രമാണെന്നും, ഭാരതത്തിന്റെ ദേശീയത ഹിന്ദുത്വത്തിന്‍റെ ഭാഗമാണെന്നും പറഞ്ഞുവെച്ചത്. (ഭാരത സംസ്കാരം ഹാരപ്പന്‍ വൈദിക കാലഘട്ടങ്ങളില്‍ നിന്ന് സവിശേഷമായ ഊര്‍ജ്ജം ഉള്‍ക്കൊണ്ടിട്ടുണ്ട് എന്നു ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു-- “മാത്രം” ആണു പ്രശ്നം).

മേല്‍പ്പറഞ്ഞ ഹിന്ദുത്വത്തിലേക്കു നസ്രാണിക്കും നാലാം വേദക്കാരനും ‘മാര്‍ഗം’ കൂടാനുള്ള ഓപ്ഷനും, പരിവാരത്തിന്‍റെ ആത്മീയമൊല്ലാക്ക വിനായക് ദാമോദര്‍ സവര്‍ക്കര്‍‍ അടച്ചു വെച്ചിട്ടുണ്ട്. “ ഒരു മുസ്ലിമോ ക്രിസ്ത്യാനിയോ, അയാള്‍ ഇന്ത്യയില്‍ ജനിച്ചതു തന്നെയാണെങ്കിലും ഹിന്ദുത്വത്തിന്‍റെ മൂല്യ് ഗുണങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടാവുമെന്നു പറയാനാവില്ല..ഹിന്ദുത്വത്തിന്‍റെ സത്ത ഒരു പൊതുരാഷ്ട്രമാണ്,ഒരു പൊതു വംശമാണ്, ഒരു പൊതുസംസ്കൃതിയാണ്.”

( ഈ പഹയന്‍ പാര്‍ലമെന്‍റിന്‍റെ നടുത്തളത്തിലിരുന്നു നമ്മടെ നിയമനിര്‍മ്മാണം കണ്ടു പരലോകജീവിതം ആസ്വദിക്കുന്നു എന്നതു വേറൊരു തമാശ.)

സംഘ് വിരുദ്ധര്‍ = ഹിന്ദു വിരുദ്ധര്‍= ദേശ വിരുദ്ധര്‍ എന്നൊരു ലളിത സമവാക്യം പുതിയ കാലത്തിന്റെ ഉസ്താദുമാര്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

ലോകാ സമസ്താ Vs അപ്നാ സമസ്താ


ഭൂലോകര്‍ മുഴുവന്‍ സൌഖ്യമായിരിക്കട്ടെ എന്ന പ്രാര്‍ത്ഥന ഭാരതീയ പാരമ്പര്യമൊക്കെ തന്നെ, പക്ഷെ, അതുറക്കെ പറഞ്ഞാല്‍ വെറുപ്പിന്‍റെയും വംശീയ വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രത്തിന് മാര്‍ക്കറ്റില്ലാതാവും. അപ്പോപിന്നെ വന്ദേമാതരം, ഭാരത് മാതാ കീജയ്, ഹിന്ദുത്വമാണ് ഭാരതത്തിന്റെ ദേശീയത, ഹിന്ദു ഉണര്‍ന്നാല്‍ ദേശമുണര്‍ന്നു‍…അങ്ങനെ പാടി നടക്കലേ രക്ഷയുള്ളൂ..ഇത് അരക്കിട്ടുറപ്പിക്കാന്‍ സംഘത്തിന്റെ എല്ലാ വകഭേദങ്ങളുടേയും ശാഖയിലും ബൈഠക്കിലും സകലമാന കൂടിച്ചേരലുകളിലും ചൊല്ലുന്ന പ്രാര്‍ത്ഥനയുണ്ട്, -സംഘ പ്രാര്‍ത്ഥന.

പണ്ട് എല്‍.പീ ഉസ്ക്കൂളിലെ പാവാടക്കാരികള്‍ അഖിലാണ്ഡമണ്ഡലം അണീയിച്ചൊരുക്കുന്നതിലെ നന്മയൊന്നും ഇതില്‍ പ്രതീക്ഷിക്കെണ്ടാ, ചൊല്ലുന്നതു പരിവാരത്തിലെ ഏത് വിഭാഗമാണെന്നതനുസരിച്ച് ഇതിന്റെ വീര്യം ഏറിയും കുറഞ്ഞുമിരിക്കും. ക്യാംപസുകളില്‍ കുറുവടി ചുഴറ്റി നടക്കുന്ന വിദ്യാര്‍ഥിപരിഷ മുതല്‍, പള്ളി പൊളിക്കാനും മിഷനറികളെ ചുട്ടു കൊല്ലാനും എതിരാളികളെ ഉന്മൂലനം ചെയ്യാനും ഓം കാളി വിളിച്ചിറങ്ങുന്ന സ്വയം സേവകന്‍ വരെ ഈ പ്രാര്‍ത്ഥനയുടെ വകഭേദങ്ങള്‍ ചൊല്ലുന്നുണ്ട്.

नमस्ते सदा वत्सले मातृभूमेत्वया हिन्दुभूमे सुखं वर्धितोहम् ।महामङ्गले पुण्यभूमे त्वदर्थेपतत्वेष कायो नमस्ते नमस्ते ।।१।।
प्रभो शक्तिमन् हिन्दुराष्ट्राङ्गभूताइमे सादरं त्वां नमामो वयम्त्वदीयाय कार्याय बध्दा कटीयंशुभामाशिषं देहि तत्पूर्तये ।अजय्यां च विश्वस्य देहीश शक्तिंसुशीलं जगद्येन नम्रं भवेत्श्रुतं चैव यत्कण्टकाकीर्ण मार्गंस्वयं स्वीकृतं नः सुगं कारयेत् ।।२।।
समुत्कर्षनिःश्रेयस्यैकमुग्रंपरं साधनं नाम वीरव्रतम्तदन्तः स्फुरत्वक्षया ध्येयनिष्ठाहृदन्तः प्रजागर्तु तीव्रानिशम् ।विजेत्री च नः संहता कार्यशक्तिर्विधायास्य धर्मस्य संरक्षणम् ।परं वैभवं नेतुमेतत् स्वराष्ट्रंसमर्था भवत्वाशिषा ते भृशम् ।।३।।
।। भारत माता की जय ।।

Forever I bow to thee, O Loving Motherland! O Motherland of us Hindus, Thou hast brought me up in happiness. May my life, O great and blessed Holy Land, be laid down in Thy Cause. I bow to Thee again and again.
We the children of the Hindu Nation bow to Thee in reverence, O Almighty God. We have girded up our loins to carry on Thy work. Give us Thy holy blessings for its fulfillment. O Lord! Grant us such might as no power on earth can ever challenge, such purity of character as would command the respect of the whole world and such knowledge as would make easy the thorny path that we have voluntarily chosen.
May we be inspired with the spirit of stern heroism, that is sole and ultimate means of attaining the highest spiritual bliss with the greatest temporal prosperity. May intense and everlasting devotion to our ideal ever enthuse our hearts. May our victorious organised power of action, by Thy Grace, be wholly capable of protecting our dharma and leading this nation of ours to the highest pinnacle of glory. ।। भारत माता की जय ।।

പഷ്കേ……

സംഘത്തെ സംഘടിപ്പിക്കാന്‍ ജോര്‍ജ്ജൂട്ടി അനിവാര്യ് ഘടകമാണെന്നു ശാഖ തൊട്ട് കേന്ദ്രം വരെയുള്ള ചാലകന്മാര്‍ പണ്ടേ തിരിച്ചറിഞ്ഞിട്ടുണ്ട്. ശാഖാതലത്തില്‍ ഏറ്റെടുക്കുന്ന ക്വട്ടേഷന്‍വര്‍ക്കു തൊട്ട് കേന്ദ്രന്മാരുടെ ശവപ്പെട്ടി - പെട്രോള്‍പമ്പ് കച്ചവടം വരെ മൂക്കിപ്പൊടി വാങ്ങാന്‍ പോലും തികയില്ല. സംഘത്തിന്‍റെ അക്ഷയ പാത്രം എന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നു വരുന്ന ഫണ്ട് തന്നെ..ഇതില്‍ CIA യുടെ പണവും ഉണ്ടോ എന്നതു വേറേ വശം.അമേരിക്കയിലുള്ള സംഘിയോട് ഭാരത് മാതാ കീ ജയ് പറഞ്ഞാല്‍ ഏല്‍ക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്. അപ്പോ പിന്നെ ചെറിയൊരു മാറ്റം,

" യൂണിവേഴ്സല്‍ ധര്‍മാ കീ ജയ്.."

അപ്പോ ദേശസ്നേഹം…., മാസാമാസം ഒഴുകിയെത്തുന്ന ഡോളറിലെ പടം സരസ്വതീ ദേവിയുടെയൊന്നുമല്ലല്ലോ, ഏതോ പരട്ടസായിപ്പിന്റേതല്ലേ… അപ്പോ പിന്നെ, യൂണിവേഴ്സല്‍ ധര്‍മാ കീ ജയ്.. എന്നതിന്റെ ഏകദേശ അര്‍ത്ഥം ജോര്‍ജ്ജൂട്ടീ കീ ജയ് എന്നും വരും….

സംഘപ്രാര്‍ഥനയുടെ അമേരിക്കന്‍ വേര്‍ഷന്‍ നോക്കൂ...

sañgha prãrthanã
sarvamañgala mãñgalyãmdevÏm sarvãrtha sãdhikãമ saranyãm sarvabhùtãnãmnamãmo bhúmimãtaram 1
saccidãnanda rupãyavisvamañgala hetave visvadharmaika múlãyanamostu paramãtmane 2
visvadharma vikãsãrthamprabho sanghatitã vayam subhãm ãsisamasmabhyamdehi tat paripurtaye 3
ajayyamãtma sãmarthyamsusilam loka pújitam jnãnam ca dehi visvesadhyeya mãrga prakãsakam 4
samutkarsostu no nityamnihsreyasa samanvitah tatsãdhakam sphuratvantahsuvÎravratamujvalam 5
visvadharma prakãsenavisvasãnti pravartake hindusanghtanã kãryedhyeyanisthã sthirãstunah 6
sanghasaktirvijetrîyamkrtvãsamaddharma raksanam paramam vaibhavam prãptumsamarthãstu tavãsisã 7
tvadiye punya kãryesminvisva kalyãna sãdhaketyãga sevã vratasyãyamkãyo me patatu prabho 8
visva dharma ki jay

എന്ന് വെച്ചാല്‍....
Meaning of Prarthana The most sacred of all that is auspiciousThe means to achieve all that one aspiresThe sage refuge of all living beingsO Goodness Mother Earth, We salute thee.You are the cause for the Universe good.The embodiment of the Truth Wisdom, and BlissThe Unique origin of Universal Righteousness,Our Salutations to You, O God, Supreme.Together we have come organized, O Bhagavan,For the purpose of spreading Universal Dharma, We seek your blessings, the divine grace,Bestow on us to accomplish the aim.Possession of valor, unconquerable everConduct, character renowned world overBestow the wisdom that brightens, O GodPaving the way to realize the goal.Endowed with prosperity, exaltation, perpetual,May there be affluence bestowed onus;inspired are we to practice,the radiant, worthy, valiant, vow.With enlightenment from the Universal Dharma,in propagating peace through out the worldin the task of achieving Hindu unity,May our aim and deep faith remain resolute.With the triumphant power of the organization,by safeguarding our own Dharma, the righteousness,May we be blessed to be competentTo attain the glory supreme, sublime.In pursuit of the welfare of the mankind,which indeed is thy holy causeand inspired by the noble virtues of service and sacrifice,let my life, O Bhagawan, be offered at your feet.

Victory to Universal dharma

അല്ലെങ്കിലും ഭാരത് മാതയെന്താ, യൂണിവേഴ്സല്‍‍ ധര്‍മയെന്താ എന്ന് വിശദീകരിക്കേണ്ട ബാധ്യതയൊന്നും സംഘപരിവാര്‍ ഫത്‌വയിറക്കുന്നവര്‍ക്കില്ല, ഹിന്ദുത്വമെന്താണെന്ന വീരസവര്‍ക്കറുടെ ഡെഫനിഷന്‍ കേട്ടോളൂ..
“ ഹിന്ദുത്വം എന്ന സങ്കല്പനം വളരെ വൈവിധ്യപൂര്‍ണവും സമ്പന്നവുമായ ഒന്നാണ്. പിടി തരാത്തതും എന്നാല്‍ സുവ്യക്തവുമാണ് ”.


ഹിന്ദുത്വം പിടി തന്നാലുമില്ലെങ്കിലും അരപ്പട്ടിണിക്കാരന്‍റെ മതനിരപേക്ഷ ബോധത്തിന്‍റെ അറകളില്‍ വെറുപ്പിന്‍റെ ഡയനാമിറ്റു പൊട്ടിക്കാന്‍ അതു മതിയാവും, അധികാരത്തിന്‍റെ അവലോസുണ്ട പിടിയൊക്കെ അവരെ വെച്ചാവാം…
പിടി തരാത്ത സംഗതി കീ ജയ്…!!!

16 comments:

  1. രസകരമായ ഇത്തരം പല കഥകളും ഭാവനകളും വായിച്ചു താഴാംബിച്ചതാ.. ഈ കഥകള്‍ക്ക് സത്യമായിട്ടു ഏതെങ്കിലും രീതിയില്‍ മുള്ളിതെരിച്ച ബന്ധം ഉണ്ടോ സുഹൃത്തേ? ഇതൊക്കെ എഴുതാന്‍ മെനക്കെട്ട സമയും ഒരു കഥയോ കവിതയോ എഴുതുവായിരുന്നെന്കില്‍ അവ ആസ്വദിക്കാമായിരുന്നു... എന്നാലും ഭാവന കൊള്ളാം..

    ReplyDelete
  2. അമേരിക്കക്കാര് കണ്ടുപിടിച്ച അര്‍ഥത്തിലും ഡയനാമിറ്റും പടക്കവും ഒന്നും ഇല്ലല്ലോ ഇഷ്ട്ടാ.. ശൂന്യാ...യം..

    ReplyDelete
  3. ആശയങ്ങള്‍ വ്യക്തം, ശൈലി ശക്തം. :)

    ReplyDelete
  4. @ Sata

    "ഈ കഥകള്‍ക്ക് സത്യമായിട്ടു ഏതെങ്കിലും രീതിയില്‍ മുള്ളിതെരിച്ച ബന്ധം ഉണ്ടോ സുഹൃത്തേ?"

    > വസ്തുത അല്ലാത്തത് കൊണ്ടാണ് 'കഥ' എന്ന് പറഞ്ഞത്,
    പിന്നെയെന്തിനാ സതാ മുള്ളിതെറിപ്പിക്കാന്‍ നോക്കുന്നെ ??

    > പ്രാര്‍ത്ഥനേം മന്ത്രോം ചൊല്ലിയല്ല ഡയനാമിറ്റ് പൊട്ടിക്കേണ്ടതെന്ന് തിരിച്ചറിയാനുള്ള മൂളയും അനുഭവ പരിചയവും മേല്‍ പറഞ്ഞവ ക്കുണ്ട്-ചരിത്രം സാക്ഷി.
    “ ഭാരത് മാതാ വീട്ടില്‍
    ഡയനാമിറ്റ് റോട്ടില്‍

    ReplyDelete
  5. ഒരു ചരിത്രം പറയാമോ? സാമ്പിളായി? ഭാവനയും കഥയും അല്ലാത്തത്? ഒറ്റ ഒരെണ്ണം....?

    ReplyDelete
  6. ശൂന്യാ,
    തലയില്‍ ശൂന്യം ആണെന്നു മനസ്സിലായി.അല്ലേല്‍ ഇത്രെം കാവ്യഭാഷയില്‍ നുണ എഴുതില്ലായിരുന്നു..അപ്പൊ സംഘത്തിനു കിട്ടുന്നതു CIA കാശു ആണല്ലെ? മൊസാദിന്റെ കാശും ISI കാശും ഒക്കെ വിട്ടുകളഞ്ഞതെന്തേ?അതും കൂടി ചേര്‍ക്കെന്നേ..
    പിന്നെ ഹിന്ദുത്വം എക്സ്ക്ലൂസിവിസം അല്ല..ഇങ്ക്ലൂസിവ് ആണു...ഇന്‍ക്ലൂസിവ് ആകാ‍ന്‍ ബുധ്ധിമുട്ടുള്ളവര്‍ക്കു ഹിന്ദുത്വത്തില്‍ സ്താനമില്ല കേട്ടോ...

    ReplyDelete
  7. സുഹൃത്തേ.. അനിയാ..

    ഈ പോസ്റ്റില്‍ മുഴുവന്‍ കുഴപ്പങ്ങള്‍ മാത്രമാണ്.. കളിയാക്കുവല്ല.. നിര്‍ബന്ധമാണെങ്കില്‍ എടുത്തെടുത്തു പറയാം.. ദേശാഭിമാനി മാത്രം വായിച്ചു ലോകം കണ്ടു എന്ന് കരുതരുതേ..

    ഇന്ത്യ ചൈന യുദ്ധത്തില്‍ ചൈനയ്ക്കു വേണ്ടി വാദിച്ച അനിയന്റെ ആള്‍ക്കാര്‍ക്ക് ദേശാഭിമാനം എന്തെന്ന് പറഞ്ഞാല്‍ മനസ്സിലാകുകെലായിരിക്കും.. അതുകൊണ്ടാ കൂടുതല്‍ പറയാത്തത്..

    വീണ്ടും കാണാം..

    ReplyDelete
  8. ‘ ഇത് ഒരു പൈപ്പല്ല’
    മാസങ്ങള്‍ക്കു മുന്‍പ് കയ്യില്‍ വന്നുപെട്ട മിഷേല്‍ ഫൂക്കൊയുടെ ഒരു പുസ്തകത്തിന്റെ പേരാണ്.
    ( അതു വായിച്ച് മനസിലാക്കാനുള്ള സാഹസത്തിന് മുതിരാതിരുന്നതു കൊണ്ട് അത്യാഹിതങ്ങളൊണുമുണ്ടായില്ല)
    സതയോടുള്ള മറുപടിയും അത്രേയുള്ളൂ,,, ഇത് അതല്ല

    ഈ പോസ്റ്റ് തുടക്കത്തില്‍ പറഞ്ഞ തമാശയ്ക്ക് ചരിത്ര പിന്‍ബലമുണ്ടെന്നു സ്ഥാപിക്കാനല്ല
    ഈ പോസ്റ്റ് ദേശസ്നേഹമെന്നതു മനുഷ്യനില്‍ അങ്കുരിക്കാനേ പാടില്ലാത്ത വികാരമാണെന്നു വാദിക്കാനല്ല
    ഈ പോസ്റ്റ് എന്റെ തല ശൂന്യമല്ല, അത് നിറച്ച് പുത്തി കുമിഞ്ഞുകൂടി കിടക്കുകയാണെന്നു ഭാരതീയനോട് പറയാനല്ല

    പോയന്റിതാണ്… സംഘ്പരിവാര്‍ മുന്നോട്ടു വെയ്ക്കുന്ന തീവ്രദേശീയതയ്ക്ക് ഈ പറയപ്പെടുന്ന സൈദ്ധാന്തിക പിന്ബലമില്ല. സ്വാതന്ത്ര്യസമരകാലത്ത് മുഴങ്ങിക്കേട്ട മനുഷ്യവിമോചനത്തിന്റെ ദേശസ്നേഹവും ആഗോളവക്കരണ കാലത്തെ ഹിന്ദുത്വദേശീയതയും ആശയപരമായും ഘടനാപരമായും രണ്ടാണ്.ഇന്ത്യയിലെ ഭൂരിപക്ഷജനതയെ തങ്ങളുടെ പടയണിയില്‍ നിര്‍ത്താനുള്ള വെറുമൊരു അഡ്വര്‍ട്ടൈസിംഗ് സ്ലോഗന്റെ ധര്‍മ്മമേ ഭാരത്മാതാ കീ ജയ് ക്കുള്ളൂ.
    ഇന്ത്യയില്‍ ഫലപ്രദമായി വിറ്റഴിച്ചുവരുന്ന വരുന്ന ഈ ചരക്കിനെ ആഗോളമാര്‍ക്കറ്റില് വില്‍ക്കാന്‍ വെച്ചപ്പോ “ഉല്പന്നത്തിന്റെ” USP ( Unique Selling Point) തന്നെ മാറ്റിയെഴുതിയതിലെ പൊള്ളത്തരമാണ് ഇവിടെ ചര്‍ച്ച ചെയ്യാനാഗ്രഹിച്ചത്.

    ReplyDelete
  9. രാജ്യസ്നേഹം ഇന്ത്യയില്‍ ഫലപ്രദമായി വിറ്റഴിച്ചുവരുന്ന വരുന്ന ചരക്കായി ഇദ്ദേഹം കാണുന്നതില്‍ ഒട്ടും അത്ഭുതം ഇല്ല. അതില്‍ കാര്യം ഒണ്ടെന്നു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഒന്ന് ഞെട്ടിയേനെ.. ബൈ..

    ReplyDelete
  10. സതാ
    താങ്കളുടെ ഇടപെടലുകള്‍ സൌമ്യമാണ്, ഞാനതിനെ ആദരിക്കുന്നു.

    പക്ഷെ, സംവാദങ്ങളെ അല്പം കൂടി വ്യക്തതയോടെ സമീപിക്കാന്‍ താല്പര്യപ്പെടുന്നു.
    രാജ്യസ്നേത്തോടുള്ള നിലപാട്‌ മുകളിലെ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്, ആ ലേബല്‍ ഒട്ടിച്ച ആക്രമണോത്സുക ദേശീയതയാണ് പ്രശ്നം.

    ReplyDelete
  11. money,power..
    vera entha namukku vendathu...
    bharatham "bharatha' makkunnavarude "cheriya
    thathparyangal" manassilakkan ellavarkkumakette...

    ReplyDelete
  12. RSS ഭാരതത്തില്‍ മാത്രമെ പ്രവര്‍ത്തിക്കുന്നുള്ളു.വിദേശ രാജ്യങ്ങളില്‍ HSS ആണ്‌ പ്രവര്‍ത്തിക്കുന്നത്. രണ്ടിന്റെയും പ്രവര്‍ത്തനരീതിയിലും ലക്ഷ്യങ്ങല്‍ക്കും വ്യത്യാസമുണ്ട്.പ്രാര്‍ത്ഥനയില്‍ തന്നെ വ്യക്തം.ഒന്ന് ഈ രാഷ്ട്രത്തിന്റെ പരം വൈഭവത്തിനു വേണ്ടിയും മറ്റേത് വിശ്വധര്‍മ്മത്തിന്റെ അടിസ്ഥാനത്തിലുള്ള ഭൂമിയുടെ നിലനില്പ്പിനും. ഹിന്ദു ധര്‍മ്മം കേവലം ഭാരതത്തിനു വേണ്ടി ചിട്ടപ്പെടുത്തിയതല്ല.സര്‍വ്വ പ്രപഞ്ചത്തിന്റെയും നിലനില്പിനും കൂടിയുള്ളതാണ്‌.ലോകത്തിന്റെ സര്‍വ്വപ്രശ്നങ്ങള്‍ക്കുമുള്ള ഭാരതത്തിന്റെ പരിഹാരത്തെ ലോകത്തിന്റെ മുന്നില്‍ പരിചയപ്പെടുത്തുന്നു,പ്രവര്‍ത്തിച്ചു കാട്ടിക്കൊടുക്കുന്നു HSS

    ReplyDelete
  13. പിന്നെ RSSല്‍ ഉള്ള ആള്‍ക്ക് HSSലും തിരിച്ചും പ്രവര്‍ത്തിക്കാം.എപ്പൊ ലോകം ഭാരതീയതിലൂടെ സഞ്ചരിക്കുന്നുവോ ഭൂമി വീണ്ടും സ്വര്‍ഗ്ഗമായിതീരും

    ReplyDelete
  14. ഒരേ പ്രത്യശാസ്ത്രം അടിസ്താനമാക്കി പ്രവര്‍ത്തിക്കുന്ന രണ്ട് സംഘടനകള്‍ക്ക്,
    രണ്ട് ലക്ഷ്യങ്ങളും രണ്ട് ‘പ്രാര്‍ത്ഥന’കളും ഉണ്ടാവുന്നതില്‍ തീര്‍ച്ചയായും അപാകതയൊന്നുമില്ല,

    പക്ഷേ.. അവ പരസ്പരവിരുദ്ധമാകുമ്പോള്‍ സംഘടനയുടെയല്ല, ചാലകന്മാരുടെ
    ലക്ഷ്യത്തെക്കുറിച്ച് നാട്ടുകാര്‍ക്ക് പിടികിട്ടുന്നുണ്ട്.

    അത്രയേ ഞാനും പറഞ്ഞുള്ളൂ....

    HSS USA യെ പ്രചോദിപ്പിക്കുന്ന ആശയമിതാണത്രേ....
    Sangh is inspired by the idea that the whole world is one family and conducts activities across the United States in order to spread this message widely. Sangh in the United States started in 1989 and today has over 100 weekly meeting centers (shakhas) across the country.

    ലോകത്തെ മുഴുവന്‍ അങ്ങനെയങ്ങ് ഉള്‍ക്കൊള്ളാന്‍ RSSന്റെ ഹിന്ദുത്വയ്ക്ക് ഇതുവരെ
    വിശാലതയുണ്ടായിട്ടില്ലല്ലോ...

    “ ഒരു മുസ്ലിമോ ക്രിസ്ത്യാനിയോ, അയാള്‍ ഇന്ത്യയില്‍ ജനിച്ചതു തന്നെയാണെങ്കിലും
    ഹിന്ദുത്വത്തിന്‍റെ മൂല്യ് ഗുണങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടാവുമെന്നു
    പറയാനാവില്ല..ഹിന്ദുത്വത്തിന്‍റെ സത്ത ഒരു പൊതുരാഷ്ട്രമാണ്,ഒരു പൊതു വംശമാണ്,
    ഒരു പൊതുസംസ്കൃതിയാണ്.”
    ---സവര്‍ക്കറപ്പൂപ്പന്‍ പറഞ്ഞതാണ്

    ഈ വൈരുധ്യം നിലനില്‍ക്കേ തന്നെ, RSSലും HSSലും ഒരേ സമയം പ്രവര്‍ത്തിക്കാമെന്ന് രഞ്ചു സമ്മതിക്കുന്നു.
    അപ്പോ, ‘രാഷ്ട്രത്തിന്റെ പരംവൈഭവം’,‘വിശ്വധര്‍മ്മത്തിന്റെ അടിസ്ഥാനത്തിലുള്ള ഭൂമിയുടെ നിലനില്‍പ്പ്’ ഡയലോഗുകളൊക്കെ അക്ഷരം കൂട്ടിവായിക്കാനറിയാത്ത
    സ്വയംസേവകരെ കുപ്പിയിലാക്കനുള്ള അടവുമാത്രം, അല്ലേ...?

    ReplyDelete
  15. >>> പിന്നെ RSSല്‍ ഉള്ള ആള്‍ക്ക് HSSലും തിരിച്ചും പ്രവര്‍ത്തിക്കാം.എപ്പൊ ലോകം ഭാരതീയതിലൂടെ സഞ്ചരിക്കുന്നുവോ ഭൂമി വീണ്ടും സ്വര്‍ഗ്ഗമായിതീരും>>>

    പല്ലിയെ ഒരുതുള്ളി മുതല എന്നു വിളിക്കുന്ന ലോജിക്ക് വച്ച് ഗുജറത്തിനെ ഒരുതുള്ളി സ്വര്‍ഗം എന്നു വിളിക്കാം, അല്ലെ രഞ്ചൂ ??

    ReplyDelete