Monday, November 9, 2009
ആഗോളവല്‍ക്കരണ കാലത്തെ SFI കമ്മ്യൂണിറ്റി !!!
കേരളത്തിലെ കാമ്പസുകളില്‍ ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങള്‍ ഉണ്ടാക്കിയ അപചയത്തിന്റെ/അരാഷ്ട്രീയവല്‍ക്കരണത്തിന്റെ നേര്‍ചിത്രം
പകര്‍ത്തിയ മനോഹരമായ കൃതി. പക്ഷെ, ഈ അരാഷ്ട്രീയ ദുര്‍ഗന്ധം പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ഔദ്യോഗിക കമ്മ്യൂണിറ്റിയിലെ
മോഡറേറ്റര്‍ തുടങ്ങിവെച്ച ചര്‍ച്ചയില്‍ വരെയെത്തുമെന്നു സ.രാജീവ് പോലും അന്ന് കരുതിയിരിക്കില്ല.
പിതൃശൂന്യ കമ്മ്യൂണിറ്റികളിലൊന്നുമല്ല ചര്‍ച്ച വന്നിരിക്കുന്നത്, SFI അഖിലേന്ത്യാ ജന: സെക്രട്ടറി, വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി ഇവരൊക്കെ മോഡറേറ്റര്‍ ആയ കമ്മ്യൂണിറ്റി യുടെ കോ- മോഡറേറ്റര്‍ തുടങ്ങി വെച്ച ചര്‍ച്ചയാണ്- PRANAYAM & SFI & CAMPUS & LIFE
http://www.orkut.co.in/Main#CommMsgs?cmm=616630&tid=5396280443565838771
തന്റെ പ്രണയിനി SFI ക്കാരിയല്ല; തനിക്കു പ്രസ്ഥാനത്തോളം പ്രിയപ്പെട്ടതാണ്(!!!) അവളും - സഖാക്കളേ -എന്ത് ചെയ്യും ??
തളത്തില്‍ ദിനേശന്‍ പണ്ട് വാരികയിലെ ഡോക്ടറോട് ചോദിച്ച ലൈനിലുള്ള കിടിലന്‍ ചോദ്യം !!!!
ടോപ്പിക്കിന്റെ തുടക്കത്തില്‍ സഖാവ് ചോദിച്ച ചോദ്യങ്ങള്‍ ഇവയൊക്കെയാണ് :
1)പ്രേമവും ‘പാര്‍ട്ടി’യും ഒരുമിച്ചു കൊണ്ടുപോകാന്‍ പറ്റുമോ ?
2)പ്രണയിക്കുന്ന പെണ്‍കിടാവ് a) അന്യമതസ്ത b)KSU ക്കാരി c) ജൂനിയര്‍ ഇവ ആയതുകൊണ്ട് വല്ല പ്രശ്നവുമുണ്ടോ ?
അനുഭവസമ്പന്നരായ സഖാക്കളുടെ ഉപദേശങ്ങളില്‍ നിന്ന് “തന്നെപ്പോലുള്ള പല സഖാക്കള്‍ക്കും” ഒട്ടേറെ പഠിക്കാനുണ്ടെന്ന അപേക്ഷയോടെ ഒന്നാം
പോസ്റ്റ് ചുരുക്കിയിരിക്കുന്നു.
ചോദ്യം പോസ്റ്റ് ചെയ്യേണ്ട താമസം, നാനാഭാഗത്തു നിന്നും ചോരതുടിക്കും സഹായഹസ്തങ്ങള്‍ നീണ്ടു. ഇന്ത്യന്‍ വിദ്യാര്‍ഥി പ്രസ്ഥാനം അടിന്തരമായി പരിഹരിക്കേണ്ട സമസ്യക്കുള്ള ഉത്തരങ്ങള്‍ പ്രവഹിച്ചു. പ്രസ്ഥാനം,പ്രേമം,പഠനം ഇവ മൂന്നും ആവശ്യമാണെന്നുണര്‍ത്തിച്ചു, സഖാക്കളിലൊരാള്‍. പ്രണയനൈരാശ്യത്തില്‍ ആത്മഹത്യ ചെയ്യുന്നവരല്ല
കമ്യൂണിസ്റ്റുകാര്‍ എന്ന് അടുത്ത സഖാ. Yes..You can !! എന്ന് അടുത്തത് (we shall overcome one day എന്ന് പറഞ്ഞില്ല- ഭാഗ്യം).
‘പാര്‍ട്ടി ഏതായാലും സ്നേഹമുണ്ടായാല്‍ മതി’-ലൈന്‍ ഗുരുവചനങ്ങള്‍. ആകെ മൊത്തം ഉപദേശങ്ങളുടെ ആറാട്ട്.
ഉപദേശങ്ങളോടൊക്കെ സ: ലോലന്‍ ക്രിയാത്മകമായി പ്രതികരിച്ചു. അവള്‍ സഖാവിനോട് ചോദിച്ച ഹൃദയഭേദകമായ ചോദ്യങ്ങള്‍ 6 എണ്ണം
ഉത്തരസഹിതം ( വായിച്ചാല്‍ നിങ്ങള്‍ കരഞ്ഞുപോകുമെന്ന മുന്നറിയിപ്പോടെ) ഉപദേശകരുടെ മുന്‍പാകെ സമര്‍പ്പിച്ചു . തനിക്കുവെട്ടാനുള്ള റബര്‍ അപ്പനപ്പൂപ്പന്മാര്‍ സമ്പാദിച്ചുവെച്ചിട്ടുണ്ടെന്ന വിവരം പൊതുജനസമക്ഷം വെളിപ്പെടുത്തി. പ്രണയസാഫല്യത്തിനായി എന്തു കടുംകയ്യും ചെയ്യാന്‍ മടിയില്ലെന്നും പിന്നെ തനിക്ക് കോളേജിലുള്ള ‘ഇമേജ്’ മാത്രമാണ് ഏകതടസ്സം എന്നും പ്രഖ്യാപിച്ചു.
ചര്‍ച്ച ഉത്തരോത്തരം പുരോഗമിച്ചു..
ഉത്തേജകമായി പഴയൊരു യൂണിറ്റ് സെക്രട്ടറിയുടെ അനുഭവ കഥ : പ്രണയത്തിനു വേണ്ടി പ്രസ്ഥാനത്തെ ത്യജിക്കാന്‍ തയ്യാറല്ലാതിരുന്നതുകൊണ്ട് സഖാവിന്റെ പ്ലസ്-റ്റു പ്രണയിനി വഴിപിരിഞ്ഞു ( ‘പിരിയുന്നു രാധികേ നാം രണ്ടു പുഴകളായ് / ഒഴുകിയകലുന്നു പ്രണയശൂന്യം ).
ലാത്തികള്‍-തോക്കുകള്‍ തൂക്കുമരങ്ങള്‍ക്കൊന്നും മുന്നില്‍ തോറ്റുകൊടുത്തിട്ടില്ലാത്ത സെക്രട്ടറി സഖാവ് ആഞ്ഞുപഠിച്ചു- മൂന്നാം റാങ്ക് വാങ്ങി കാമുകിയെ ഞെട്ടിച്ചു; കോളേജിലെത്തിയ കാമുകി അവിടത്തെ SFIനേതാവായി മാറി സഖാവിനേയും ഞെട്ടിച്ചു- ശുഭം !!.
കഥ വായിച്ച സ:കാമുകന്‍ ആവേശം കൊണ്ടു, ഉപദേശങ്ങള്‍ വീണ്ടും പ്രവഹിച്ചു.അവസാനം...
ഒക്റ്റോബര്‍ 30: കോളേജിലെ ആര്‍ട്സ് ഡേ.
ഡാന്‍സ് കഴിഞ്ഞിറങ്ങിയ കാമുകിയുടെ അടുത്തേക്ക് ഡാന്‍സ് ചെയ്യുന്ന കാലുകളുമായി സ:കാമുകന്‍ ( അതിനുള്ള ദ്രാവകം അഡ്വാന്‍സായി
വലിച്ചുകേറ്റി), അകമ്പടിയായി ‘നമ്മുടെ പാര്‍ട്ടി പിള്ളേരും’.
ഒന്നാംഘട്ട പ്രകടനത്തില്‍ തന്നെ പെണ്‍കുട്ടി വിരണ്ടു, വൈകുന്നേരം സംസാരിക്കാമെന്നു സമ്മതിച്ചു, വൈകുന്നേരം ഒരാഴ്ചക്കുള്ളില്‍
തീരുമാനമറിയിക്കുമെന്ന് ഉറപ്പുകൊടുത്തു.
ഒക്റ്റോബര്‍ 31: സ: ലോലന്റെ പോസ്റ്റ് : സഖാക്കളേ.. എന്റെ ജീവിതം നശിച്ചു.തുടര്‍ന്ന് ആന്റി-ക്ലൈമാക്സിന്റെ സംക്ഷിപ്ത വിവരണം, പെണ്‍കുട്ടിയുടെ അമ്മ ധീര സഖാവിന്റെ പിതാവിന്റെ ഓഫീസ്സില്‍ പോയി മകളെ ജീവിക്കാന്‍ സമ്മതിക്കുന്നില്ല എന്നു പറഞ്ഞത്രേ. അവസാനം ജീവിതം മടുത്തു എന്നൊരു സ്റ്റേറ്റ്മെന്റും സഖാവ് കൊടുത്തിട്ടുണ്ട്. താന്‍ നന്നാവാനും പഠിക്കാനും തീരുമാനിച്ച വിവരവും സഖാവ് വിളംബരപ്പെടുത്തിയിട്ടുണ്ട്. അവസാനം കാസ്ട്രോയെ ഉദ്ധരിച്ചു വിരാമം കുറിച്ചു : HISTORY WILL
ABSOLVE ME !!
ഒപ്പം, സഖാവ് ലോലനെ മരുമകനാക്കാന്‍ ഭാഗ്യം ലഭിക്കാത്ത ആ ഫാമിലി തീര്‍ത്തും ലോക്കല്‍ ഫാമിലി ആണെന്നും ഓഫീസില്‍ വരേണ്ടത് എങ്ങനെയാണെന്നോ കുടുംബത്തില്‍ വന്ന് സംസാരിക്കേണ്ടത് എങ്ങനെയാണെന്നോ അറിയാത്തവരാണെന്നും സഖാവ് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
(അവളുടെ വീടിന്റെ വടക്കേപ്പുറത്തുള്ള തെങ്ങിലെ തേങ്ങയ്ക്ക് ഭയങ്കര പുളിയാണെന്ന് സൂചിപ്പിക്കാന്‍ എന്തോ, സഖാവ് വിട്ടുപോയി.)
..............................................................................................................................................
ഈ പറഞ്ഞതോ ഇതിലപ്പുറമുള്ളതോ ആയ ഏതു വിഷയവും ഉന്നയിക്കാനും ചര്‍ച്ച ചെയ്യാനും കണ്ണീരൊലിപ്പിക്കാനും അതു തുടക്കാനും, സഖാവ് ലോലനും സഹസഖാക്കള്‍ക്കും അവകാശമുണ്ട്. പക്ഷേ,മനോരമ ആഴ്ചപ്പതിപ്പിലെ വനിതാരംഗം-ചേച്ചി ചര്‍ച്ച ചെയ്യേണ്ട വിഷയത്തിന് SFIയുടെ ഔദ്യോഗിക(?) കമ്യൂണിറ്റി അതിനു വേദിയാകുമ്പോള്‍,റിതബത്ര ബാനര്‍ജി, സിന്ധു ജോയ്, ടി.വി.രാജേഷ് തുടങ്ങിയവര്‍ക്കൊപ്പം മോഡറേറ്റര്‍ സ്ഥാനം വഹിക്കുന്ന സഖാവ് പ്രണയം സൈബര്‍ സ്പേസില്‍ കരഞ്ഞുതീര്‍ക്കുമ്പോള്‍ അതു കണ്ടുനില്‍ക്കുക എന്നത് ചെറുതല്ലാത്ത ഒരു അലോസരം ഉണ്ടാക്കുന്നുണ്ട്- ഇത് ഒരു രോഗമാണോ ഡോക്ടര്‍ ???
Thursday, September 24, 2009
അടുക്കളയില്‍ നിന്ന് ഐസ്ക്രീം പാര്‍ലറിലേക്ക്...
പിന്നെ തുള്ള്യാ ചട്ടീല്...
മുട്ടിനപ്പുറം ഉയര്‍ന്നു ചാടുന്ന ചെമ്മീനെ ആദ്യം ചട്ടിയിലും പിന്നെ വയറ്റിലുമാക്കുമെന്ന ചൊല്ലിനും, അങ്ങനെ ചൊല്ലിക്കൊണ്ടിരുന്ന പ്രമാണിമാരുടെ ഹുങ്കിനും ഓട്ട വീണിട്ട് കാലമേറെയായി. കാലവും കഥയും കാലാവസ്ഥയും ആകെ മാറിയ വിവരം ദുയിയാവിലെ പടപ്പുകളായ പടപ്പുകള്‍ക്കെല്ലാം തിരിഞ്ഞിട്ടും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പച്ചത്തോണി കെട്ടിയിട്ട കുറ്റിയോടൊപ്പം ഇപ്പോഴും തിരുനക്കരെ തന്നെ.
ലീഗ് ചത്ത കുതിരയാണെന്ന് പറഞ്ഞത് ഗാന്ധിത്തൊപ്പിക്കാരന്‍ ജവഹര്‍ലാല്‍ നെഹ്രു. അല്ല, ഉറങ്ങുന്ന സിംഹമാണെന്ന് പറഞ്ഞത് അതിലും മുന്ത്യ തൊപ്പിക്കാരന്‍ സീ.എച്ച്. മുഹമ്മദ് കോയ. ഹയാത്തിലുണ്ടെന്ന് ഇടക്കിടെ വെളിപ്പെടുത്താറുണ്ടെങ്കിലും നിലപാടുകളുടെ കാര്യത്തില്‍ ലീഗിന്റെ തോണിക്കിപ്പൊഴും തിരുനക്കര പഞ്ചായത്ത് കടവിലെ കുറ്റീന്ന് അഴിഞ്ഞുപോരാന്‍ വല്ലാത്ത വൈക്ലബ്യം.
ചില്ലറക്കാരെക്കൊണ്ട് കൂട്ട്യാക്കൂട്ന്ന സംഗതികളൊന്നുമല്ല ഉറക്കത്തിനിടയിലും ലീഗ് സിംഹങ്ങള്‍ ചെയ്തോണ്ടിരിക്കുന്നത്, കേരളാ സംസ്ഥാന പ്രസിഡന്റിന്റെ പിന്നില്‍ അഖിലേന്ത്യാ പ്രസിഡന്റും സെക്രട്ടറിയുമടക്കമുള്ള സിംഹങ്ങള്‍ അണിനിരക്കണം, അതിന്റേം പിന്നില്‍ ‘ഒട്ടകങ്ങള്‍ വരി വരി വരിയായ്’ എന്ന പാട്ടിന്റെ ചേലിക്ക് സമുദായത്തിലെ വയസായ സിംഹം തൊട്ട് വയസെത്താത്ത സിംഹം വരെ അണിനിരക്കണം. ( അതിനിടയില്‍ പുലിക്കുട്ടി എവിടെ നില്‍ക്കുമെന്നാലോചിച്ച്, മാലോകരേ..നിങ്ങള്‍ ബേജാറാകണ്ട ). പഞ്ചായത്ത് മെംബര്‍ മുതല്‍ കേന്ദ്രമന്ദ്രി വരെയുള്ള സ്ഥാനങ്ങള്‍ക്ക് ഒരലങ്കാരമായി നിന്നു കൊടുക്കണം. സമുദായത്തിന്റെ ആളോഹരിവരുമാനം ഉയര്‍ത്തുന്നത്തില്‍ വ്യക്തിപരമായ സംഭാവന അര്‍പ്പിക്കണം. കുട്ട്യോള്‍ക്ക് പഠിക്കാനുള്ള കിത്താബ് കത്തിച്ച് മലപ്പുറത്തിന്റെ തെരുവീഥികള്‍ക്ക് വെളിച്ചം പകരണം....
എണ്ണിയാ തീരൂല്ല !!!
സിംഹങ്ങള്‍ ഈ പറഞ്ഞ അമലുകളൊക്കെ ചെയ്യുമ്പോ, സിംഹികളെന്തു ചെയ്യണം ???
അടുക്കളയില്‍ നിന്ന് കിടപ്പറയിലേക്കും കിടപ്പറയില്‍ നിന്ന് അടുക്കളയിലേക്കും തുള്ളിക്കൊണ്ടിരിക്കുക,സിംഹങ്ങളെയും സിംഹികളേയും പെറ്റുകൂട്ടുക, കോയിബിരിയാണി ഉണ്ടാക്കി സിംഹങ്ങളെ ഊട്ടുക, അങ്ങനെ കൊശിയായിട്ട് കഴിയുക.
അതിനു മീതെയുള്ള തുള്ളല്‍ ഒരു സിംഹിയും കിനാക്കാണണ്ട.
സമുദായത്തിന്റെയും നാടിന്റെയും കാര്യം ലീഗ് സിംഹങ്ങള്‍ ഭദ്രമായി നോക്കിവരുമ്പോഴാണ് ഹമുക്കുകള്‍ പണി പറ്റിച്ചത്, വനിതാസംവരണം- തദ്ദേശസ്വയംഭരണ സ്താപനങ്ങളിലെ സീറ്റുകളില്‍ 33ശതമാനം പെണ്ണുങ്ങള്‍ക്ക്.
കുടുങ്ങി സിംഹങ്ങള്‍.
“എന്നാ അസ്സീറ്റൊക്കെ ഇങ്ങളെടുത്തോളീ കോണ്‍ഗ്രസ്സേ..” എന്നു പറയാനുള്ള വിവരക്കേടൊന്നും ലീഗുകാര്‍ക്കില്ല. പഞ്ചായത്ത് ഫയലുകള്‍ അടുക്കളപ്പുറങ്ങളിലേക്ക് പറന്നുതുടങ്ങി, കൂട്ടാങ്കലം അടുപ്പത്തുനിന്ന് വാങ്ങിവെച്ച് ബീവിമാര്‍ ഫയലുകളില്‍ തുല്യം ചാര്‍ത്തി. അടുക്കളകാര്യം എടങ്ങേറിലാവാതെ തന്നെ ലീഗ് കുടുംബങ്ങളിലെ മഹിളാമണികള്‍ പഞ്ചായത്ത്ഭരണം നിര്‍വഹിച്ചുപോരുന്നു.
അതിനിടയില്‍ ദാ വരുന്നു, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 50 ശതമാനം സീറ്റും വനിതകള്‍ക്കായി സംവരണം ചെയ്തുകൊണ്ട് സംസ്ഥാനസര്‍ക്കാരിന്റെ പുതിയ ബില്‍!!
സംസ്ഥാനത്താകെ ഗ്രാമപഞ്ചായത്ത് 999,ബ്ലോക്ക് പഞ്ചായത്ത് 152,നഗരസഭ 54,പിന്നെ ജില്ലാപഞ്ചായത്തുകളും കോര്‍പറേഷനുകളും, ആകെ മൊത്തം ടോട്ടല്‍ സീറ്റ് : 20,554. ഇതിന്റെ നേര്‍പകുതി പെണ്ണുങ്ങള്‍ക്ക്.
ഹലാക്കിന്റെ അവിലും കഞ്ഞീം !!!
ഇത്രേം പെണ്ണുങ്ങളെ എവിടെച്ചെന്നുണ്ടാക്കും ??
മൂത്തലീഗിനെ പോഷിപ്പിക്കാന്‍ യൂത്ത് ലീഗ് തൊട്ട് എം.എസ്.എഫ്, എസ്.ടി.യു, കെ.എസ്.റ്റി.യു, കെ.എം.സി.സി, പ്രവാസിലീഗ്, ദലിത് ലീഗാദി പട സുസജ്ജമാണ്.കൂട്ടത്തില്‍ വര്‍ഷം പതിനെട്ടായി വനിതാലീഗെന്നൊരു സംഗതിയുമുണ്ട്-കടലാസില്‍.
ലീഗിന്റെ സംസ്താന പ്രവര്‍ത്തകസമിതിയില്‍ മേല്പറഞ്ഞ പോഷകന്മാരുടെയൊക്കെ തല ഹാജരുണ്ടാവും, വനിതാലീഗിന്റേതൊഴികെ.ലീഗ് മുതല്‍ എം.എസ്.എഫ് വരെ പൂവന്‍ കോയികള്‍ക്കു മാത്രം കൊത്തിപ്പെറുക്കാനുള്ള തട്ടകം,പിന്നെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ നോമിനേഷനിലും ശേഷം പഞ്ചായത്ത് ഫയലുകളിലും ‘ഒപ്പുവെക്കാനുള്ള’പിടകളെ എവിടന്നു കിട്ടാന്‍..
എന്നാപ്പിന്നെ ഓലെക്കൂടി കൂടെ കൂട്ട്യാലെന്താ...?
ശരിയാവൂല്ലാ..അതിന് കാരണമുണ്ട്.
എന്ത് കാരണം....???
അങ്ങനെ ആരേലും ചോയിച്ചാ, കെ.ടിയുടെ നാടകത്തിലെ ( ‘ഇത് ഭൂമിയാണ്’-കെ.ടി.മുഹമ്മദ്) ഹസ്സന്‍ കോയയുടെ പാട്ട് ലീഗുകാരന്‍ ഒന്നുംകൂടി പാടും
“ഹവ്വാ ഉമ്മയ്ക്കുപിഴച്ച്
ആദം പഴമൊന്നു കഴിച്ച്
അതിനന്നു കാരണമായത്
ഇബ് ലീസാണല്ലോ, റബ്ബേ ഇബ് ലീസാണല്ലോ...
ബുദ്ധിക്കും കുറവുണ്ടായി
സ്വത്തവകാശം കുറവായി
കുറവില്‍ കുറവില്ലാ കാരണ-
മിബ് ലീസാണല്ലോ, റബ്ബേ ഇബ് ലീസാണല്ലോ...
പെണ്ണൊന്നിനു പറ്റിയ തെറ്റ്
പെണ്ണുങ്ങള്‍ക്കാകെയുമേറ്റ്
കരകയറാതാവാന്‍ കാരണ-
മിബ് ലീസാണല്ലോ, റബ്ബേ ഇബ് ലീസാണല്ലോ...”
ഹത് ശരി, ഇമ്മാതിരി ഇബ് ലീസുകളോട് സംസ്താന കമ്മറ്റീലിരിക്കാണ്ട് കുടീപ്പോയി കുത്തിരിക്കാന്‍ പറയണ്ടേ എന്നാരേലും ചോയിച്ചാ, അങ്ങനുള്ളോല്ക്കാണ് മക്കളേ ജഹന്നമെന്ന നരകം !!!
പിടക്കോഴികളുടെ ഗാനമേള സംഘടിപ്പിക്കാന്‍ ലീഗ് ശ്രമിച്ചപ്പോഴൊക്കെ അങ്ങനെ വല്ലതും സംഭവിച്ചാല്‍ ദുനിയാവാകെ കുലുമാലിന്റെ ആപ്പീസാകുമെന്ന മുന്നറിയിപ്പ് നേതാക്കള്‍ക്കു കൊടുത്തത് ‘സമസ്ത കേരള സുന്നി യുവജന സംഘം’. അതിന്റെ സംസ്താന പ്രസിഡന്റ് ജനാബ്. പാണക്കാട് സയ്യിദ് ഹൈദരലിശിഹാബ് തങ്ങള്‍, ഇദ്ദേഹം തന്നെയാണ് ഇപ്പോ മൂത്ത ലീഗിന്റെ തലപ്പത്ത്.
അപ്പോ, പഞ്ചായത്താപ്പീസ് അടുക്കളപ്പുറത്തേക്ക് മാറ്റിയായാലും ഭരണം ഞമ്മള് സൂച്ചിക്കും. പക്ഷേ, അടുക്കളേന്ന് പൊറത്തുകടന്നുള്ള വിമോചനമൊന്നും ഞമ്മളെ പെങ്കുട്ട്യോള്‍ക്ക് വേണ്ട.. ഇനി അടുക്കളേന്ന് പൊറത്തുകടക്കണംന്ന് അത്രേം പൂതിയുള്ള വിമോചനക്കാരികള്‍ ആരേലുമുണ്ടേല്‍ ഓല് ഐസ്ക്രീം പാര്‍ലറിലേക്ക് പോരട്ടെ, ഓല്ക്കൊള്ള പണി ഞമ്മള് കൊടുക്കാം. ഹല്ല പിന്നെ...
Tuesday, July 7, 2009
ഒരു മാറാട് യാത്ര
ചതുപ്പുനിലത്തെ പ്രേതജലത്തില്‍
ചെതുമ്പലിനു മീതേ ചെതുമ്പലും
ചേറും മൌനവും നിറഞ്ഞ മോന്തയുമായി
വെറുപ്പ്
അടിക്കടി വളര്‍ന്നിരിക്കുന്നു
പാബ്ലോ നെരൂദ
സ്വേച്ഛാധിപതികള്‍- കാന്റൊ ജെനെറല്‍-
മാറാട് കടപ്പുറത്തെ ഉപ്പുരസമുള്ള കാറ്റില്‍ ചോരമണം കലര്‍ന്നത് പത്രത്തില്‍ വായിച്ചപ്പോള്‍ വന്ന ഓക്കാനത്തിന്റെ തികട്ടല്‍ ഇന്നും പോയിട്ടില്ലാത്തതു കൊണ്ടാണ് യാദ്ര്ശ്ചികമാണെങ്കിലും ഒരവസരം വന്നപ്പോള്‍ മാറാട് സന്ദര്‍ശിക്കാന്‍ ആവേശം തോന്നിയത്.
ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കയ്യില്‍കിട്ടിയ പ്രിയസഖാവിനോട് സാര്‍വദേശീയ രാഷ്ട്രീയ കാലാവസ്ഥയുയറ്ത്തുന്ന വെല്ലുവിളികള് ചര്‍ച്ചചെയ്തു അവയ്ക്കുള്ള പരിഹാരം കൂടി ഏകദേശം കണ്ടുപിടിച്ചുകഴിഞ്ഞപ്പോഴേക്ക് പുലറ്ച്ചെ മൂന്നുമണിയായി. കോഴിക്കോട് ശിക്ഷക്സദന്‍ ആവാസവ്യവസ്ഥയിലെ കൊതുകുകള്‍ക്ക് ബുദ്ധിജീവികളെ തിരിച്ചറിയാനുള്ള വകതിരിവില്ലാത്തതുകൊണ്ട് ലോകത്തവശേഷിച്ച വിഷയങ്ങള്‍ കൂടി ചര്‍ച്ചചെയ്യാന് ആ രാത്രി ഞങ്ങള്‍ മാറ്റിവെച്ചു. ( പിറ്റേന്നുള്ള UGC-NET പരീക്ഷ എഴുതേണ്ട എന്നു സുഹൃത്ത് തീരുമാനിച്ചു, ഓക്സ്ഫഡിലോ, ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സിലോ പോകേണ്ട നീ തുക്കടാ NET എഴുതേണ്ടതില്ല എന്നു ഞാന്‍ സമാധാനിപ്പിച്ചു-ശുഭം !!!)
ഞങ്ങളുടെ ചോരകുടിച്ചാര്‍മാദിച്ച കൊതുകുകള്‍ രാവിലെ ഉറങ്ങാന്‍ പോയപ്പോള്‍, ശിക്ഷക് സദനിലെ ബെഡ്ഷീറ്റെടുത്ത് പുതച്ച് ഞങ്ങളുറക്കം തുടങ്ങി,ഉണറ്ന്നപ്പോള്‍ പതിനൊന്നര, കുളി കഴിഞ്ഞ് പുറത്തേക്കിറങ്ങി, പാരഗണില് ലഞ്ച്ടൈം ആയി, (ഞങ്ങള്‍ക്ക് - ‘ബ്രഞ്ച്' ). ഭക്ഷണത്തിനിടെയാണ് മാറാട് ഒന്നുപോയാലോ എന്ന ആലോചന കടന്നുവന്നത്, ഇരുകാലിവണ്ടിയില്‍ പെട്രോളുണ്ട്, പിടിച്ചുനില്ക്കാനുള്ള നീളം നാക്കിനുമുണ്ട്- വണ്ടി നേരെ വിട്ടു.
ഒന്നാം വഴിചോദിക്കല്‍ തന്നെ ഒരനുഭവമായി, “ചേട്ടാ, ഈ മാറാടേക്കുള്ള……” വരെ ചോദ്യമെത്തിയപ്പോഴാണ് ചേട്ടന്റെ നെറ്റിയിലെ കുറി കണ്ടത്. പിന്നെ ചോദ്യങ്ങളിങ്ങോട്ടായി-ബേപ്പൂര് കാണാന്‍ പോകുന്നതിനൊപ്പം മാറാട് ബീച്ചുകൂടി കാണാനാണെന്നു പറഞ്ഞു, മാറാട് കാണാനൊന്നുമില്ലെന്നും ബേപ്പൂര് ഗംഭീരമാണെന്നും ചേട്ടന്റെ സൌമ്യമായ ഉപദേശം. താങ്ക്സിന്റെ കൂടെ അവിടെ ഇപ്പോഴും പ്രശ്നമുണ്ടോ എന്ന പരദേശിസംശയം അങ്ങോട്ടു ചോദിച്ചു,
“യെന്ത് പ്രശ്നം !!!”ചേട്ടന്‍ ചുണ്ട് വക്രിച്ച് ചിരിച്ചു.
ഗാര്‍ഡ് ഓഫ് ഹോണര്‍ ഞങ്ങള് പ്രതീക്ഷിച്ചിരുന്നില്ല, പക്ഷേ കേരളാപോലീസ് അത്ര മര്യാദയില്ലാത്തവരല്ലല്ലോ. ഒന്നാമത്തെ ചെക്പോസ്റ്റില് ഉജ്ജ്വലവരവേല്പ്പ്. സുഹൃത്ത് ഹൈദരാബാദ് സെന്ട്രല് യൂണിവേഴ്സിറ്റി—സോഷ്യോളജി—റിസര്‍ച്ച് മേല്‍വിലാസം പറഞ്ഞു. പോലീസ് മാമന്മാരുടെ ശബ്ദത്തില്‍ അല്പം വാത്സല്യം കലര്‍ന്നു . ‘കുഴപ്പം’ നടന്ന കടപ്പുറം സന്ദറ്ശിക്കാന്‍ അനുമതി കിട്ടാനിടയില്ല എന്നവര്‍ പറഞ്ഞു, എന്നാലും സ്റ്റേഷനില് ചെന്നു SI യെ മുട്ടിനോക്കാന്‍ ഉപദേശിച്ചു.
മാറാട് സ്റ്റേഷനിലെത്തി, റിസപ്ഷന്‍ കൌണ്ടറില് ( കാലം പോയ പോക്കേ !!) ഇരുന്ന പോലീസുകാരന്‍ അഡ്രസ്സ് ഒന്നുകൂടി എഴുതിയെടുത്തു. അനന്തരം SIയുടെ മുറിയില്‍.. അദ്ദേഹം ആഗമനോദ്ദേശം ആരാഞ്ഞു-സംഗതി കേട്ടപ്പോള്‍ ഒന്നു ചിരിച്ചു, കരുണയോടെ.
പിന്നെ,എന്തുകൊണ്ട് ഞങ്ങള്‍ അങ്ങോട്ടു പോകരുതെന്ന് വിശദീകരിച്ചു.പുറത്തുനിന്നുള്ള ആളുകളുടെ സാനിദ്ധ്യം അവിടത്തുകാരിലുണ്ടാക്കിയേക്കാവുന്ന സംശയം, ആശങ്കകള്‍.. 24
മണിക്കൂറിലധികം ജോലിചെയ്യേണ്ടിവരുന്ന പട്രോളിങ്ങ് പോലീസുകാരില് നിന്നുണ്ടായേക്കാവുന്ന പെരുമാറ്റം..ഇതൊന്നും ഞങ്ങള്‍ക്ക് ശരിക്കങ്ങു ബോധ്യപ്പെടാഞ്ഞപ്പോള്‍ അദ്ദേഹം ഒരുദാഹരണം പറഞ്ഞു.
ആ പ്രദേശങ്ങളിലെ സാധാരണ കുശലാന്വേഷണങ്ങളില് ഒന്നാണ് -“എന്തേ “ എന്തൊക്കെയുണ്ട്, എന്താണ് വിശേഷങ്ങള്‍ എന്നൊക്കെ അര്‍ത്ഥം വരും. പക്ഷേ കാലം ആ വാക്കിനു വരുത്തിയ മാറ്റം ഭീതിദമാണ്. കുറച്ചുനാളുകള്‍ക്ക് മുന്‍പ് ജയില്മോചിതരായ ഏതെങ്കിലും വ്യക്തി ചായകുടിക്കാന് കടയിലേക്കിറങ്ങുമ്പോള്‍ എതിരെവരുന്ന "എതിര്‍സമുദായക്കാരനോട്" (അവിടത്തെ പദാവലി അങ്ങനെയൊക്കെ ആയിട്ടുണ്ട് ) ‘എന്തേ’ എന്നു ചോദിച്ചാല് അതിന്റെ അര്‍ത്ഥം 'നിങ്ങളോക്കെകൂടി എന്നെ ജയിലിലാക്കിയിട്ട് ഇപ്പോ എന്തായി' എന്നാവും. പിന്നീടെന്താവുമെന്നത് അചിന്ത്യം.
എന്നാലും മുറിവുകളുണക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു എന്നദ്ദേഹം പറഞ്ഞു. പോലീസിന്റെ നേത്ര്ത്വത്തില് റസിഡന്റ് അസോസിയേഷനുകള്‍ രൂപികരിച്ച് നടത്തുന്നപ്രവറ്ത്തനങ്ങളെ കുറിച്ചുള്ള ഒരു ലഘുലേഖ അദ്ദേഹം തന്നു. ശേഷിക്കുന്ന അന്വേഷണതൃഷ്ണ തല്ക്കാലം മടക്കിക്കെട്ടി വണ്ടി തിരിച്ചോളൂ എന്ന ഉപദേശത്തോടെ അദ്ദേഹം ഉപസംഹരിച്ചു.
റോഡരികിലെ കാഴ്ചകള്‍, ചുവരെഴുത്തുകള്‍, ഫ്ലക്സ്ബോര്‍ഡുകള്‍ ഇവയൊക്കെ ചിലത് സ്ഥിരീകരിക്കുന്നുണ്ടായിരുന്നു. നാട്ടുകാരില് ഒരാളെയെങ്കിലും കാണണമല്ലോ, ഞങ്ങള്‍ അടുത്തുകണ്ട ചായക്കടയില് കയറി. അടിമുടി ഓലമേഞ്ഞ കെട്ടിടം, ബെഞ്ച്-ഡസ്ക്-രണ്ടുമൂന്നു സ്റ്റൂളുകള്‍. മിഠായിഭരണികള്‍,കുളി-അലക്കു സോപ്പുകള്‍, ചെറിയ കണ്ണാടിക്കൂട്ടില് പഴംപൊരി, കലത്തപ്പം.
വേലായുധേട്ടന് പ്രായം അറുപതിനോടടുത്തുണ്ടാവും, മുന്‍പ് നഗരത്തിലെ ഹോട്ടലുകളില് പണിക്കുനിന്നിട്ടുണ്ട്, ഇപ്പോള്‍ വീടിനു മുന്നില്‍ തന്നെയാണ് ചായപ്പീടിക നടത്തുന്നത്. “ബീച്ച് കാണാന് വന്നിട്ട്” പോലീസ് തടഞ്ഞതിലുള്ള നിരാശയും സങ്കടവും ഞങ്ങള് ഗോപാലേട്ടനോട് പങ്കുവെച്ചു. ബീച്ച് കാണാന്‍ മാറാട് വന്ന ചെക്കന്മാരുടെ വിഡ്ഢിത്തം ഓര്‍ത്തു വേലായുധേട്ടന്‍ ചിരിച്ചു. “ഈടയിപ്പം ആ ഭാഗത്തേക്ക് പോകാനേ പോലീസുകാറ് വിടില്ല“ ചെക്പോസ്റ്റുകള്ക്കു പുറമെ പതിനൊന്നോളം ഔട്ട്പോസ്റ്റുകള് മാറാടുണ്ടെന്ന പോലീസ് സ്റ്റേഷന് വിജ്ഞാനം ഞാനോറ്ത്തു.
അതിനിപ്പൊ കൊഴപ്പം കഴിഞ്ഞിട്ടു കുറെ നാളായില്ലേ, ഇനിയിപ്പമെന്താ എന്നു ഞങ്ങള്‍ സന്ദേഹിച്ചു- “ അതിങ്ങക്ക് തോന്ന്ന്നതല്ലേ “- ഒരു ദീറ്ഘനിശ്വാസത്തോടെ ചായ മുന്നില് വെച്ച് വേലായുധേട്ടന് ഞങ്ങള്ക്കരികിലെ ബെഞ്ചിലിരുന്നു. “ആള്ക്കാറെ മനസ്സില് ഇപ്പോം ….”
ങ്ഹേ… വേലായുധേട്ടന്റെ മനസിലും ?? ഞങ്ങളൊന്നു ഞെട്ടി.
ഇല്ല- ഈ പറഞ്ഞ ആള്ക്കാറില് വേലായുധേട്ടന് പെടില്ല, മാറാട് ഇടപെടല് ശേഷിയുള്ള ആള്ക്കാറ് ഇരുപക്ഷങ്ങളിലേതിലെങ്കിലും. അല്ലാത്തവറ്ക്ക് ഇടപെടാനുള്ള സ്ഥലികള്‍ നന്നേ ചുരുങ്ങിപ്പോയിരിക്കുന്നത്രേ.. ഗോപാലേട്ടനു ചെയ്യാനുള്ളത് കുഴപ്പക്കാരായ ആള്ക്കാരെ മനസ്സുകൊണ്ട് അകറ്റിനിറ്ത്തുക, വിശ്വസിക്കുന്ന പ്രസ്ഥാനത്തിനു ( ഒന്നുകൂടി ചോദിച്ചപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്നു പറഞ്ഞു) വോട്ട് ചെയ്യുക. വേലായുധേട്ടന്റെ പാര്‍ട്ടിക്ക് എന്തുകൊണ്ട് കുഴപ്പങ്ങള്‍ തടയാന് പറ്റുന്നില്ല എന്നു ചോദിച്ചപ്പോഴും അദ്ദേഹം സങ്കടപ്പെട്ടു “ ഈടത്തെ ഇപ്പത്തെ സ്ഥിതിയില് അതൊന്നും പറ്റൂല്ല”
വേലായുധേട്ടന് വീണ്ടും തുടര്‍ന്ന് , പോലീസ് സാനിദ്ധ്യമുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്, അതില്ലെങ്കിലുള്ള ഭയം, മാറാട്നിന്നു വിവാഹം കഴിക്കാന്‍ റിസ്ക്കെടുക്കാത്ത ചെറുപ്പക്കാര് തുടങ്ങി, കോഴിക്കോട് റിയാസിനു പകരം മറ്റാരെങ്കിലുമായിരുന്നെങ്കില് ജയിച്ചേനെ എന്ന പ്രത്യാശ വരെ.
ചായ കുടിച്ചിറങ്ങാന്‍ നേരത്തു "ഇനിയിപ്പോ കാര്യങ്ങളൊക്കെ പതുക്കെ നേരെയാവുമെന്ന്" ഞങ്ങളുടെ കൂടി ഒരു സമാധാനത്തിനായി പറഞ്ഞപ്പോള് വേലായുധേട്ടന്റെ മുഖമിരുണ്ടു. “അതിങ്ങള്ക്കറിയാത്തോണ്ടാ..”കടപ്പുറത്തെ ‘ആള്ക്കാറുടടെ’ മനസ്സില് ഇപ്പോഴും പകയുണ്ടത്രെ..അതിനെ ഊതിക്കത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും അവിടെ നടക്കുന്നുമുണ്ടുപോലും. ഇനിയുമൊരു കൊയപ്പം വേലായുധേട്ടന്‍ ഭയക്കുന്നു..
വേലായുധേട്ടന്റെ ഭയങ്ങളെല്ലാം അസ്ഥാനത്താവട്ടെ.
Tuesday, June 23, 2009
മുടി മുറിക്കും;അവര്‍ തലയുമെടുക്കും
മാധ്യമം ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കത്തില്‍ (2009 ജൂണ്‍ 29)
മുന്‍ലക്കങ്ങളിലും ഇതിനു സമാനമായ ചില വിലാപകാവ്യങ്ങള്‍ ആഴ്ചപ്പതിപ്പില്‍ കണ്ടിരുന്നു.
തികച്ചും ദരിദ്രമായ സാഹചറ്ര്യത്തില്‍ നിന്നു വരുന്ന ഒരു ദലിത് വിദ്യാര്‍ഥി, ഹോട്ടല്‍ ജോലിയെടുത്തും മറ്റും പഠനത്തിനുള്ള പണംകണ്ടെത്തി വര്‍ണശബളമായ സ്വപ്നങ്ങളോടെ ക്യാമ്പസിലെതുന്നു. ഇവിടെയാണ് റാഗിങ്ങിന്റെ ലേബലില്‍ ജൂനിയര്‍ വിദ്യാര്‍തികളെ പീഡിപ്പിച്ചു രസിക്കുന്ന ഒരു പറ്റം വിദ്യാര്‍ഥി സാഡിസ്റ്റുകളുടെ രംഗപ്രവേശം(ഇവരില്‍ SFI യുടെ യൂണിറ്റ് പ്രസിഡന്റടക്കമുള്ളവര്‍ ഉള്‍പ്പെടുന്നു) നീട്ടിവളര്‍ത്തിയ മുടി വെട്ടിയിട്ടേ കോളേജില്‍ കയറാവൂ എന്നായിരുന്നത്രേ മേല്പറഞ്ഞ വാനരപ്പടയുടെ തീട്ടൂരം. അങ്ങനെയിരിക്കേ സഹപാഠിയെ മര്‍ദ്ദിച്ച സീനിയര്‍ വിദ്യാര്‍ഥികളിലൊരാളെ ചോദ്യം ചെയ്ത കൃഷ്ണകുമാറിനെ അവര്‍ സംഘം ചേറ്ന്നു മര്‍ദ്ദിച്ചു,ജാതിപ്പേരു വിളിച്ചു, ബലമായി മുടി മുറിപ്പിച്ചു.സംഭവം നടക്കുന്നത് 2008 ഡിസംബര്‍ 18ന്‍. ഇതിന്റെ പേരില്‍ കൃഷ്ണകുമാറിനോടുള്ള ക്രൂരമായ പകപോക്കല്‍ ഇപ്പോഴും തുടരുന്നു…
താനടക്കമുള്ള ജൂനിയര്‍ വിദ്യാര്‍ഥിതികളെ പീഡിപ്പിച്ചു രസിക്കുന്ന,തന്റെ സഹപാഠിയെ മറ്ദ്ദിച്ച ചെറ്റകളെ ചോദ്യം ചെയ്യാന്‍ ആറ്ജ്ജവം കാണിച്ച കൃഷ്ണകുമാറിന അഭിവാദ്യങ്ങള്‍.ഇനിയുള്ള ചെറുത്തുനില്പിലും പോരാട്ടത്തിലും കൃഷ്ണകുമാറിനോട് ഐക്യദാറ്ഡ്യം പ്രഖ്യാപിക്കുന്നു.
പക്ഷേ, കൃഷ്ണകുമാറിന്റെ ദുരനുഭവത്തെ സാമാന്യവല്‍രിക്കുകയും അതിന്റെ പാപഭാരം കൃഷ്ണകുമാറിനെപ്പോലുള്ള അനേകായിരങ്ങളുടെ ചെറുത്തുനില്പിനും അവകാശപ്പോരാട്ടങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന ഒരു പ്രസ്ഥാനത്തിനുമേല്‍ ആരോപിക്കുകയും ചെയ്യുന്നത് ചരിത്രപരമായും വസ്തുതാപരമായും ശരിയല്ല എന്നു പറയാതെവയ്യ.
കൃഷ്ണകുമാറിന് നേരിടേണ്ടിവന്ന സീനിയറ് വിദ്യാര്‍ഥികളില്‍ നിന്നുള്ള മറ്ദ്ദനം അതേകോളേജിലെ അദലിതനും അനുഭവിക്കുന്നതായി ലേഖനത്തില്‍ സൂചനയുണ്ട്. ഇനി അതില്‍ വിവേചനം ഉണ്ടെങ്കില്‍ തന്നെ, ദലിതനനുഭവിക്കുന്ന പീഡനം എന്തുകൊണ്ട് അദലിതനനുഭവിക്കുന്നില്ല എന്നതായിക്കൂടാ പ്രശ്നം, മറിച്ച് ദലിതനും അദലിതനുമുള്‍പ്പെടുന്ന വിദ്യാര്‍ഥി സമൂഹം എല്ലാതരം പീഡനങ്ങളില്‍ നിന്നും മോചിതരാവേണ്ടതുണ്ട് എന്നതാവണം. മനുഷ്യമോചനത്തെക്കുറിച്ചുള്ള വറ്ഗ്ഗരാഷ്ട്രീയത്തിലധിഷ്ഠിതമായ പോരാട്ടങ്ങളാണ് അതിനുവേണ്ടിയുണ്ടാവേണ്ടത്. അതിനെ ദുറ്ബലപ്പെടുത്താനേ സ്വത്വരാഷ്ട്രീയമുപകരിക്കൂ, അപ്പോള്‍ ആത്യന്തികമായി വിജയം ചൂഷകന്റേതാവും, ചൂഷിതന്‍ അവന്റെ കയ്യിലെ ചട്ടുകവും
( കൃഷ്ണകുമാര്‍ന്റെ അനുഭവത്തിലെ വൈകാരികാംശം പൂറ്ണമായി ഉള്‍ക്കൊള്ളുന്നു, അത്തരമൊന്നിന്റെ സംഭവ്യതയെക്കുറിച്ചും
എഡിറ്റര്‍ സാറേ, മേല്പറഞ്ഞതോ, അതിനും മുകളിലുള്ളതോ ആയ സ്വര്‍ണം പൂശിയ ഏതെങ്കിലും കസേരകളില്‍ ഒരു ദലിതന്റെ ആസനം പതിഞ്ഞുകിട്ടിയാല്‍ മതി, ധാ തീറ്ന്നു ദലിതന്റെ സകലപ്രശ്നവും എന്ന ധാരണ സാറിനുണ്ടായിരുന്നെങ്കില്‍ അതു സാറിന്റെ മാത്രം വെവരക്കേട്. സമൂലമായ ഒരു സാമൂഹ്യമാറ്റത്തിലൂടെയേ അതു സാധ്യമാവൂ എന്നതാണ്‍ എസ്.എഫ്.ഐയുടെ നിലപാട്.
തലക്കെട്ടും എഡിറ്റോറിയല്‍ ഡസ്ക്കിന്റെ സംഭാവനയാവാനാണ്‍ വഴി,
കേരളത്തിന്റെ ദലിത് വിമോചനപോരാട്ടങ്ങളുടെ ചരിത്രത്തില്‍ സുവറ്ണലിപികളില്‍ കുറിച്ചുവെക്കേണ്ട ആ സുദിനം 2001 ഒക്റ്റോബറ് 31
വിമോചനപ്പോരാട്ടത്തിന്റെ മുന്നണിപ്പോരാളികള്‍ : കേരള ദളിത് പാന്തേഴ്സ്
പന്തളം കോളേജിലെ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായിരുന്നു സ:എം.രാജേഷ്. 2001 ഒക്റ്റോബര്‍ 31നു കൊടുമണ്ണില്‍ നടന്ന എസ്.എഫ്.ഐയുടെ സംസ്താന്‍ വാഹനജാതാ സ്വീകരണം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങും വഴിയാണ്‍ സ:രാജേഷ് കൊല്ലപ്പെടുന്നത്. സൌമ്യനായ,സറ്ഗധനനായ ഒരു വിദ്യാര്‍ഥിതിനേതാവിന്റെ രക്തം കൊണ്ട് ദലിതന്‍ വിമോചിതനാവുമെങ്കില്‍ അതിനു ജീവരക്തം നല്‍കാന്‍ രക്തനക്ഷത്രാങ്കിത ശുഭ്രപതാകയേന്തിയവര് എത്ര വേണമെങ്കിലും മുന്നോട്ടുവന്നേനെ.
അല്ലാതെ,
പോരാട്ടഭൂമിക്കു ചോര കൊടുത്തവര്‍
ആരെന്നുമെന്തെന്നുമോര്‍മ്മയുണ്ടാകണം
ഓര്‍മ്മകളുണ്ടായിരിക്കണം കൂട്ടരേ”
Sunday, June 7, 2009
ഞാനിപ്പൊ പോകും പാത്തൂ പടവെട്ടാനായ്…
നെറികേടുകള്‍ക്കെതിരെ ശബ്ദമുയരാത്തതിന്റെ പ്രാഥമികമായ കാരണം രാഷ്ട്രീയഷണ്ഡ്ത്വമാണ്. സംയമനത്തിന്റെയും വിവേകത്തിന്റെയും ഗിരിപ്രഭാഷണങ്ങള്‍ കൊണ്ട് വളഞ്ഞനട്ടെല്ലിന് ഊന്നു കൊടുക്കാനാവില്ല. ഹര്‍ത്താല്‍ അടക്കമുള്ള ജനകീയപ്രതിഷേധ്ങ്ങളുടെ ശരി-തെറ്റുകളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പലപ്പോഴും മുഴങ്ങിക്കേള്‍ക്കാറുള്ളത് ഈ ഷണ്ഡത്വത്തിന്റെ അരാഷ്ട്രീയതയാണ്.
“ ഇറാഖിലെങ്ങാണ്ട് ഏതോ സദ്ദാം ഹുസൈനെ തൂക്കിക്കൊന്നേന്, ഇവിടെ ഹര്‍ത്താല്‍ നടത്തുന്നത് എന്നാത്തിനാടാ കൊച്ചനേ…” എന്ന സന്ദേഹത്തിന് രാഷ്ട്രീയബോധമുള്ളവന്റെയുളളില്‍ ഒരു അവജ്ഞ പോലുമുണ്ടാക്ക്ക്കാനുള്ള ആംപിയറില്ല. ലോകമെങ്ങുമുള്ള ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ ശബ്ദം വേറിട്ടു കേള്‍ക്കുന്നതും, അനീതിയൊടും അതിക്രമങ്ങളോടുമുള്ള തങ്ങളുടെ പ്രതിഷേധം അതിന്റെ ഏറ്റവും തീവ്രതയാര്‍ന്ന ഭാഷയില്‍ അടയാളപ്പെടുത്തുന്നു എന്നതു കൊണ്ടു കൂടിയാണ്. ഇന്ത്യന്‍ ഇടതുപക്ഷത്തിന്റേയും അതിനു നേതൃത്വം നല്കുന്ന CPI(M)ന്റേയും ചരിത്രം അധികാരിവര്‍ഗ്ത്തിന്റെ ധാര്‍ഷ്ട്യത്തെയും താന്‍പോരിമയേയും മുട്ടുകുത്തിച്ച വീരഗാഥകളാല്‍ സമ്പന്നമാണ്.
അനീതി നടന്ന നഗരത്തില്‍ സായാഹ്നമായിട്ടും പ്രതികരണങ്ങളൊന്നുമുണ്ടാവുന്നില്ലെങ്കില്‍ ആ നഗരം കത്തിച്ചാമ്പലാവുന്നതാണ് നല്ലതെന്നു പാടിയത് ബ്രെഹ്താണ്. ബ്രഹ്തിനേയും നെരൂദയേയും വായിച്ച കേരളത്തിന്റെ ക്യാംപസുകളിലെ ക്ഷുഭിതയൌവനം, പ്രതികരണത്തിന്റെ, പ്രതിഷേധത്തിന്റെ ചുരുട്ടിയ മുഷ്ടികളുമായി പൊതുസമൂഹത്തിന്റെ നിസ്സംഗതയുടെ മൌനത്തിലേക്ക് ഇടിമുഴക്കമായ് പതിച്ചിരുന്നു .ആകാശങ്ങളിലേക്കുയര്‍ന്ന മുഷ്ടികള്‍ക്കും ചക്രവാളങ്ങളെ ഭേദിച്ചുയര്‍ന്ന മുദ്രാവാക്യങ്ങള്‍ക്കുമൊപ്പം കേരളത്തിലെ വിദ്യാര്‍ഥി നെഞ്ചേറ്റിയത് SFI എന്ന മൂന്നക്ഷരങ്ങള്‍ കൂടിയായിരുന്നു.
“ കൊടിയ ദുഷ്പ്രഭുത്വത്തിന് മുന്നില്‍
തല കുനിക്കാത്ത ശീലമെന് യൌവനം
ധനിക ദ്ര്ക്കതിന് കണ്ണുരുട്ടലില്‍
പനി പിടിക്കാത്ത ശീലമെന് യൌവനം
വിഷമ ഘട്ടത്തിലേതിലും തെല്ലുമേ
പതരിടാത്ത ശീലമെന് യൌവനം”
രാഷ്ട്രീയ കരിയര്‍ മോഹമില്ലാത്തവരാണ് ക്യാംപസുകളിലെ നേതാക്കള്‍ ഭൂരിഭാഗവുമെന്നതിനാല്‍ ഉള്ളു തുറന്ന ആത്മവിമശം ഓരോ സംഘടനാസമ്മേളനങ്ങളിലും നടക്കാറുണ്ട്.ഭരിക്കുന്ന അഞ്ചുവര്‍ഷം കോള്‍ഡ് സ്റ്റോറേജിലാണ് എന്നവിമശത്തിനു മേല്‍ക്കമ്മറ്റി സഖാക്കള്‍ മറുപടി നിര്‍മ്മിച്ചു തുടങ്ങിയിട്ടു കൊല്ലം ശ്ശി ആയി. വാക്കുകളിലെ ആര്‍ജ്ജവവും പ്രവര്‍ത്തിയിലെ ഉദാത്തന്മായ ഉദ്ദേശശുദ്ധിയും എവിടെയൊക്കെയോ ചോരുന്നില്ലേ എന്ന ആശങ്ക പലരെയും മഥിക്കാന്‍ തുടങ്ങി. എങ്കിലും വിദ്യാഭ്യാസകച്ചവടം പൊടിപൊടിക്കുന്ന ഇരുണ്ട കാലത്ത് പ്രതീക്ഷയുടെ അരുണസൂര്യന്‍ ഒന്നേയുണ്ടായിരുന്നുള്ളൂ… കാലം ക്യാമ്പസിനകത്ത് രാഷ്ട്രീയം പറഞ്ഞുകൂടാ എന്ന കൊളോണിയല്‍ ബാധ വിട്ടൊഴിയാത്ത ന്യായാധിപമാരുടെ തീട്ടൂരങ്ങളെ ഇശക്തിയുടെ പരിച കൊണ്ടാണ് കേരളത്തിലെ വിദ്യാര്‍ഥിപ്രസ്ഥാനം നേരിട്ടത്.ഈ പ്രവാഹങ്ങളിലെല്ലാം ഒരു വിദ്യാര്‍ഥി എന്ന സ്വത്വത്തെ അടയാളപ്പെടുത്തേണ്ടതിന്റെ അനിവാര്യത ഓരോരുത്തരും തിരിച്ചറിഞ്ഞിരുന്നു.
പത്രങ്ങളിലൂടെ രാഷ്ട്രീയം പഠിക്കുന്ന വിഭാഗത്തിനൊഴികെ ബാക്കി ഏതാണ്ടെല്ലാവര്‍ക്കും ലാവലിന്‍ കേസിലെ ഉള്ളുകളികള്‍ മനസ്സിലായിടുണ്ട്. UDF ന്റെ തെരഞ്ഞെടുപ്പ് കൊടിയേറ്റ വെളിച്ചപ്പെടലി നിന്നു രാജ്ഭവന്‍ അടുക്കള വരെ എത്താനുള്ള ഭാഗ്യവും ഇത്തവണ ലാവ് ലിനുണ്ടായി . ഒപ്പിട്ട കാത്തികേയന്റെ ദേശം ഇപ്പോഴും മാവിലായി തന്നെയായതും ഖദറിട്ട ഹരിശ്ചന്ര്്ന്മാരുടെ പത്രസമ്മേളനങ്ങളും- നാട്ടുകാര്‍ക്കു കാര്യങ്ങളേതാണ്ട് പിടികിട്ടി വരുന്നു….
ഗഭപാത്രത്തില്‍ നിന്ന് ജ്ഞാനസ്നാന തൊട്ടിയിലേക്കും അവിടെ നിന്ന് നേരെ രാജ്ഭവനിലേക്കും പ്രതിഷ്ക്കപ്പെടുന്ന ജന്മങ്ങളല്ല ഗവണമാര്‍, അവക്കു രാഷ്ട്രീയചായ്വുണ്ടാകും,ഉണ്ടതും ഉണ്ണുന്നതുമായ ചോറിനു നന്ദിയുണ്ടാവും.അതവര് കാണിക്കും.ലാവലിന്‍ നിയമോപദേശ കാര്യത്തിലെ ഗവണറുടെ നിയമോപദേശം അത്ര അപ്രതീക്ഷിതമൊന്നുമല്ല, YES OR NO Question ചോദിച്ചാല്‍ OR എന്നുത്തരം പറയാന്‍ ഗവായ്, അയ്യപ്പബൈജുവൊന്നുമല്ലല്ലോ…
ഈ കേസിലോ, നിയമോപദേശത്തിലോ, തീരുമാനത്തിലോ വിദ്യാര്‍ഥിപ്രസ്ഥാനത്തിന് ഇടപെടേണ്ടതായ വിഷയങ്ങള്‍ ഒന്നുപോലുമില്ല. (വിദ്യാര്‍ഥി ഇടപെടേണ്ടതുണ്ട്, ഒരു പൌരനെന്ന നിലയില്‍)
“ ബെഞ്ചില്‍ കെടക്കെണ മുണ്ടിങ്ങ്ട്ടെഡ്ക്ക്..
കസേരേ തൂക്കിയ ഷട്ടിങ്ങ്ട്ടെഡ്ക്ക്
അറയിലിരിക്ക്ണ കൊടിയിങ്ങ്ട്ടെഡ്ക്ക്
കൊടി കെട്ടാന്ള്ള വടിയിങ്ങ്ട്ടെഡ്ക്ക്..
ഞാനിപ്പം പൊകും പാത്തൂ പട വെട്ടാന്…. എന്നും പറഞ്ഞ് നമ്മുടെ വിദ്യാര്‍ഥിസഖാക്കള്‍ തെരുവിലിറങ്ങിയാല്‍……
പോരാട്ടഭൂമി രക്തസാക്ഷികള്‍ ചിന്തിയ ചുടുചോരയുടെ അരുണിമയാന്ന ,ശുഭ്രപതാകയിലെ രക്തനക്ഷത്രത്തി പുതിയവസന്തത്തിന്റെ ഉദയം കാണുന്ന വിദ്യാര്‍ഥിയുടെ ആശങ്കയ്ക്കാരു മറുപടി തരും
“ നിങ്ങള് പോയി മയ്യത്തായാ ഞമ്മക്കാരാണ്…..??? ”
.
Thursday, June 4, 2009
അപ്നാ സമസ്താ സുഖിനോ ഭവന്തു...
മോക്ഷം കിട്ടണമെങ്കില്‍ ഗംഗയില്‍ മുങ്ങിക്കുളിക്കണം,
ഗംഗയില്‍ കുളിക്കാനായില്ലെങ്കില്‍ മറ്റേതെങ്കിലും പുണ്യ് നദിയില്‍ ,
അതിനായി ദൂരയാത്ര ചെയ്യാനാവില്ലെങ്കില്‍
അടുത്തുള്ള പുഴയിലോ കുളത്തിലോ മുങ്ങിക്കുളിക്കണം
അല്ലെങ്കില്‍ വീട്ടിലെ കിണര്‍ വെള്ളം ഉപയോഗിച്ചു നന്നായി കുളിക്കുക ഇനി കുളിച്ചില്ലെങ്കിലും കുഴപ്പമില്ല
യാന്ത്രികമായ ആചാരങ്ങളിലും മാനുഷികമായ പരിമിതികള്‍ മുന്നില്‍ കണ്ടു ലൂപ്പ്ഹോള്‍ ഇട്ട പൌരാണിക പൌരോഹിത്യത്തിന്‍റെ വിവേകത്തിനു നമോവാകം !!
ദൈവം ഫ്ലക്സിബിളാണെന്നും നാട്ടുകാരുടെ വിഷമങ്ങള്‍ മൂപ്പര്‍ക്ക് മനസ്സിലാവുമെന്നും സമ്മതിക്കാന്‍ തന്റേടം കാണിച്ച പുരോഹിതന്മാരുടെ ജനുസ്സ് അതോടെ തീര്‍ന്നെന്ന് തോന്നുന്നു…ഇതേ വിവേകം പൌരോഹിത്യത്തെ സ്ഥാപനവല്‍ക്കരിച്ചു അധ:സ്തിത വിഭാഗത്തിന്റെ ചോരയൂറ്റിക്കുടിച്ചു കൊഴുത്ത പില്‍ക്കാല പൌരോഹിത്യത്തില്‍ തെരയുന്നതില്‍ അര്‍ത്ഥമില്ലല്ലോ..... ഭാരതീയ ദേശീയതയെന്ന വാറ്റുചാരായത്തെ കാവിക്കളര്‍ ചേര്‍ത്തു സൊയമ്പന്‍ കുപ്പിയിലാക്കി ഇന്ത്യയിലെ ഭൂരിപക്ഷസമുദായതിന്റെ മതനിരപേക്ഷതാ ബോധത്തെ നാലുകാലിലാക്കാനുള്ള ആനമയക്കിയായി സംഘപരിവാരം കച്ചോടം നടത്തുമ്പോള്‍ അഡ്വര്‍ട്ടൈസിംഗ് സ്ലോഗനിലുള്ള “പ്രത്യയശാസ്ത്രപരമായ” വൈരുദ്ധ്യങ്ങള്‍ ന്യായീകരിക്കാനും ഈ നിഷ്ക്കളങ്കതയെക്കുറിച്ചുള്ള . സങ്കല്‍പനങ്ങള്‍ മതിയാവില്ല
സമൂഹത്തിനകത്തു നടക്കുന്ന ആന്തരികചലനങ്ങളുടെ ഉപോല്‍പ്പന്നമായി സ്വാഭാവികമായി രൂപപ്പെടേണ്ടതാണ് ദേശീയതയടക്കമുള്ള ഏതു സ്വത്വബോധവും. എന്നാല്‍ സംഘപരിവാര്‍ മുന്നൊട്ടു വെയ്ക്കുന്ന അക്രമണോത്സുക ഹൈന്ദവ ദേശീയത, ഭാരതത്തിന്‍റെ മതനിരപേക്ഷ പാരമ്പര്യത്തെ ബലാത്സംഗം ചെയ്ത്, പൊതുബോധത്തിന്റെ ഗര്‍ഭപാത്രതില്‍ ബോധപൂര്‍വ്വം നിക്ഷേപിക്കപ്പെട്ട വിഷബീജമാണ്. ദേശസ്നേഹമായും,ദേശാഭിമാനമായും, സാംസ്കാരിക പൈതൃകമായും നിറമൊട്ടിച്ച കുപ്പികളില്‍ കിട്ടുന്ന “കൊട്ടുവടികള്‍" തൊട്ട്, അകത്താക്കിയാല്‍ തൊണ്ടക്കുഴല്‍ തൊട്ടു ആമാശയം വരെ പുകഞ്ഞു പോകുന്ന കാവി ഹിന്ദുത്വത്തിന്‍റെ അണ്‍ഡയല്യൂട്ടഡ് സ്പിരിറ്റ് വരെയുള്ള കണ്ടുപിടുത്തങ്ങള്‍ക്ക് പാവം അണികളെ നാല്‍ക്കാലികളാക്കാനുള്ള അപാരമായ കഴിവ് പരിവാര്‍ കാരണവന്മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
സംഘപരിവാരത്തിന്റെ പാഠശാലയിലെ പാഠം ഒന്ന്: വന്ദേമാതരമാണ്, തികച്ചും നിര്‍ദോഷം എന്ന് ഒറ്റ നോട്ടത്തില്‍ തോന്നാവുന്നത്. ഇതിനെ പരിപോഷിപ്പിച്ചാണ് ഭാരതത്തിന്റെ സംസ്കാരമെന്നതു ഹൈന്ദവസംസ്കാരം മാത്രമാണെന്നും, ഭാരതത്തിന്റെ ദേശീയത ഹിന്ദുത്വത്തിന്‍റെ ഭാഗമാണെന്നും പറഞ്ഞുവെച്ചത്. (ഭാരത സംസ്കാരം ഹാരപ്പന്‍ വൈദിക കാലഘട്ടങ്ങളില്‍ നിന്ന് സവിശേഷമായ ഊര്‍ജ്ജം ഉള്‍ക്കൊണ്ടിട്ടുണ്ട് എന്നു ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു-- “മാത്രം” ആണു പ്രശ്നം).
മേല്‍പ്പറഞ്ഞ ഹിന്ദുത്വത്തിലേക്കു നസ്രാണിക്കും നാലാം വേദക്കാരനും ‘മാര്‍ഗം’ കൂടാനുള്ള ഓപ്ഷനും, പരിവാരത്തിന്‍റെ ആത്മീയമൊല്ലാക്ക വിനായക് ദാമോദര്‍ സവര്‍ക്കര്‍ അടച്ചു വെച്ചിട്ടുണ്ട്. “ ഒരു മുസ്ലിമോ ക്രിസ്ത്യാനിയോ, അയാള്‍ ഇന്ത്യയില്‍ ജനിച്ചതു തന്നെയാണെങ്കിലും ഹിന്ദുത്വത്തിന്‍റെ മൂല്യ് ഗുണങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടാവുമെന്നു പറയാനാവില്ല..ഹിന്ദുത്വത്തിന്‍റെ സത്ത ഒരു പൊതുരാഷ്ട്രമാണ്,ഒരു പൊതു വംശമാണ്, ഒരു പൊതുസംസ്കൃതിയാണ്.”
( ഈ പഹയന്‍ പാര്‍ലമെന്‍റിന്‍റെ നടുത്തളത്തിലിരുന്നു നമ്മടെ നിയമനിര്‍മ്മാണം കണ്ടു പരലോകജീവിതം ആസ്വദിക്കുന്നു എന്നതു വേറൊരു തമാശ.)
സംഘ് വിരുദ്ധര്‍ = ഹിന്ദു വിരുദ്ധര്‍= ദേശ വിരുദ്ധര്‍ എന്നൊരു ലളിത സമവാക്യം പുതിയ കാലത്തിന്റെ ഉസ്താദുമാര്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.
ലോകാ സമസ്താ Vs അപ്നാ സമസ്താ
ഭൂലോകര്‍ മുഴുവന്‍ സൌഖ്യമായിരിക്കട്ടെ എന്ന പ്രാര്‍ത്ഥന ഭാരതീയ പാരമ്പര്യമൊക്കെ തന്നെ, പക്ഷെ, അതുറക്കെ പറഞ്ഞാല്‍ വെറുപ്പിന്‍റെയും വംശീയ വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രത്തിന് മാര്‍ക്കറ്റില്ലാതാവും. അപ്പോപിന്നെ വന്ദേമാതരം, ഭാരത് മാതാ കീജയ്, ഹിന്ദുത്വമാണ് ഭാരതത്തിന്റെ ദേശീയത, ഹിന്ദു ഉണര്‍ന്നാല്‍ ദേശമുണര്‍ന്നു…അങ്ങനെ പാടി നടക്കലേ രക്ഷയുള്ളൂ..ഇത് അരക്കിട്ടുറപ്പിക്കാന്‍ സംഘത്തിന്റെ എല്ലാ വകഭേദങ്ങളുടേയും ശാഖയിലും ബൈഠക്കിലും സകലമാന കൂടിച്ചേരലുകളിലും ചൊല്ലുന്ന പ്രാര്‍ത്ഥനയുണ്ട്, -സംഘ പ്രാര്‍ത്ഥന.
പണ്ട് എല്‍.പീ ഉസ്ക്കൂളിലെ പാവാടക്കാരികള്‍ അഖിലാണ്ഡമണ്ഡലം അണീയിച്ചൊരുക്കുന്നതിലെ നന്മയൊന്നും ഇതില്‍ പ്രതീക്ഷിക്കെണ്ടാ, ചൊല്ലുന്നതു പരിവാരത്തിലെ ഏത് വിഭാഗമാണെന്നതനുസരിച്ച് ഇതിന്റെ വീര്യം ഏറിയും കുറഞ്ഞുമിരിക്കും. ക്യാംപസുകളില്‍ കുറുവടി ചുഴറ്റി നടക്കുന്ന വിദ്യാര്‍ഥിപരിഷ മുതല്‍, പള്ളി പൊളിക്കാനും മിഷനറികളെ ചുട്ടു കൊല്ലാനും എതിരാളികളെ ഉന്മൂലനം ചെയ്യാനും ഓം കാളി വിളിച്ചിറങ്ങുന്ന സ്വയം സേവകന്‍ വരെ ഈ പ്രാര്‍ത്ഥനയുടെ വകഭേദങ്ങള്‍ ചൊല്ലുന്നുണ്ട്.
नमस्ते सदा वत्सले मातृभूमेत्वया हिन्दुभूमे सुखं वर्धितोहम् ।महामङ्गले पुण्यभूमे त्वदर्थेपतत्वेष कायो नमस्ते नमस्ते ।।१।।
प्रभो शक्तिमन् हिन्दुराष्ट्राङ्गभूताइमे सादरं त्वां नमामो वयम्त्वदीयाय कार्याय बध्दा कटीयंशुभामाशिषं देहि तत्पूर्तये ।अजय्यां च विश्वस्य देहीश शक्तिंसुशीलं जगद्येन नम्रं भवेत्श्रुतं चैव यत्कण्टकाकीर्ण मार्गंस्वयं स्वीकृतं नः सुगं कारयेत् ।।२।।
समुत्कर्षनिःश्रेयस्यैकमुग्रंपरं साधनं नाम वीरव्रतम्तदन्तः स्फुरत्वक्षया ध्येयनिष्ठाहृदन्तः प्रजागर्तु तीव्रानिशम् ।विजेत्री च नः संहता कार्यशक्तिर्विधायास्य धर्मस्य संरक्षणम् ।परं वैभवं नेतुमेतत् स्वराष्ट्रंसमर्था भवत्वाशिषा ते भृशम् ।।३।।
।। भारत माता की जय ।।
Forever I bow to thee, O Loving Motherland! O Motherland of us Hindus, Thou hast brought me up in happiness. May my life, O great and blessed Holy Land, be laid down in Thy Cause. I bow to Thee again and again.
We the children of the Hindu Nation bow to Thee in reverence, O Almighty God. We have girded up our loins to carry on Thy work. Give us Thy holy blessings for its fulfillment. O Lord! Grant us such might as no power on earth can ever challenge, such purity of character as would command the respect of the whole world and such knowledge as would make easy the thorny path that we have voluntarily chosen.
May we be inspired with the spirit of stern heroism, that is sole and ultimate means of attaining the highest spiritual bliss with the greatest temporal prosperity. May intense and everlasting devotion to our ideal ever enthuse our hearts. May our victorious organised power of action, by Thy Grace, be wholly capable of protecting our dharma and leading this nation of ours to the highest pinnacle of glory. ।। भारत माता की जय ।।
പഷ്കേ……
സംഘത്തെ സംഘടിപ്പിക്കാന്‍ ജോര്‍ജ്ജൂട്ടി അനിവാര്യ് ഘടകമാണെന്നു ശാഖ തൊട്ട് കേന്ദ്രം വരെയുള്ള ചാലകന്മാര്‍ പണ്ടേ തിരിച്ചറിഞ്ഞിട്ടുണ്ട്. ശാഖാതലത്തില്‍ ഏറ്റെടുക്കുന്ന ക്വട്ടേഷന്‍വര്‍ക്കു തൊട്ട് കേന്ദ്രന്മാരുടെ ശവപ്പെട്ടി - പെട്രോള്‍പമ്പ് കച്ചവടം വരെ മൂക്കിപ്പൊടി വാങ്ങാന്‍ പോലും തികയില്ല. സംഘത്തിന്‍റെ അക്ഷയ പാത്രം എന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നു വരുന്ന ഫണ്ട് തന്നെ..ഇതില്‍ CIA യുടെ പണവും ഉണ്ടോ എന്നതു വേറേ വശം.അമേരിക്കയിലുള്ള സംഘിയോട് ഭാരത് മാതാ കീ ജയ് പറഞ്ഞാല്‍ ഏല്‍ക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്. അപ്പോ പിന്നെ ചെറിയൊരു മാറ്റം,
" യൂണിവേഴ്സല്‍ ധര്‍മാ കീ ജയ്.."
അപ്പോ ദേശസ്നേഹം…., മാസാമാസം ഒഴുകിയെത്തുന്ന ഡോളറിലെ പടം സരസ്വതീ ദേവിയുടെയൊന്നുമല്ലല്ലോ, ഏതോ പരട്ടസായിപ്പിന്റേതല്ലേ… അപ്പോ പിന്നെ, യൂണിവേഴ്സല്‍ ധര്‍മാ കീ ജയ്.. എന്നതിന്റെ ഏകദേശ അര്‍ത്ഥം ജോര്‍ജ്ജൂട്ടീ കീ ജയ് എന്നും വരും….
സംഘപ്രാര്‍ഥനയുടെ അമേരിക്കന്‍ വേര്‍ഷന്‍ നോക്കൂ...
sañgha prãrthanã
sarvamañgala mãñgalyãmdevÏm sarvãrtha sãdhikãമ saranyãm sarvabhùtãnãmnamãmo bhúmimãtaram 1
saccidãnanda rupãyavisvamañgala hetave visvadharmaika múlãyanamostu paramãtmane 2
visvadharma vikãsãrthamprabho sanghatitã vayam subhãm ãsisamasmabhyamdehi tat paripurtaye 3
ajayyamãtma sãmarthyamsusilam loka pújitam jnãnam ca dehi visvesadhyeya mãrga prakãsakam 4
samutkarsostu no nityamnihsreyasa samanvitah tatsãdhakam sphuratvantahsuvÎravratamujvalam 5
visvadharma prakãsenavisvasãnti pravartake hindusanghtanã kãryedhyeyanisthã sthirãstunah 6
sanghasaktirvijetrîyamkrtvãsamaddharma raksanam paramam vaibhavam prãptumsamarthãstu tavãsisã 7
tvadiye punya kãryesminvisva kalyãna sãdhaketyãga sevã vratasyãyamkãyo me patatu prabho 8
visva dharma ki jay
എന്ന് വെച്ചാല്‍....
Meaning of Prarthana The most sacred of all that is auspiciousThe means to achieve all that one aspiresThe sage refuge of all living beingsO Goodness Mother Earth, We salute thee.You are the cause for the Universe good.The embodiment of the Truth Wisdom, and BlissThe Unique origin of Universal Righteousness,Our Salutations to You, O God, Supreme.Together we have come organized, O Bhagavan,For the purpose of spreading Universal Dharma, We seek your blessings, the divine grace,Bestow on us to accomplish the aim.Possession of valor, unconquerable everConduct, character renowned world overBestow the wisdom that brightens, O GodPaving the way to realize the goal.Endowed with prosperity, exaltation, perpetual,May there be affluence bestowed onus;inspired are we to practice,the radiant, worthy, valiant, vow.With enlightenment from the Universal Dharma,in propagating peace through out the worldin the task of achieving Hindu unity,May our aim and deep faith remain resolute.With the triumphant power of the organization,by safeguarding our own Dharma, the righteousness,May we be blessed to be competentTo attain the glory supreme, sublime.In pursuit of the welfare of the mankind,which indeed is thy holy causeand inspired by the noble virtues of service and sacrifice,let my life, O Bhagawan, be offered at your feet.
Victory to Universal dharma
അല്ലെങ്കിലും ഭാരത് മാതയെന്താ, യൂണിവേഴ്സല്‍ ധര്‍മയെന്താ എന്ന് വിശദീകരിക്കേണ്ട ബാധ്യതയൊന്നും സംഘപരിവാര്‍ ഫത്‌വയിറക്കുന്നവര്‍ക്കില്ല, ഹിന്ദുത്വമെന്താണെന്ന വീരസവര്‍ക്കറുടെ ഡെഫനിഷന്‍ കേട്ടോളൂ..
“ ഹിന്ദുത്വം എന്ന സങ്കല്പനം വളരെ വൈവിധ്യപൂര്‍ണവും സമ്പന്നവുമായ ഒന്നാണ്. പിടി തരാത്തതും എന്നാല്‍ സുവ്യക്തവുമാണ് ”.
ഹിന്ദുത്വം പിടി തന്നാലുമില്ലെങ്കിലും അരപ്പട്ടിണിക്കാരന്‍റെ മതനിരപേക്ഷ ബോധത്തിന്‍റെ അറകളില്‍ വെറുപ്പിന്‍റെ ഡയനാമിറ്റു പൊട്ടിക്കാന്‍ അതു മതിയാവും, അധികാരത്തിന്‍റെ അവലോസുണ്ട പിടിയൊക്കെ അവരെ വെച്ചാവാം…
പിടി തരാത്ത സംഗതി കീ ജയ്…!!!
Sunday, May 31, 2009
നാലാം സ്തംഭം മഹാശ്ചര്യം....
നെറ്റ് വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ ( NWMI) (http://www.nwmindia.org/), ആന്ധ്രപ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് നല്‍കിയ പരാതി...
To,
The ChiefElectoral Officer,
AndhraPradesh May 7, 2009
Dear Sir,
We, the members of the Hyderabadchapter of the Network of Women in Media, India wish to draw your attention to the widespread, unabashed manner in which the Telugudaily newspapers of Andhra Pradesh resorted to the subterfuge of selling newsspace in the guise of news coverage of candidates in the just- concluded Assembly and Lok Sabha elections.
Not only did the newspapers indulge in unprofessional,immoral and unethical practice but also cheated the readers and misrepresentedthe situation regarding the prospects of candidates on the ground. While thecandidates circumvented the expenditure limit imposed by the ElectionCommission, the newspapers committed a financial offense by not accounting for the revenue.
The "deal" between the newspaper managements or theirrepresentatives and the candidates was that the "coverage" would begin from the date of election notification or whenever the deal was agreed upon. The 'paidnews' would appear in the news pages of the district supplements and the'coverage' would continue till the day of polling.
That the news coverage was not genuine or that the newsitems, profiles of the candidate, their contribution to public life and indeptharticles on the their prospects of winning were generated outside of thenewspapers was evident from the fact that the same item/article appeared indifferent newspapers. Sometimes, a newspaper carried two articles in the sameedition, on different pages though, stating that the chances of winning were bright for rival candidates in a constituency.
This unethical practice of taking money for publishing'positive' stories of a candidate's prospects was earlier limited to staffersof newspapers in the districts. The 'deal' was between an individual journalistand the candidate. This time round however, the managements decided that they too wanted a piece of the cake and so every single Telugu daily newspaper formalized this underhand method of making money and cheating their readers.The rate was the same as the advertisement tariff of the newspaper for percolumn centimeter.
The Electronic Media too adopted similar methods topromote candidates through "paid coverage" in their news channels, newsprogrammes and 'live' coverage.
According to our information, the Telugu newspapers madeRs 50 crores and Rs 100 crores each through such 'paid news coverage' and eachnews channel made Rs 5 crores.
We therefore urge the CEC to constitute a time-boundcommittee to investigate these goings-on and report to the people. We also urgeyou to issue notices to the managements of newspapers and television newschannels to explain why they played the fraud on their readers and viewers.They also need to account for the huge money they raked in. This subversion ofdemocracy by the media which is supposed to be sentinel of the society is worsethan the cash-liquor phenomenon that corrupts the voters.
The media, both print and electronic have committed anillegality by misrepresenting facts, influencing the voters, spreadingfalsehood, and distorting truth by playing up candidates who paid them. This is not only gross dereliction of duty as Fourth Estate and as watchdog of societybut also portends a dangerous drift of the media towards ganging up against thepeople. Indeed, they are weakening and endangering the very institution ofdemocracy which has sustained their very existence.
അല്ല, നാട്ടിലെ എണ്ണം പറഞ്ഞ മൊതലാളിമാര് പത്രം തൊടങ്ങുന്നത് പിന്നെ നാട് നന്നാക്കാനാണോ ?
മാത്തുക്കുട്ടിച്ചയനെന്താ റബര്‍ കൃഷി അറിയാന്‍ മേലെ...?( വലിച്ചാല്‍ എങ്ങോട്ട് വേണേലും നീളുന്ന ആ സൊഭാവം തന്നെ തെളിവ് )
വയനാട്ടിലെ ഫൂമി വെട്ടിപ്പിടിക്കുന്നതിന്റെ പതിന്‍ മടങ്ങ് റിസ്ക്കാണ്
'മ'-ഫൂമി നോക്കി നടത്താന്‍....
ആന്ധ്രക്കാരന് പുത്തിയില്ലാന്നോള്ളതു നേരാ....കാശ് കിട്ടിയാ എന്ത് കന്നന്തിരിവും എഴുതിപ്പിടിപ്പിക്കുമെന്നു വിമോചന സമര കാലത്ത് തന്നെ അച്ചായന്‍ തെളിയിച്ചതല്ലേ... ഡോള്ലെഴ്സ് ഇങ്ങു പോരണമെന്നു മാത്രം .ഇപ്പൊ തന്നെ ശശി സായിപ്പിനെ 916 ഹാള്‍ മാര്‍ക്ക് മലയാളിയാക്കാന്‍ അച്ചടി മഷി എന്തോരം വറ്റിച്ചു. ഡല്‍ഹിയില്‍ വെച്ച് തരൂര്‍ മലയാളത്തില്‍ പേശി ( ശുദ്ധ മലയാളത്തില്‍ !!) എന്ന് മനോരമ ഘോര ഘോരം കാച്ചിയത് ഓവറായോ എന്ന് തരൂര്‍ സായിപ്പിന് പോലും സംശയം തോന്നിക്കാണണം.
അപ്പൊ, പത്ര പ്രവര്‍ത്തക മഹിളാമണികള്‍ പരാതിയില്‍ പറഞ്ഞ unprofessional, immoral and un ethical practice ഇല്ലെങ്കില്‍ കച്ചോടം പൂട്ടേണ്ടി വരും, അപ്പൊ മൊടക്കിയ കാശോ...?
ജനാധിപത്യത്തില്‍ നാലാം സ്തംഭത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ എഡിറ്റോറിയല്‍ ഡെസ്ക്കിലെ പിള്ളേരെക്കൊണ്ട് വിശദമായൊന്നു ഉപന്യസിപ്പിച്ചു നാളെ നടുപ്പേജില്‍ കൊടുക്കാം ,
അല്ലാതെ ഇതു കേട്ട് തുള്ളാന്‍..... മ്മിണി പുളിക്കും .