Thursday, October 21, 2010

അപ്പൊ സിന്ധു ജോയ് പോണില്ലേ..?


പഴയൊരു SFI സമ്മേളനം

പ്രതിനിധി സമ്മേളനത്തില്‍ ചര്‍ച്ച നടക്കുന്നു...


വേദിയില്‍ സ്കൂള്‍ വിദ്യാര്‍ഥിയായ സഖാവ്‌- ഉയരക്കുറവു കാരണം മുന്നോട്ടൂന്നി നിന്ന് സംസാരം തുടങ്ങി:


സഖാക്കളെ, ഞാനൊരു ലീഗ് കുടുംബത്തിലെ അംഗമാണ്- (പറഞ്ഞു വന്നപ്പോ ഹരിതരക്തകുടുംബം). എന്നാലും വീട്ടില്‍ രാഷ്ട്രീയം പറഞ്ഞു ഞാന്‍ പിടിച്ചു നില്‍ക്കാറുണ്ട് പക്ഷെ, കഴിഞ്ഞ ദിവസം ടീവിയില്‍ നമ്മുടെ സംസ്ഥാന പ്രസിഡണ്ടിന്റെ പ്രകടനം കണ്ടപ്പോ- സത്യം പറഞ്ഞാ വീട്ടുകാരുടെ മുന്നില്‍ നാണം കെട്ടുപോയി. ( പരാമര്‍ശിതം: ചാനല്‍ ചര്‍ച്ചകളിലെ അനേകം സിന്ധുജോയ് ബ-ബ്ബ-ബ്ബ കളില്‍ ഒന്ന്)


അതുകൊണ്ട്- (പ്രസീഡിയത്തിനു നേരെ തിരിഞ്ഞ്) ആ സഖാവിനോട് പറയണം:


പറ്റാത്ത പണിക്ക് നില്‍ക്കരുത് !!!



‘അവഗണനയില്‍ മനം നൊന്ത് സിന്ധുജോയ് പാര്‍ട്ടിവിടുന്നു’ എന്ന വാര്‍ത്ത പത്രങ്ങളില്‍ വന്നിട്ട് മാസങ്ങളേറെയായി. വാര്‍ത്തയിലെ വരികള്‍
ഓര്‍മ്മയില്ലെങ്കിലും വിവിധ പത്രങ്ങളില്‍ വായിച്ചവാര്‍ത്തയിലെ വാചകങ്ങള്‍ തമ്മില്‍ വല്ലാത്ത സാമ്യമുണ്ടായിരുന്നു എന്നോര്‍ക്കുന്നു. നിഷേധക്കുറിപ്പുകൊടുക്കാന്‍ സ്നേഹബുദ്ധ്യാ ഉപദേശിച്ച സഖാവിനോട് “ ഈ എസ്സെഫൈക്കാരു എന്നോടുകാണിച്ച അവഗണന നാട്ടുകാരറിയട്ടെ” എന്ന് അവര്‍ പ്രതികരിച്ചതായും പറഞ്ഞുകേട്ടു.



ഉത്തരംതാങ്ങിപ്പല്ലികള്‍ക്ക് മാര്‍ഗംകൂടാന്‍ ഇത്ര അനുകൂലമായൊരു ദേശാടനകാലം ഇനിവരുമെന്നു തോന്നുന്നില്ല അതുകൊണ്ട്, കഴിഞ്ഞ ഇലക്ഷന്‍കാലത്തുപാടിയ സ്തോത്രങ്ങള്‍ ഒന്നു റീമിക്സ് ചെയ്ത് പ്രയാണമാരംഭിച്ചോളൂ, നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനം വരെ
വെയ്റ്റ് ചെയ്യണ്ട.-


കഴിഞ്ഞ ഇലക്ഷന്‍ കാലത്തെ വരികള്‍ ഓര്‍മ്മയുണ്ടല്ലോ





"തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്

‍ നാവെനിക്കെന്തിനു നാഥാ"

" എംപിയായ് മന്ത്രിയായ് വാഴുവാനല്ലെങ്കില്

‍ രാഷ്ട്രീയമെന്തിനു നാഥാ "



“പെണ്‍പല്ലികള്‍ മനുഷ്യപ്പെണ്ണുങ്ങളെപ്പോലെ മത്സരപരീക്ഷകള്‍ക്കുവേണ്ടി മാത്രം സ്പോര്‍ട്സും രാഷ്ട്രീയവും ചരിത്രവും അറിയുന്നവരല്ല”.
--------അതാ നോക്കൂ, ഒരു പല്ലി------------

--------പ്രിയ. എ.എസ്--------------------------

No comments:

Post a Comment