Tuesday, February 22, 2011

ജമാഅത്തിന്റെ പേനാക്കത്തികള്‍

രാവ് മയങ്ങുമ്പോള്‍ ചേന്ദമംഗലൂര്‍ ദേശത്ത് നീട്ടിവലിച്ച് വാളുവെച്ചുനടക്കുന്നൊരു മഹാനാണ് കെ.ഇ.എന്നിനെ ജമാത്തിന്റെ വാള്‍ എന്ന് ആക്ഷേപിച്ചത്.ചേന്ദമംഗലൂരിയന്‍ വാള്‍ സംഘ് പരിവാരം തൊട്ട് 'യഥാര്‍ത്ഥ ഇടതന്മാര്‍ക്കുവരെ വിശിഷ്ടഭോജ്യമാണുതാനു .ഇക്കണ്ടകാലമത്രയും മലയാളമണ്ണില്‍ സാംസ്കാരികപ്രവര്‍ത്തനം നടത്തിയിട്ടും അത്തരമൊരു വാള്‍ ഒപ്പിച്ചെടുക്കാന്‍ ജമാഅത്തെ ഇസ് ലാമിക്കായിട്ടില്ല. പകരം, വിരിച്ചുകിടക്കാനും പുതച്ചുറങ്ങാനും മാധ്യമം പത്രത്തിന്റെയും ആഴ്ചപ്പതിപ്പിന്റെയും പായക്കടലാസുകള്‍ കൊടുത്ത് അവര്‍ പേനാക്കത്തികള്‍ വാങ്ങുന്നു; മൂര്‍ച്ചപോയ നീലാണ്ടന്‍ കത്തി മുതല്‍ അപ്പപ്പോള്‍ ‘ഏതെടുത്താലും പത്തുരൂപാ’കടയില്‍ നിന്നു വാങ്ങുന്ന പ്ളാസ്റിക് കത്തികള്‍ വരെ. വികസന പരിസ്ഥിതിയാദി കത്തികള്‍ കൊണ്ട് സി.പി.ഐ.എമ്മിനെ നേരിടുമ്പോള്‍ , എസ്.എഫ്.ഐക്കു നേരെ വീശുന്നത് കേരളത്തിലെ ക്യാമ്പസുകള്‍ക്ക് തീര്‍ത്തും അപരിചിതരായ ദളിത്-വിദ്യാര്‍ത്ഥി വിമോചകരെ അണിനിരത്തിയാണ്.

ജമാഅത്ത് സ്വപ്നം കാണുന്ന രാഷ്ട്രീയഇടം യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കമിടയിലാണ്. തക്ബീര്‍ ചൊല്ലി കൈ നെഞ്ചത്ത് കെട്ടണോ, അത്തഹിയാത്തില്‍ വിരല്‍ ഇടത്തേക്കാട്ടണോ അതോ വലത്തേക്ക് മതിയോ എന്നൊക്കെ ചര്‍ച്ചിച്ചൊടുങ്ങാനുള്ളതാണ് ജമാഅത്തിന്റെ നരച്ച തലമുറ എന്ന് അവര്‍ തിരിച്ചറിഞ്ഞെന്നു തോന്നുന്നു. യുവജനവിഭാഗമായ സോളിഡാരിറ്റിയുടെ ചെങ്ങറ-പ്ളാച്ചിമട ഗിമ്മിക്കുകള്‍ വേണ്ടത്ര ഫല ചെയ്തില്ല. കിനാലൂരില്‍ തളിച്ച ചാണകവെള്ളത്തിന്റെ നാറ്റം സോളി-ദേഹത്തുനിന്നു പോയിട്ടുമില്ല. ശേഷിക്കുന്നത് കാരവാനില്‍ വിപ്ലവം നിറച്ച് കേരളത്തിന്റെ ക്യാമ്പസുകളില്‍ റീട്ടെയില്‍ വിതരണത്തിനിറങ്ങിത്തിരിച്ച എസ്.ഐ.ഓ ആണ്. എസ്.ഐ.ഓവിന് നിലമൊരുക്കാന്‍ മാധ്യമം ഇറങ്ങിത്തിരിച്ചിട്ട് നാളുകളേറെയായി.

ഒന്നൊന്നര വര്‍ഷം മുന്‍പുള്ള മാധ്യമത്തിന്റെ നിലമുഴുകലോര്‍ത്തത് , അവിടെ എസ്.ഐ.ഓവിന്റെ വിത കണ്ടപ്പോഴാണ്. ക്യാമ്പസ്-എലൈവ് എന്നൊരു മാസിക ഇന്ന് കയ്യില്പെട്ടു.കൊയ്തെടുക്കുന്നത് അടുത്തവിതയ്ക്കുള്ള വിത്തിനുപോലും തികയാറില്ലെങ്കിലും എസ്.ഐ.ഓ ആഞ്ഞുവിതയ്ക്കുന്നുണ്ട് .മാസിക വിഭവസമൃദ്ധമാണ്.
‘ദീര്ഘകാലം ദളിത് വിദ്യാര്‍ത്ഥിസംഘടനാപരവര്‍ത്തനത്തിന് (അന്യഗ്രഹങ്ങളിലെവിടെങ്കിലുമായിരിക്കും) നേതൃത്വം നല്‍കിയ’ എം.ബി മനോജ് ആണ് ഒരു മെയ്ഡ് ഇന്‍ കുന്ദംകുളം കത്തി. കൃതി: "ആധുനികതയുടെ കാല്‍പ്പനികതയും ദളിത്-കീഴാള-പെണ്‍ വിദ്യാര്‍ത്ഥികളും". അടുത്ത കത്തി ജമാഅത്തിന്റെ അടുക്കളയിലേത് തന്നെയാണെന്ന് തോന്നുന്നു. ‘വിദ്യാര്‍ത്ഥിസംഘടനാപ്രവര്‍ത്തകന്‍ കൂടിയായ ’ എന്ന് വിശേഷിപ്പിക്കപ്പെട്ട>ിരിക്കുന്ന സി.പി.ഹബീബ് റഹ്മാന്‍ ‘അരാഷ്ട്രീയതയുടെ അടിവേരുകള്‍’അന്വേഷിക>്കുന്നു.

എസ്.എഫ്.ഐക്കാരന്‍ മാന്തിയെടുത്തോണ്ടാണ് ഞങ്ങടെ വേരുകളൊന്നും ക്യാമ്പസില്‍ കാണാത്തതെന്ന് വിലപിക്കുന്ന പാവാട കെ.എസ്.യുക്കാരെ സഹിക്കാം.തകരകളുടെ വിലാപം എസ്.എഫ്.ഐക്കാര് ചുവട്ടില്‍ മുള്ളിയോണ്ടാണ് ആല്‍മരമായി പന്തലിക്കേണ്ടിയിരുന്<ന ഞങ്ങടെ തൈയുടെ കൂമ്പ് കരിഞ്ഞതെന്ന്, ക്യാമ്പസിലെ മാറ്റത്തിന്റെ കൊടുങ്കാറ്റ് ഞങ്ങടെ അധോവായുവിലൂടെയാണെന്ന>്.


എന്നാലും,
ഇത്രനാളും മാധ്യമമുന്തിക്കോണ്ടു നടന്നിട്ടും എസ്.എഫ്.ഐക്കുനേരെ വീശാന്‍ ബാര്‍സോപ്പുമുറിക്കാന>ുള്ള മൂര്‍ച്ചയെങ്കിലുമുള്ള കത്തിയൊരെണ്ണം ഒപ്പിക്കാന്‍ ജമാഅത്തിനായില്ലേ..?