രാവ് മയങ്ങുമ്പോള്‍ ചേന്ദമംഗലൂര്‍ ദേശത്ത് നീട്ടിവലിച്ച് വാളുവെച്ചുനടക്കുന്നൊരു മഹാനാണ് കെ.ഇ.എന്നിനെ ജമാത്തിന്റെ വാള്‍ എന്ന് ആക്ഷേപിച്ചത്.ചേന്ദമംഗലൂരിയന്‍ വാള്‍ സംഘ് പരിവാരം തൊട്ട് 'യഥാര്‍ത്ഥ ഇടതന്മാര്‍ക്കുവരെ വിശിഷ്ടഭോജ്യമാണുതാനു .ഇക്കണ്ടകാലമത്രയും മലയാളമണ്ണില്‍ സാംസ്കാരികപ്രവര്‍ത്തനം നടത്തിയിട്ടും അത്തരമൊരു വാള്‍ ഒപ്പിച്ചെടുക്കാന്‍ ജമാഅത്തെ ഇസ് ലാമിക്കായിട്ടില്ല. പകരം, വിരിച്ചുകിടക്കാനും പുതച്ചുറങ്ങാനും മാധ്യമം പത്രത്തിന്റെയും ആഴ്ചപ്പതിപ്പിന്റെയും പായക്കടലാസുകള്‍ കൊടുത്ത് അവര്‍ പേനാക്കത്തികള്‍ വാങ്ങുന്നു; മൂര്‍ച്ചപോയ നീലാണ്ടന്‍ കത്തി മുതല്‍ അപ്പപ്പോള്‍ ‘ഏതെടുത്താലും പത്തുരൂപാ’കടയില്‍ നിന്നു വാങ്ങുന്ന പ്ളാസ്റിക് കത്തികള്‍ വരെ. വികസന പരിസ്ഥിതിയാദി കത്തികള്‍ കൊണ്ട് സി.പി.ഐ.എമ്മിനെ നേരിടുമ്പോള്‍ , എസ്.എഫ്.ഐക്കു നേരെ വീശുന്നത് കേരളത്തിലെ ക്യാമ്പസുകള്‍ക്ക് തീര്‍ത്തും അപരിചിതരായ ദളിത്-വിദ്യാര്‍ത്ഥി വിമോചകരെ അണിനിരത്തിയാണ്.
ജമാഅത്ത് സ്വപ്നം കാണുന്ന രാഷ്ട്രീയഇടം യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കമിടയിലാണ്. തക്ബീര്‍ ചൊല്ലി കൈ നെഞ്ചത്ത് കെട്ടണോ, അത്തഹിയാത്തില്‍ വിരല്‍ ഇടത്തേക്കാട്ടണോ അതോ വലത്തേക്ക് മതിയോ എന്നൊക്കെ ചര്‍ച്ചിച്ചൊടുങ്ങാനുള്ളതാണ് ജമാഅത്തിന്റെ നരച്ച തലമുറ എന്ന് അവര്‍ തിരിച്ചറിഞ്ഞെന്നു തോന്നുന്നു. യുവജനവിഭാഗമായ സോളിഡാരിറ്റിയുടെ ചെങ്ങറ-പ്ളാച്ചിമട ഗിമ്മിക്കുകള്‍ വേണ്ടത്ര ഫല ചെയ്തില്ല. കിനാലൂരില്‍ തളിച്ച ചാണകവെള്ളത്തിന്റെ നാറ്റം സോളി-ദേഹത്തുനിന്നു പോയിട്ടുമില്ല. ശേഷിക്കുന്നത് കാരവാനില്‍ വിപ്ലവം നിറച്ച് കേരളത്തിന്റെ ക്യാമ്പസുകളില്‍ റീട്ടെയില്‍ വിതരണത്തിനിറങ്ങിത്തിരിച്ച എസ്.ഐ.ഓ ആണ്. എസ്.ഐ.ഓവിന് നിലമൊരുക്കാന്‍ മാധ്യമം ഇറങ്ങിത്തിരിച്ചിട്ട് നാളുകളേറെയായി.
ഒന്നൊന്നര വര്‍ഷം മുന്‍പുള്ള മാധ്യമത്തിന്റെ നിലമുഴുകലോര്‍ത്തത് , അവിടെ എസ്.ഐ.ഓവിന്റെ വിത കണ്ടപ്പോഴാണ്. ക്യാമ്പസ്-എലൈവ് എന്നൊരു മാസിക ഇന്ന് കയ്യില്പെട്ടു.കൊയ്തെടുക്കുന്നത് അടുത്തവിതയ്ക്കുള്ള വിത്തിനുപോലും തികയാറില്ലെങ്കിലും എസ്.ഐ.ഓ ആഞ്ഞുവിതയ്ക്കുന്നുണ്ട് .മാസിക വിഭവസമൃദ്ധമാണ്.
‘ദീര്ഘകാലം ദളിത് വിദ്യാര്‍ത്ഥിസംഘടനാപരവര്‍ത്തനത്തിന് (അന്യഗ്രഹങ്ങളിലെവിടെങ്കിലുമായിരിക്കും) നേതൃത്വം നല്‍കിയ’ എം.ബി മനോജ് ആണ് ഒരു മെയ്ഡ് ഇന്‍ കുന്ദംകുളം കത്തി. കൃതി: "ആധുനികതയുടെ കാല്‍പ്പനികതയും ദളിത്-കീഴാള-പെണ്‍ വിദ്യാര്‍ത്ഥികളും". അടുത്ത കത്തി ജമാഅത്തിന്റെ അടുക്കളയിലേത് തന്നെയാണെന്ന് തോന്നുന്നു. ‘വിദ്യാര്‍ത്ഥിസംഘടനാപ്രവര്‍ത്തകന്‍ കൂടിയായ ’ എന്ന് വിശേഷിപ്പിക്കപ്പെട്ട>ിരിക്കുന്ന സി.പി.ഹബീബ് റഹ്മാന്‍ ‘അരാഷ്ട്രീയതയുടെ അടിവേരുകള്‍’അന്വേഷിക>്കുന്നു.
എസ്.എഫ്.ഐക്കാരന്‍ മാന്തിയെടുത്തോണ്ടാണ് ഞങ്ങടെ വേരുകളൊന്നും ക്യാമ്പസില്‍ കാണാത്തതെന്ന് വിലപിക്കുന്ന പാവാട കെ.എസ്.യുക്കാരെ സഹിക്കാം.തകരകളുടെ വിലാപം എസ്.എഫ്.ഐക്കാര് ചുവട്ടില്‍ മുള്ളിയോണ്ടാണ് ആല്‍മരമായി പന്തലിക്കേണ്ടിയിരുന്<ന ഞങ്ങടെ തൈയുടെ കൂമ്പ് കരിഞ്ഞതെന്ന്, ക്യാമ്പസിലെ മാറ്റത്തിന്റെ കൊടുങ്കാറ്റ് ഞങ്ങടെ അധോവായുവിലൂടെയാണെന്ന>്.
എന്നാലും,
ഇത്രനാളും മാധ്യമമുന്തിക്കോണ്ടു നടന്നിട്ടും എസ്.എഫ്.ഐക്കുനേരെ വീശാന്‍ ബാര്‍സോപ്പുമുറിക്കാന>ുള്ള മൂര്‍ച്ചയെങ്കിലുമുള്ള കത്തിയൊരെണ്ണം ഒപ്പിക്കാന്‍ ജമാഅത്തിനായില്ലേ..?
Tuesday, February 22, 2011
Thursday, October 21, 2010
അപ്പൊ സിന്ധു ജോയ് പോണില്ലേ..?
പഴയൊരു SFI സമ്മേളനം
പ്രതിനിധി സമ്മേളനത്തില്‍ ചര്‍ച്ച നടക്കുന്നു...
വേദിയില്‍ സ്കൂള്‍ വിദ്യാര്‍ഥിയായ സഖാവ്- ഉയരക്കുറവു കാരണം മുന്നോട്ടൂന്നി നിന്ന് സംസാരം തുടങ്ങി:
സഖാക്കളെ, ഞാനൊരു ലീഗ് കുടുംബത്തിലെ അംഗമാണ്- (പറഞ്ഞു വന്നപ്പോ ഹരിതരക്തകുടുംബം). എന്നാലും വീട്ടില്‍ രാഷ്ട്രീയം പറഞ്ഞു ഞാന്‍ പിടിച്ചു നില്‍ക്കാറുണ്ട് പക്ഷെ, കഴിഞ്ഞ ദിവസം ടീവിയില്‍ നമ്മുടെ സംസ്ഥാന പ്രസിഡണ്ടിന്റെ പ്രകടനം കണ്ടപ്പോ- സത്യം പറഞ്ഞാ വീട്ടുകാരുടെ മുന്നില്‍ നാണം കെട്ടുപോയി. ( പരാമര്‍ശിതം: ചാനല്‍ ചര്‍ച്ചകളിലെ അനേകം സിന്ധുജോയ് ബ-ബ്ബ-ബ്ബ കളില്‍ ഒന്ന്)
അതുകൊണ്ട്- (പ്രസീഡിയത്തിനു നേരെ തിരിഞ്ഞ്) ആ സഖാവിനോട് പറയണം:
പറ്റാത്ത പണിക്ക് നില്‍ക്കരുത് !!!
‘അവഗണനയില്‍ മനം നൊന്ത് സിന്ധുജോയ് പാര്‍ട്ടിവിടുന്നു’ എന്ന വാര്‍ത്ത പത്രങ്ങളില്‍ വന്നിട്ട് മാസങ്ങളേറെയായി. വാര്‍ത്തയിലെ വരികള്‍
ഓര്‍മ്മയില്ലെങ്കിലും വിവിധ പത്രങ്ങളില്‍ വായിച്ചവാര്‍ത്തയിലെ വാചകങ്ങള്‍ തമ്മില്‍ വല്ലാത്ത സാമ്യമുണ്ടായിരുന്നു എന്നോര്‍ക്കുന്നു. നിഷേധക്കുറിപ്പുകൊടുക്കാന്‍ സ്നേഹബുദ്ധ്യാ ഉപദേശിച്ച സഖാവിനോട് “ ഈ എസ്സെഫൈക്കാരു എന്നോടുകാണിച്ച അവഗണന നാട്ടുകാരറിയട്ടെ” എന്ന് അവര്‍ പ്രതികരിച്ചതായും പറഞ്ഞുകേട്ടു.
ഉത്തരംതാങ്ങിപ്പല്ലികള്‍ക്ക് മാര്‍ഗംകൂടാന്‍ ഇത്ര അനുകൂലമായൊരു ദേശാടനകാലം ഇനിവരുമെന്നു തോന്നുന്നില്ല അതുകൊണ്ട്, കഴിഞ്ഞ ഇലക്ഷന്‍കാലത്തുപാടിയ സ്തോത്രങ്ങള്‍ ഒന്നു റീമിക്സ് ചെയ്ത് പ്രയാണമാരംഭിച്ചോളൂ, നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനം വരെ
വെയ്റ്റ് ചെയ്യണ്ട.-
വെയ്റ്റ് ചെയ്യണ്ട.-
കഴിഞ്ഞ ഇലക്ഷന്‍ കാലത്തെ വരികള്‍ ഓര്‍മ്മയുണ്ടല്ലോ
"തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്
നാവെനിക്കെന്തിനു നാഥാ"
" എംപിയായ് മന്ത്രിയായ് വാഴുവാനല്ലെങ്കില്
രാഷ്ട്രീയമെന്തിനു നാഥാ "
“പെണ്‍പല്ലികള്‍ മനുഷ്യപ്പെണ്ണുങ്ങളെപ്പോലെ മത്സരപരീക്ഷകള്‍ക്കുവേണ്ടി മാത്രം സ്പോര്‍ട്സും രാഷ്ട്രീയവും ചരിത്രവും അറിയുന്നവരല്ല”.
--------അതാ നോക്കൂ, ഒരു പല്ലി------------

--------പ്രിയ. എ.എസ്--------------------------
Wednesday, January 13, 2010
നായനാര്‍ സഖാവിന്റെ DEAL
നേതാക്കളുണ്ടാകുന്നത് രണ്ട് വിധമാണത്രേ- ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും.
ജന്മം കൊണ്ട് മാത്രം നേതാക്കളായവര്‍ക്കെതിരെ നയിച്ച കലാപങ്ങളാണ്, വിപ്ലവചരിത്രത്തിലെ നേതാക്കള്‍ ചെയ്ത കര്‍മ്മം. ചിലര്‍ക്ക് ജന്‍മനാനേതൃത്വം പതിച്ചുകൊടുക്കുന്ന ഫ്യൂഡല്‍ മൂല്യബോധത്തെ ആശയപരമായി മാത്രമല്ല, കര്‍മ്മമണ്ഡലത്തിലും പ്രതിരോധിച്ചുകൊണ്ടാണ്
മറ്റെവിടെയുമെന്നപോലെ കേരളത്തിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം സ്വധീനമുറപ്പിച്ചത്. പോരാട്ടവഴിയില്‍ മുന്‍പേനടന്നവരുടെ ഓര്‍മപുതുക്കാനും അവരുയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ സാര്‍ത്ഥകമാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജംപകരാനും നേതാക്കളുടെ സ്മരണാദിനങ്ങള്‍ കമ്യൂണിസ്റ്റ്പാര്‍ട്ടി
ആചരിക്കാറുണ്ട്. പുലര്‍കാലത്ത് ചെങ്കൊടിയേന്തി ഗ്രാമവഴികളിലൂടെ പ്രഭാതഭേരി മുഴക്കി നീങ്ങുന്ന ജാഥകള്‍
ഇ.എം.എസ്സ്,എ.കെ.ജി,കൃഷ്ണപിള്ള,നായനാര്‍- ദിനങ്ങളിലൊക്കെ ഇന്നും സാധാരണമാണ്.
ഈ നേതാക്കളുടെ ജന്മദിനങ്ങളല്ല,ചരമദിനങ്ങളാണ് സ്മരണാദിനങ്ങളായി ആചരിക്കാറുള്ളത്, കാരണം ജീവിതപോരാട്ടത്തില്‍ അവര്‍ നേടിയതും
മരിക്കുമ്പോള്‍ അവര്‍ അവശേഷിപ്പിച്ചുപോകുന്നതുമായ നന്മകളാണ് ആ സ്മരണാദിനങ്ങളില്‍ ഓര്‍മിക്കപ്പെടുന്നത്.
ഇക്കഴിഞ്ഞ ജനുവരി.3-നു നടന്ന ദേശാഭിമാനി സബ്എഡിറ്റര്‍ തസ്തികയിലേക്കുള്ള പരീക്ഷയിലെ ഒരു ചോദ്യം സ: ഇ.എം.എസ്സിന്റെ ജന്മദിനം എന്നാണ്- എന്നതായിരുന്നെന്ന് പരീക്ഷയെഴുതിയ സുഹൃത്ത് പറഞപ്പോള്‍ മനസിലൂടെ പോയ ചിന്തകളാണിവ.
ഡിസംബര്‍ 9-നാണ് സ: നായനാര്‍ ജനിച്ചത് എന്ന വിവരം എനിക്കു ലഭിച്ചത് ഇന്നലെയാണ്, അതുകൊണ്ടാണത്രേ സൂര്യാ ടി.വിയിലെ
‘DEAL OR NODEAL' മത്സരത്തില്‍ അദ്ദേഹത്തിന്റെ മകന്‍ ശ്രീ.കൃഷ്ണകുമാര്‍ 9-നമ്പര്‍ പെട്ടി ആദ്യം തിരഞ്ഞെടുത്തത്.
കണ്ണീര്‍സീരിയല്‍- റിയാലിറ്റി ഷോ നിലവാരത്തില്‍ പരസ്യറേറ്റിങ്ങുള്ള പരിപാടിയാണ് നടന്‍ മുകേഷ് അവതരിപ്പിക്കുന്ന ഭീമാ ജുവലേഴ്സ്-DEAL OR NODEAL. നിരന്നുനില്‍ക്കുന്ന 24 സുന്ദരിമാരുടെ കയ്യിലിരിക്കുന്ന പെട്ടികള്‍ ഓരോന്നായി തുറക്കലാണ് മത്സരം. പറശ്ശിനിമുത്തപ്പന്‍ തുണച്ചാല്‍ പെട്ടിയിലുള്ള ലച്ചങ്ങള്‍ കൂടെപ്പോരും.
പറശ്ശിനി മഠപ്പുരയിലെ ഉത്സവത്തിന് കല്യാശേരിക്കാരന്‍ കൃഷ്ണകുമാര്‍ ‘ചട്ടി’ കളിച്ചിട്ടുണ്ടോ എന്നറിയില്ല, സംഗതി പാവപ്പെട്ടവന്റെ ചൂതാട്ടമാണ്-
പോലീസ് പിടിക്കും. ലുങ്കിയുടുത്ത അരപ്പട്ടിണിക്കാരനുപകരം കോട്ടിട്ട മുകേഷും 24 തുണിയില്ലാപ്പെണ്ണുങ്ങളും നിരന്നു നില്‍ക്കുന്ന ചാനലിലെ
ഗ്ലോറിഫൈഡ് ചട്ടികളിയില്‍ പക്ഷേ അങ്ങോട്ട് കാശൊന്നും കൊടുക്കണ്ട, കിട്ടുന്നതൊക്കെ ലാഭം!
9-നമ്പര്‍ പെട്ടിയില്‍ തുടങ്ങിയ കളി പുരോഗമിച്ചുകൊണ്ടിരിക്കെ മുകേഷ് നായനാരെ അനുസ്മരിച്ചു. രാഷ്ട്രീയക്കാരനെന്ന നിലയിലോ ഭരണകര്‍ത്താവെന്ന നിലയിലോ അല്ല, ഹ്യൂമര്‍ സെന്‍സ് ഉള്ള മനുഷ്യന്‍ എന്ന നിലയിലാണ് നായനാരെ ‘ഞങ്ങള്‍ സിനിമാക്കാര്‍’ ഓര്‍ക്കുന്നത് എന്നു
മുകേഷ്- കൂടെയൊരുദാഹരണവും.
പണ്ട് സിനിമാതൊഴിലാളികളെല്ലാം കൂടി തിരുവനന്തപുരത്ത് ഒരു അവകാശസംരക്ഷണ ജാഥ നടത്തിയത്രേ, സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രി നായനാരെ കാണാന്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ കമന്റ് : നന്നായി ആളു കൂടിയിട്ടുണ്ടല്ലോ, പക്ഷേ ഉണ്ണിമേരിയുടെ ഡാന്‍സ് വെച്ചിരുന്നെങ്കില്‍
ഇതിനെക്കാളും ആളുകൂടിയേനേ...
തൊഴിലാളി ജാഥയോട് കമ്യൂണിസ്റ്റ് മുഖ്യമന്ത്രി അങ്ങനെയാണോ പ്രതികരിക്കേണ്ടതെന്ന ചോദ്യം ന്യായം, പക്ഷേ പറഞ്ഞത് സിനിമാക്കാരന്‍
മുകേഷായതുകൊണ്ട് ക്ഷമിക്കാം
ഉരുളയ്ക്കുപ്പേരിയായി കൃഷ്ണകുമാര്‍ അനുസ്മരിച്ചത് അച്ചന്റെ പ്രസിദ്ധമായ ചായകുടി-ബലാത്സംഗം ഡയലോഗ് !!- നര്‍മത്തിന്റെ ആനുകൂല്യം എത്രതന്നെ കൊടുത്താലും തികച്ചും സ്ത്രീവിരുദ്ധമാണ് ആ പരാമര്‍ശം. ഒരു ഭരണാധികാരി അത്ര ലാഘവത്തോടെ പറയുമ്പോള്‍ വിശേഷിച്ചും.
ഇത്തരം നാക്കുപിഴകള്‍ നായനാര്‍ക്ക് പലപ്പോഴും പറ്റിയിട്ടുണ്ട്, ആ പച്ചമനുഷ്യന്റെ നിഷ്കളങ്കത തൊട്ടറിഞ്ഞ കേരളീയര്‍ അതു ക്ഷമിച്ചിട്ടുമുണ്ട്, പക്ഷേ അത്തരം നാക്കുപിഴകള്‍ ഒരു മഹാനര്‍മ്മമായി അവതരിപ്പിക്കുന്ന സീരിയലുകാരന്‍ മകനോട് ക്ഷമിക്കവയ്യ.
ഉറുപ്യ കുറേ എണ്ണിത്തരുന്നതല്ലേ, ‘മുകേഷേട്ടനെ’ സുഖിപ്പിക്കാനും അദ്ദേഹം മറന്നില്ല - അച്ചന്‍ മരിച്ചതില്‍ പിന്നെ, അമ്മ ഉള്ളുതുറന്ന് ചിരിച്ചത് (!)
മുകേഷ് കഥകള്‍ വായിച്ചാണത്രേ!!
കളിക്കൊടുവില്‍ കൃഷ്ണകുമാര്‍ വീട്ടില്‍ കൊണ്ടുപോയത് രൂപാ 1,73,000/ കറക്കിക്കുത്തിയോ (അതോ ന്യൂമറോളജി നോക്കിയോ) നാല്
നമ്പറുകളുരുവിടുന്നത് എന്തായാലും ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപാ കൂലികൊടുക്കാവുന്ന അദ്ധ്വാനമല്ല. ടി.വി.ചാനല്‍ ഉത്പാദനോപകരണമായും
കറക്കിക്കുത്ത് അദ്ധ്വാനശക്തിയുടെ വില്പനയായും നായനാര്‍പുത്രനെ മുതലാളിത്തനുകത്തിന്‍ കീഴിലെ തൊഴിലാളിയായും കണക്കാക്കാം, ഉല്പന്നം
മേലനങ്ങാതെ കാശുണ്ടാക്കാനുള്ള ആര്‍ത്തിയെ ഉദ്ദീപിപ്പിക്കുന്ന ചാനല്‍ ഷോയും. അപ്പോള്‍, കൃഷ്ണകുമാറിന്റെ അക്കൌണ്ടില്‍ വരവുവെച്ച ആ തുകയെ നമുക്ക് ഏത് കള്ളിയില്‍ കൊള്ളിക്കാം? പണ്ട് നായനാരുടെ
ചിതാഭസ്മനിമഞ്ജനത്തിനെതിരേ കവിതയെഴുതിയ പഴയ പു.ക.സ ഉമേഷ്ബാബു സഖാവിനോടു ചോദിച്ചാലോ...!!

Monday, November 9, 2009
ആഗോളവല്‍ക്കരണ കാലത്തെ SFI കമ്മ്യൂണിറ്റി !!!
'കോളറ കാലത്തെ പ്രണയം' വിശ്വ സാഹിത്യത്തിന്റെ പട്ടികയിലാണ് ഇടം പിടിച്ചിട്ടുള്ളത്. തലക്കെട്ടില്‍ അതിനോട് സാമ്യം പുലര്‍ത്തുന്ന പുസ്തകമാണ് 'ആഗോള വല്കരണ കാലത്തെ ക്യാമ്പസ്' - എഴുതിയത് സ. പി.രാജീവ്. SFIയുടെ മുന്‍ സംസ്ഥാന സെക്രട്ടറി.
കേരളത്തിലെ കാമ്പസുകളില്‍ ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങള്‍ ഉണ്ടാക്കിയ അപചയത്തിന്റെ/അരാഷ്ട്രീയവല്‍ക്കരണത്തിന്റെ നേര്‍ചിത്രം
പകര്‍ത്തിയ മനോഹരമായ കൃതി. പക്ഷെ, ഈ അരാഷ്ട്രീയ ദുര്‍ഗന്ധം പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ഔദ്യോഗിക കമ്മ്യൂണിറ്റിയിലെ
മോഡറേറ്റര്‍ തുടങ്ങിവെച്ച ചര്‍ച്ചയില്‍ വരെയെത്തുമെന്നു സ.രാജീവ് പോലും അന്ന് കരുതിയിരിക്കില്ല.
പിതൃശൂന്യ കമ്മ്യൂണിറ്റികളിലൊന്നുമല്ല ചര്‍ച്ച വന്നിരിക്കുന്നത്, SFI അഖിലേന്ത്യാ ജന: സെക്രട്ടറി, വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി ഇവരൊക്കെ മോഡറേറ്റര്‍ ആയ കമ്മ്യൂണിറ്റി യുടെ കോ- മോഡറേറ്റര്‍ തുടങ്ങി വെച്ച ചര്‍ച്ചയാണ്- PRANAYAM & SFI & CAMPUS & LIFE
http://www.orkut.co.in/Main#CommMsgs?cmm=616630&tid=5396280443565838771
തന്റെ പ്രണയിനി SFI ക്കാരിയല്ല; തനിക്കു പ്രസ്ഥാനത്തോളം പ്രിയപ്പെട്ടതാണ്(!!!) അവളും - സഖാക്കളേ -എന്ത് ചെയ്യും ??
തളത്തില്‍ ദിനേശന്‍ പണ്ട് വാരികയിലെ ഡോക്ടറോട് ചോദിച്ച ലൈനിലുള്ള കിടിലന്‍ ചോദ്യം !!!!
ടോപ്പിക്കിന്റെ തുടക്കത്തില്‍ സഖാവ് ചോദിച്ച ചോദ്യങ്ങള്‍ ഇവയൊക്കെയാണ് :
1)പ്രേമവും ‘പാര്‍ട്ടി’യും ഒരുമിച്ചു കൊണ്ടുപോകാന്‍ പറ്റുമോ ?
2)പ്രണയിക്കുന്ന പെണ്‍കിടാവ് a) അന്യമതസ്ത b)KSU ക്കാരി c) ജൂനിയര്‍ ഇവ ആയതുകൊണ്ട് വല്ല പ്രശ്നവുമുണ്ടോ ?
അനുഭവസമ്പന്നരായ സഖാക്കളുടെ ഉപദേശങ്ങളില്‍ നിന്ന് “തന്നെപ്പോലുള്ള പല സഖാക്കള്‍ക്കും” ഒട്ടേറെ പഠിക്കാനുണ്ടെന്ന അപേക്ഷയോടെ ഒന്നാം
പോസ്റ്റ് ചുരുക്കിയിരിക്കുന്നു.
ചോദ്യം പോസ്റ്റ് ചെയ്യേണ്ട താമസം, നാനാഭാഗത്തു നിന്നും ചോരതുടിക്കും സഹായഹസ്തങ്ങള്‍ നീണ്ടു. ഇന്ത്യന്‍ വിദ്യാര്‍ഥി പ്രസ്ഥാനം അടിന്തരമായി പരിഹരിക്കേണ്ട സമസ്യക്കുള്ള ഉത്തരങ്ങള്‍ പ്രവഹിച്ചു. പ്രസ്ഥാനം,പ്രേമം,പഠനം ഇവ മൂന്നും ആവശ്യമാണെന്നുണര്‍ത്തിച്ചു, സഖാക്കളിലൊരാള്‍. പ്രണയനൈരാശ്യത്തില്‍ ആത്മഹത്യ ചെയ്യുന്നവരല്ല
കമ്യൂണിസ്റ്റുകാര്‍ എന്ന് അടുത്ത സഖാ. Yes..You can !! എന്ന് അടുത്തത് (we shall overcome one day എന്ന് പറഞ്ഞില്ല- ഭാഗ്യം).
‘പാര്‍ട്ടി ഏതായാലും സ്നേഹമുണ്ടായാല്‍ മതി’-ലൈന്‍ ഗുരുവചനങ്ങള്‍. ആകെ മൊത്തം ഉപദേശങ്ങളുടെ ആറാട്ട്.
ഉപദേശങ്ങളോടൊക്കെ സ: ലോലന്‍ ക്രിയാത്മകമായി പ്രതികരിച്ചു. അവള്‍ സഖാവിനോട് ചോദിച്ച ഹൃദയഭേദകമായ ചോദ്യങ്ങള്‍ 6 എണ്ണം
ഉത്തരസഹിതം ( വായിച്ചാല്‍ നിങ്ങള്‍ കരഞ്ഞുപോകുമെന്ന മുന്നറിയിപ്പോടെ) ഉപദേശകരുടെ മുന്‍പാകെ സമര്‍പ്പിച്ചു . തനിക്കുവെട്ടാനുള്ള റബര്‍ അപ്പനപ്പൂപ്പന്മാര്‍ സമ്പാദിച്ചുവെച്ചിട്ടുണ്ടെന്ന വിവരം പൊതുജനസമക്ഷം വെളിപ്പെടുത്തി. പ്രണയസാഫല്യത്തിനായി എന്തു കടുംകയ്യും ചെയ്യാന്‍ മടിയില്ലെന്നും പിന്നെ തനിക്ക് കോളേജിലുള്ള ‘ഇമേജ്’ മാത്രമാണ് ഏകതടസ്സം എന്നും പ്രഖ്യാപിച്ചു.
ചര്‍ച്ച ഉത്തരോത്തരം പുരോഗമിച്ചു..
ഉത്തേജകമായി പഴയൊരു യൂണിറ്റ് സെക്രട്ടറിയുടെ അനുഭവ കഥ : പ്രണയത്തിനു വേണ്ടി പ്രസ്ഥാനത്തെ ത്യജിക്കാന്‍ തയ്യാറല്ലാതിരുന്നതുകൊണ്ട് സഖാവിന്റെ പ്ലസ്-റ്റു പ്രണയിനി വഴിപിരിഞ്ഞു ( ‘പിരിയുന്നു രാധികേ നാം രണ്ടു പുഴകളായ് / ഒഴുകിയകലുന്നു പ്രണയശൂന്യം ).
ലാത്തികള്‍-തോക്കുകള്‍ തൂക്കുമരങ്ങള്‍ക്കൊന്നും മുന്നില്‍ തോറ്റുകൊടുത്തിട്ടില്ലാത്ത സെക്രട്ടറി സഖാവ് ആഞ്ഞുപഠിച്ചു- മൂന്നാം റാങ്ക് വാങ്ങി കാമുകിയെ ഞെട്ടിച്ചു; കോളേജിലെത്തിയ കാമുകി അവിടത്തെ SFIനേതാവായി മാറി സഖാവിനേയും ഞെട്ടിച്ചു- ശുഭം !!.
കഥ വായിച്ച സ:കാമുകന്‍ ആവേശം കൊണ്ടു, ഉപദേശങ്ങള്‍ വീണ്ടും പ്രവഹിച്ചു.അവസാനം...
ഒക്റ്റോബര്‍ 30: കോളേജിലെ ആര്‍ട്സ് ഡേ.
ഡാന്‍സ് കഴിഞ്ഞിറങ്ങിയ കാമുകിയുടെ അടുത്തേക്ക് ഡാന്‍സ് ചെയ്യുന്ന കാലുകളുമായി സ:കാമുകന്‍ ( അതിനുള്ള ദ്രാവകം അഡ്വാന്‍സായി
വലിച്ചുകേറ്റി), അകമ്പടിയായി ‘നമ്മുടെ പാര്‍ട്ടി പിള്ളേരും’.
ഒന്നാംഘട്ട പ്രകടനത്തില്‍ തന്നെ പെണ്‍കുട്ടി വിരണ്ടു, വൈകുന്നേരം സംസാരിക്കാമെന്നു സമ്മതിച്ചു, വൈകുന്നേരം ഒരാഴ്ചക്കുള്ളില്‍
തീരുമാനമറിയിക്കുമെന്ന് ഉറപ്പുകൊടുത്തു.
ഒക്റ്റോബര്‍ 31: സ: ലോലന്റെ പോസ്റ്റ് : സഖാക്കളേ.. എന്റെ ജീവിതം നശിച്ചു.തുടര്‍ന്ന് ആന്റി-ക്ലൈമാക്സിന്റെ സംക്ഷിപ്ത വിവരണം, പെണ്‍കുട്ടിയുടെ അമ്മ ധീര സഖാവിന്റെ പിതാവിന്റെ ഓഫീസ്സില്‍ പോയി മകളെ ജീവിക്കാന്‍ സമ്മതിക്കുന്നില്ല എന്നു പറഞ്ഞത്രേ. അവസാനം ജീവിതം മടുത്തു എന്നൊരു സ്റ്റേറ്റ്മെന്റും സഖാവ് കൊടുത്തിട്ടുണ്ട്. താന്‍ നന്നാവാനും പഠിക്കാനും തീരുമാനിച്ച വിവരവും സഖാവ് വിളംബരപ്പെടുത്തിയിട്ടുണ്ട്. അവസാനം കാസ്ട്രോയെ ഉദ്ധരിച്ചു വിരാമം കുറിച്ചു : HISTORY WILL
ABSOLVE ME !!
ഒപ്പം, സഖാവ് ലോലനെ മരുമകനാക്കാന്‍ ഭാഗ്യം ലഭിക്കാത്ത ആ ഫാമിലി തീര്‍ത്തും ലോക്കല്‍ ഫാമിലി ആണെന്നും ഓഫീസില്‍ വരേണ്ടത് എങ്ങനെയാണെന്നോ കുടുംബത്തില്‍ വന്ന് സംസാരിക്കേണ്ടത് എങ്ങനെയാണെന്നോ അറിയാത്തവരാണെന്നും സഖാവ് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
(അവളുടെ വീടിന്റെ വടക്കേപ്പുറത്തുള്ള തെങ്ങിലെ തേങ്ങയ്ക്ക് ഭയങ്കര പുളിയാണെന്ന് സൂചിപ്പിക്കാന്‍ എന്തോ, സഖാവ് വിട്ടുപോയി.)
..............................................................................................................................................
ഈ പറഞ്ഞതോ ഇതിലപ്പുറമുള്ളതോ ആയ ഏതു വിഷയവും ഉന്നയിക്കാനും ചര്‍ച്ച ചെയ്യാനും കണ്ണീരൊലിപ്പിക്കാനും അതു തുടക്കാനും, സഖാവ് ലോലനും സഹസഖാക്കള്‍ക്കും അവകാശമുണ്ട്. പക്ഷേ,മനോരമ ആഴ്ചപ്പതിപ്പിലെ വനിതാരംഗം-ചേച്ചി ചര്‍ച്ച ചെയ്യേണ്ട വിഷയത്തിന് SFIയുടെ ഔദ്യോഗിക(?) കമ്യൂണിറ്റി അതിനു വേദിയാകുമ്പോള്‍,റിതബത്ര ബാനര്‍ജി, സിന്ധു ജോയ്, ടി.വി.രാജേഷ് തുടങ്ങിയവര്‍ക്കൊപ്പം മോഡറേറ്റര്‍ സ്ഥാനം വഹിക്കുന്ന സഖാവ് പ്രണയം സൈബര്‍ സ്പേസില്‍ കരഞ്ഞുതീര്‍ക്കുമ്പോള്‍ അതു കണ്ടുനില്‍ക്കുക എന്നത് ചെറുതല്ലാത്ത ഒരു അലോസരം ഉണ്ടാക്കുന്നുണ്ട്- ഇത് ഒരു രോഗമാണോ ഡോക്ടര്‍ ???

Thursday, September 24, 2009
അടുക്കളയില്‍ നിന്ന് ഐസ്ക്രീം പാര്‍ലറിലേക്ക്...
ചെമ്മീന്‍ തുള്ള്യാ മുട്ടോളം
പിന്നെ തുള്ള്യാ ചട്ടീല്...
മുട്ടിനപ്പുറം ഉയര്‍ന്നു ചാടുന്ന ചെമ്മീനെ ആദ്യം ചട്ടിയിലും പിന്നെ വയറ്റിലുമാക്കുമെന്ന ചൊല്ലിനും, അങ്ങനെ ചൊല്ലിക്കൊണ്ടിരുന്ന പ്രമാണിമാരുടെ ഹുങ്കിനും ഓട്ട വീണിട്ട് കാലമേറെയായി. കാലവും കഥയും കാലാവസ്ഥയും ആകെ മാറിയ വിവരം ദുയിയാവിലെ പടപ്പുകളായ പടപ്പുകള്‍ക്കെല്ലാം തിരിഞ്ഞിട്ടും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പച്ചത്തോണി കെട്ടിയിട്ട കുറ്റിയോടൊപ്പം ഇപ്പോഴും തിരുനക്കരെ തന്നെ.
ലീഗ് ചത്ത കുതിരയാണെന്ന് പറഞ്ഞത് ഗാന്ധിത്തൊപ്പിക്കാരന്‍ ജവഹര്‍ലാല്‍ നെഹ്രു. അല്ല, ഉറങ്ങുന്ന സിംഹമാണെന്ന് പറഞ്ഞത് അതിലും മുന്ത്യ തൊപ്പിക്കാരന്‍ സീ.എച്ച്. മുഹമ്മദ് കോയ. ഹയാത്തിലുണ്ടെന്ന് ഇടക്കിടെ വെളിപ്പെടുത്താറുണ്ടെങ്കിലും നിലപാടുകളുടെ കാര്യത്തില്‍ ലീഗിന്റെ തോണിക്കിപ്പൊഴും തിരുനക്കര പഞ്ചായത്ത് കടവിലെ കുറ്റീന്ന് അഴിഞ്ഞുപോരാന്‍ വല്ലാത്ത വൈക്ലബ്യം.
ചില്ലറക്കാരെക്കൊണ്ട് കൂട്ട്യാക്കൂട്ന്ന സംഗതികളൊന്നുമല്ല ഉറക്കത്തിനിടയിലും ലീഗ് സിംഹങ്ങള്‍ ചെയ്തോണ്ടിരിക്കുന്നത്, കേരളാ സംസ്ഥാന പ്രസിഡന്റിന്റെ പിന്നില്‍ അഖിലേന്ത്യാ പ്രസിഡന്റും സെക്രട്ടറിയുമടക്കമുള്ള സിംഹങ്ങള്‍ അണിനിരക്കണം, അതിന്റേം പിന്നില്‍ ‘ഒട്ടകങ്ങള്‍ വരി വരി വരിയായ്’ എന്ന പാട്ടിന്റെ ചേലിക്ക് സമുദായത്തിലെ വയസായ സിംഹം തൊട്ട് വയസെത്താത്ത സിംഹം വരെ അണിനിരക്കണം. ( അതിനിടയില്‍ പുലിക്കുട്ടി എവിടെ നില്‍ക്കുമെന്നാലോചിച്ച്, മാലോകരേ..നിങ്ങള്‍ ബേജാറാകണ്ട ). പഞ്ചായത്ത് മെംബര്‍ മുതല്‍ കേന്ദ്രമന്ദ്രി വരെയുള്ള സ്ഥാനങ്ങള്‍ക്ക് ഒരലങ്കാരമായി നിന്നു കൊടുക്കണം. സമുദായത്തിന്റെ ആളോഹരിവരുമാനം ഉയര്‍ത്തുന്നത്തില്‍ വ്യക്തിപരമായ സംഭാവന അര്‍പ്പിക്കണം. കുട്ട്യോള്‍ക്ക് പഠിക്കാനുള്ള കിത്താബ് കത്തിച്ച് മലപ്പുറത്തിന്റെ തെരുവീഥികള്‍ക്ക് വെളിച്ചം പകരണം....
എണ്ണിയാ തീരൂല്ല !!!
സിംഹങ്ങള്‍ ഈ പറഞ്ഞ അമലുകളൊക്കെ ചെയ്യുമ്പോ, സിംഹികളെന്തു ചെയ്യണം ???
അടുക്കളയില്‍ നിന്ന് കിടപ്പറയിലേക്കും കിടപ്പറയില്‍ നിന്ന് അടുക്കളയിലേക്കും തുള്ളിക്കൊണ്ടിരിക്കുക,സിംഹങ്ങളെയും സിംഹികളേയും പെറ്റുകൂട്ടുക, കോയിബിരിയാണി ഉണ്ടാക്കി സിംഹങ്ങളെ ഊട്ടുക, അങ്ങനെ കൊശിയായിട്ട് കഴിയുക.
അതിനു മീതെയുള്ള തുള്ളല്‍ ഒരു സിംഹിയും കിനാക്കാണണ്ട.
സമുദായത്തിന്റെയും നാടിന്റെയും കാര്യം ലീഗ് സിംഹങ്ങള്‍ ഭദ്രമായി നോക്കിവരുമ്പോഴാണ് ഹമുക്കുകള്‍ പണി പറ്റിച്ചത്, വനിതാസംവരണം- തദ്ദേശസ്വയംഭരണ സ്താപനങ്ങളിലെ സീറ്റുകളില്‍ 33ശതമാനം പെണ്ണുങ്ങള്‍ക്ക്.
കുടുങ്ങി സിംഹങ്ങള്‍.
“എന്നാ അസ്സീറ്റൊക്കെ ഇങ്ങളെടുത്തോളീ കോണ്‍ഗ്രസ്സേ..” എന്നു പറയാനുള്ള വിവരക്കേടൊന്നും ലീഗുകാര്‍ക്കില്ല. പഞ്ചായത്ത് ഫയലുകള്‍ അടുക്കളപ്പുറങ്ങളിലേക്ക് പറന്നുതുടങ്ങി, കൂട്ടാങ്കലം അടുപ്പത്തുനിന്ന് വാങ്ങിവെച്ച് ബീവിമാര്‍ ഫയലുകളില്‍ തുല്യം ചാര്‍ത്തി. അടുക്കളകാര്യം എടങ്ങേറിലാവാതെ തന്നെ ലീഗ് കുടുംബങ്ങളിലെ മഹിളാമണികള്‍ പഞ്ചായത്ത്ഭരണം നിര്‍വഹിച്ചുപോരുന്നു.
അതിനിടയില്‍ ദാ വരുന്നു, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 50 ശതമാനം സീറ്റും വനിതകള്‍ക്കായി സംവരണം ചെയ്തുകൊണ്ട് സംസ്ഥാനസര്‍ക്കാരിന്റെ പുതിയ ബില്‍!!
സംസ്ഥാനത്താകെ ഗ്രാമപഞ്ചായത്ത് 999,ബ്ലോക്ക് പഞ്ചായത്ത് 152,നഗരസഭ 54,പിന്നെ ജില്ലാപഞ്ചായത്തുകളും കോര്‍പറേഷനുകളും, ആകെ മൊത്തം ടോട്ടല്‍ സീറ്റ് : 20,554. ഇതിന്റെ നേര്‍പകുതി പെണ്ണുങ്ങള്‍ക്ക്.
ഹലാക്കിന്റെ അവിലും കഞ്ഞീം !!!
ഇത്രേം പെണ്ണുങ്ങളെ എവിടെച്ചെന്നുണ്ടാക്കും ??
മൂത്തലീഗിനെ പോഷിപ്പിക്കാന്‍ യൂത്ത് ലീഗ് തൊട്ട് എം.എസ്.എഫ്, എസ്.ടി.യു, കെ.എസ്.റ്റി.യു, കെ.എം.സി.സി, പ്രവാസിലീഗ്, ദലിത് ലീഗാദി പട സുസജ്ജമാണ്.കൂട്ടത്തില്‍ വര്‍ഷം പതിനെട്ടായി വനിതാലീഗെന്നൊരു സംഗതിയുമുണ്ട്-കടലാസില്‍.
ലീഗിന്റെ സംസ്താന പ്രവര്‍ത്തകസമിതിയില്‍ മേല്പറഞ്ഞ പോഷകന്മാരുടെയൊക്കെ തല ഹാജരുണ്ടാവും, വനിതാലീഗിന്റേതൊഴികെ.ലീഗ് മുതല്‍ എം.എസ്.എഫ് വരെ പൂവന്‍ കോയികള്‍ക്കു മാത്രം കൊത്തിപ്പെറുക്കാനുള്ള തട്ടകം,പിന്നെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ നോമിനേഷനിലും ശേഷം പഞ്ചായത്ത് ഫയലുകളിലും ‘ഒപ്പുവെക്കാനുള്ള’പിടകളെ എവിടന്നു കിട്ടാന്‍..
എന്നാപ്പിന്നെ ഓലെക്കൂടി കൂടെ കൂട്ട്യാലെന്താ...?
ശരിയാവൂല്ലാ..അതിന് കാരണമുണ്ട്.
എന്ത് കാരണം....???
അങ്ങനെ ആരേലും ചോയിച്ചാ, കെ.ടിയുടെ നാടകത്തിലെ ( ‘ഇത് ഭൂമിയാണ്’-കെ.ടി.മുഹമ്മദ്) ഹസ്സന്‍ കോയയുടെ പാട്ട് ലീഗുകാരന്‍ ഒന്നുംകൂടി പാടും
“ഹവ്വാ ഉമ്മയ്ക്കുപിഴച്ച്
ആദം പഴമൊന്നു കഴിച്ച്
അതിനന്നു കാരണമായത്
ഇബ് ലീസാണല്ലോ, റബ്ബേ ഇബ് ലീസാണല്ലോ...
ബുദ്ധിക്കും കുറവുണ്ടായി
സ്വത്തവകാശം കുറവായി
കുറവില്‍ കുറവില്ലാ കാരണ-
മിബ് ലീസാണല്ലോ, റബ്ബേ ഇബ് ലീസാണല്ലോ...
പെണ്ണൊന്നിനു പറ്റിയ തെറ്റ്
പെണ്ണുങ്ങള്‍ക്കാകെയുമേറ്റ്
കരകയറാതാവാന്‍ കാരണ-
മിബ് ലീസാണല്ലോ, റബ്ബേ ഇബ് ലീസാണല്ലോ...”
ഹത് ശരി, ഇമ്മാതിരി ഇബ് ലീസുകളോട് സംസ്താന കമ്മറ്റീലിരിക്കാണ്ട് കുടീപ്പോയി കുത്തിരിക്കാന്‍ പറയണ്ടേ എന്നാരേലും ചോയിച്ചാ, അങ്ങനുള്ളോല്ക്കാണ് മക്കളേ ജഹന്നമെന്ന നരകം !!!
പിടക്കോഴികളുടെ ഗാനമേള സംഘടിപ്പിക്കാന്‍ ലീഗ് ശ്രമിച്ചപ്പോഴൊക്കെ അങ്ങനെ വല്ലതും സംഭവിച്ചാല്‍ ദുനിയാവാകെ കുലുമാലിന്റെ ആപ്പീസാകുമെന്ന മുന്നറിയിപ്പ് നേതാക്കള്‍ക്കു കൊടുത്തത് ‘സമസ്ത കേരള സുന്നി യുവജന സംഘം’. അതിന്റെ സംസ്താന പ്രസിഡന്റ് ജനാബ്. പാണക്കാട് സയ്യിദ് ഹൈദരലിശിഹാബ് തങ്ങള്‍, ഇദ്ദേഹം തന്നെയാണ് ഇപ്പോ മൂത്ത ലീഗിന്റെ തലപ്പത്ത്.
അപ്പോ, പഞ്ചായത്താപ്പീസ് അടുക്കളപ്പുറത്തേക്ക് മാറ്റിയായാലും ഭരണം ഞമ്മള് സൂച്ചിക്കും. പക്ഷേ, അടുക്കളേന്ന് പൊറത്തുകടന്നുള്ള വിമോചനമൊന്നും ഞമ്മളെ പെങ്കുട്ട്യോള്‍ക്ക് വേണ്ട.. ഇനി അടുക്കളേന്ന് പൊറത്തുകടക്കണംന്ന് അത്രേം പൂതിയുള്ള വിമോചനക്കാരികള്‍ ആരേലുമുണ്ടേല്‍ ഓല് ഐസ്ക്രീം പാര്‍ലറിലേക്ക് പോരട്ടെ, ഓല്ക്കൊള്ള പണി ഞമ്മള് കൊടുക്കാം. ഹല്ല പിന്നെ...

Tuesday, July 7, 2009
ഒരു മാറാട് യാത്ര
ചതുപ്പുനിലത്തെ പ്രേതജലത്തില്‍
ചെതുമ്പലിനു മീതേ ചെതുമ്പലും
ചേറും മൌനവും നിറഞ്ഞ മോന്തയുമായി
വെറുപ്പ്
അടിക്കടി വളര്‍ന്നിരിക്കുന്നു
പാബ്ലോ നെരൂദ
സ്വേച്ഛാധിപതികള്‍- കാന്റൊ ജെനെറല്‍-
മാറാട് കടപ്പുറത്തെ ഉപ്പുരസമുള്ള കാറ്റില്‍ ചോരമണം കലര്‍ന്നത് പത്രത്തില്‍ വായിച്ചപ്പോള്‍ വന്ന ഓക്കാനത്തിന്റെ തികട്ടല്‍ ഇന്നും പോയിട്ടില്ലാത്തതു കൊണ്ടാണ് യാദ്ര്ശ്ചികമാണെങ്കിലും ഒരവസരം വന്നപ്പോള്‍ മാറാട് സന്ദര്‍ശിക്കാന്‍ ആവേശം തോന്നിയത്.
ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കയ്യില്‍കിട്ടിയ പ്രിയസഖാവിനോട് സാര്‍വദേശീയ രാഷ്ട്രീയ കാലാവസ്ഥയുയറ്ത്തുന്ന വെല്ലുവിളികള് ചര്‍ച്ചചെയ്തു അവയ്ക്കുള്ള പരിഹാരം കൂടി ഏകദേശം കണ്ടുപിടിച്ചുകഴിഞ്ഞപ്പോഴേക്ക് പുലറ്ച്ചെ മൂന്നുമണിയായി. കോഴിക്കോട് ശിക്ഷക്സദന്‍ ആവാസവ്യവസ്ഥയിലെ കൊതുകുകള്‍ക്ക് ബുദ്ധിജീവികളെ തിരിച്ചറിയാനുള്ള വകതിരിവില്ലാത്തതുകൊണ്ട് ലോകത്തവശേഷിച്ച വിഷയങ്ങള്‍ കൂടി ചര്‍ച്ചചെയ്യാന് ആ രാത്രി ഞങ്ങള്‍ മാറ്റിവെച്ചു. ( പിറ്റേന്നുള്ള UGC-NET പരീക്ഷ എഴുതേണ്ട എന്നു സുഹൃത്ത് തീരുമാനിച്ചു, ഓക്സ്ഫഡിലോ, ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സിലോ പോകേണ്ട നീ തുക്കടാ NET എഴുതേണ്ടതില്ല എന്നു ഞാന്‍ സമാധാനിപ്പിച്ചു-ശുഭം !!!)
ഞങ്ങളുടെ ചോരകുടിച്ചാര്‍മാദിച്ച കൊതുകുകള്‍ രാവിലെ ഉറങ്ങാന്‍ പോയപ്പോള്‍, ശിക്ഷക് സദനിലെ ബെഡ്ഷീറ്റെടുത്ത് പുതച്ച് ഞങ്ങളുറക്കം തുടങ്ങി,ഉണറ്ന്നപ്പോള്‍ പതിനൊന്നര, കുളി കഴിഞ്ഞ് പുറത്തേക്കിറങ്ങി, പാരഗണില് ലഞ്ച്ടൈം ആയി, (ഞങ്ങള്‍ക്ക് - ‘ബ്രഞ്ച്' ). ഭക്ഷണത്തിനിടെയാണ് മാറാട് ഒന്നുപോയാലോ എന്ന ആലോചന കടന്നുവന്നത്, ഇരുകാലിവണ്ടിയില്‍ പെട്രോളുണ്ട്, പിടിച്ചുനില്ക്കാനുള്ള നീളം നാക്കിനുമുണ്ട്- വണ്ടി നേരെ വിട്ടു.
ഒന്നാം വഴിചോദിക്കല്‍ തന്നെ ഒരനുഭവമായി, “ചേട്ടാ, ഈ മാറാടേക്കുള്ള……” വരെ ചോദ്യമെത്തിയപ്പോഴാണ് ചേട്ടന്റെ നെറ്റിയിലെ കുറി കണ്ടത്. പിന്നെ ചോദ്യങ്ങളിങ്ങോട്ടായി-ബേപ്പൂര് കാണാന്‍ പോകുന്നതിനൊപ്പം മാറാട് ബീച്ചുകൂടി കാണാനാണെന്നു പറഞ്ഞു, മാറാട് കാണാനൊന്നുമില്ലെന്നും ബേപ്പൂര് ഗംഭീരമാണെന്നും ചേട്ടന്റെ സൌമ്യമായ ഉപദേശം. താങ്ക്സിന്റെ കൂടെ അവിടെ ഇപ്പോഴും പ്രശ്നമുണ്ടോ എന്ന പരദേശിസംശയം അങ്ങോട്ടു ചോദിച്ചു,
“യെന്ത് പ്രശ്നം !!!”ചേട്ടന്‍ ചുണ്ട് വക്രിച്ച് ചിരിച്ചു.
ഗാര്‍ഡ് ഓഫ് ഹോണര്‍ ഞങ്ങള് പ്രതീക്ഷിച്ചിരുന്നില്ല, പക്ഷേ കേരളാപോലീസ് അത്ര മര്യാദയില്ലാത്തവരല്ലല്ലോ. ഒന്നാമത്തെ ചെക്പോസ്റ്റില് ഉജ്ജ്വലവരവേല്പ്പ്. സുഹൃത്ത് ഹൈദരാബാദ് സെന്ട്രല് യൂണിവേഴ്സിറ്റി—സോഷ്യോളജി—റിസര്‍ച്ച് മേല്‍വിലാസം പറഞ്ഞു. പോലീസ് മാമന്മാരുടെ ശബ്ദത്തില്‍ അല്പം വാത്സല്യം കലര്‍ന്നു . ‘കുഴപ്പം’ നടന്ന കടപ്പുറം സന്ദറ്ശിക്കാന്‍ അനുമതി കിട്ടാനിടയില്ല എന്നവര്‍ പറഞ്ഞു, എന്നാലും സ്റ്റേഷനില് ചെന്നു SI യെ മുട്ടിനോക്കാന്‍ ഉപദേശിച്ചു.
മാറാട് സ്റ്റേഷനിലെത്തി, റിസപ്ഷന്‍ കൌണ്ടറില് ( കാലം പോയ പോക്കേ !!) ഇരുന്ന പോലീസുകാരന്‍ അഡ്രസ്സ് ഒന്നുകൂടി എഴുതിയെടുത്തു. അനന്തരം SIയുടെ മുറിയില്‍.. അദ്ദേഹം ആഗമനോദ്ദേശം ആരാഞ്ഞു-സംഗതി കേട്ടപ്പോള്‍ ഒന്നു ചിരിച്ചു, കരുണയോടെ.
പിന്നെ,എന്തുകൊണ്ട് ഞങ്ങള്‍ അങ്ങോട്ടു പോകരുതെന്ന് വിശദീകരിച്ചു.പുറത്തുനിന്നുള്ള ആളുകളുടെ സാനിദ്ധ്യം അവിടത്തുകാരിലുണ്ടാക്കിയേക്കാവുന്ന സംശയം, ആശങ്കകള്‍.. 24
മണിക്കൂറിലധികം ജോലിചെയ്യേണ്ടിവരുന്ന പട്രോളിങ്ങ് പോലീസുകാരില് നിന്നുണ്ടായേക്കാവുന്ന പെരുമാറ്റം..ഇതൊന്നും ഞങ്ങള്‍ക്ക് ശരിക്കങ്ങു ബോധ്യപ്പെടാഞ്ഞപ്പോള്‍ അദ്ദേഹം ഒരുദാഹരണം പറഞ്ഞു.
ആ പ്രദേശങ്ങളിലെ സാധാരണ കുശലാന്വേഷണങ്ങളില് ഒന്നാണ് -“എന്തേ “ എന്തൊക്കെയുണ്ട്, എന്താണ് വിശേഷങ്ങള്‍ എന്നൊക്കെ അര്‍ത്ഥം വരും. പക്ഷേ കാലം ആ വാക്കിനു വരുത്തിയ മാറ്റം ഭീതിദമാണ്. കുറച്ചുനാളുകള്‍ക്ക് മുന്‍പ് ജയില്മോചിതരായ ഏതെങ്കിലും വ്യക്തി ചായകുടിക്കാന് കടയിലേക്കിറങ്ങുമ്പോള്‍ എതിരെവരുന്ന "എതിര്‍സമുദായക്കാരനോട്" (അവിടത്തെ പദാവലി അങ്ങനെയൊക്കെ ആയിട്ടുണ്ട് ) ‘എന്തേ’ എന്നു ചോദിച്ചാല് അതിന്റെ അര്‍ത്ഥം 'നിങ്ങളോക്കെകൂടി എന്നെ ജയിലിലാക്കിയിട്ട് ഇപ്പോ എന്തായി' എന്നാവും. പിന്നീടെന്താവുമെന്നത് അചിന്ത്യം.
എന്നാലും മുറിവുകളുണക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു എന്നദ്ദേഹം പറഞ്ഞു. പോലീസിന്റെ നേത്ര്ത്വത്തില് റസിഡന്റ് അസോസിയേഷനുകള്‍ രൂപികരിച്ച് നടത്തുന്നപ്രവറ്ത്തനങ്ങളെ കുറിച്ചുള്ള ഒരു ലഘുലേഖ അദ്ദേഹം തന്നു. ശേഷിക്കുന്ന അന്വേഷണതൃഷ്ണ തല്ക്കാലം മടക്കിക്കെട്ടി വണ്ടി തിരിച്ചോളൂ എന്ന ഉപദേശത്തോടെ അദ്ദേഹം ഉപസംഹരിച്ചു.
റോഡരികിലെ കാഴ്ചകള്‍, ചുവരെഴുത്തുകള്‍, ഫ്ലക്സ്ബോര്‍ഡുകള്‍ ഇവയൊക്കെ ചിലത് സ്ഥിരീകരിക്കുന്നുണ്ടായിരുന്നു. നാട്ടുകാരില് ഒരാളെയെങ്കിലും കാണണമല്ലോ, ഞങ്ങള്‍ അടുത്തുകണ്ട ചായക്കടയില് കയറി. അടിമുടി ഓലമേഞ്ഞ കെട്ടിടം, ബെഞ്ച്-ഡസ്ക്-രണ്ടുമൂന്നു സ്റ്റൂളുകള്‍. മിഠായിഭരണികള്‍,കുളി-അലക്കു സോപ്പുകള്‍, ചെറിയ കണ്ണാടിക്കൂട്ടില് പഴംപൊരി, കലത്തപ്പം.
വേലായുധേട്ടന് പ്രായം അറുപതിനോടടുത്തുണ്ടാവും, മുന്‍പ് നഗരത്തിലെ ഹോട്ടലുകളില് പണിക്കുനിന്നിട്ടുണ്ട്, ഇപ്പോള്‍ വീടിനു മുന്നില്‍ തന്നെയാണ് ചായപ്പീടിക നടത്തുന്നത്. “ബീച്ച് കാണാന് വന്നിട്ട്” പോലീസ് തടഞ്ഞതിലുള്ള നിരാശയും സങ്കടവും ഞങ്ങള് ഗോപാലേട്ടനോട് പങ്കുവെച്ചു. ബീച്ച് കാണാന്‍ മാറാട് വന്ന ചെക്കന്മാരുടെ വിഡ്ഢിത്തം ഓര്‍ത്തു വേലായുധേട്ടന്‍ ചിരിച്ചു. “ഈടയിപ്പം ആ ഭാഗത്തേക്ക് പോകാനേ പോലീസുകാറ് വിടില്ല“ ചെക്പോസ്റ്റുകള്ക്കു പുറമെ പതിനൊന്നോളം ഔട്ട്പോസ്റ്റുകള് മാറാടുണ്ടെന്ന പോലീസ് സ്റ്റേഷന് വിജ്ഞാനം ഞാനോറ്ത്തു.
അതിനിപ്പൊ കൊഴപ്പം കഴിഞ്ഞിട്ടു കുറെ നാളായില്ലേ, ഇനിയിപ്പമെന്താ എന്നു ഞങ്ങള്‍ സന്ദേഹിച്ചു- “ അതിങ്ങക്ക് തോന്ന്ന്നതല്ലേ “- ഒരു ദീറ്ഘനിശ്വാസത്തോടെ ചായ മുന്നില് വെച്ച് വേലായുധേട്ടന് ഞങ്ങള്ക്കരികിലെ ബെഞ്ചിലിരുന്നു. “ആള്ക്കാറെ മനസ്സില് ഇപ്പോം ….”
ങ്ഹേ… വേലായുധേട്ടന്റെ മനസിലും ?? ഞങ്ങളൊന്നു ഞെട്ടി.
ഇല്ല- ഈ പറഞ്ഞ ആള്ക്കാറില് വേലായുധേട്ടന് പെടില്ല, മാറാട് ഇടപെടല് ശേഷിയുള്ള ആള്ക്കാറ് ഇരുപക്ഷങ്ങളിലേതിലെങ്കിലും. അല്ലാത്തവറ്ക്ക് ഇടപെടാനുള്ള സ്ഥലികള്‍ നന്നേ ചുരുങ്ങിപ്പോയിരിക്കുന്നത്രേ.. ഗോപാലേട്ടനു ചെയ്യാനുള്ളത് കുഴപ്പക്കാരായ ആള്ക്കാരെ മനസ്സുകൊണ്ട് അകറ്റിനിറ്ത്തുക, വിശ്വസിക്കുന്ന പ്രസ്ഥാനത്തിനു ( ഒന്നുകൂടി ചോദിച്ചപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്നു പറഞ്ഞു) വോട്ട് ചെയ്യുക. വേലായുധേട്ടന്റെ പാര്‍ട്ടിക്ക് എന്തുകൊണ്ട് കുഴപ്പങ്ങള്‍ തടയാന് പറ്റുന്നില്ല എന്നു ചോദിച്ചപ്പോഴും അദ്ദേഹം സങ്കടപ്പെട്ടു “ ഈടത്തെ ഇപ്പത്തെ സ്ഥിതിയില് അതൊന്നും പറ്റൂല്ല”
വേലായുധേട്ടന് വീണ്ടും തുടര്‍ന്ന് , പോലീസ് സാനിദ്ധ്യമുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്, അതില്ലെങ്കിലുള്ള ഭയം, മാറാട്നിന്നു വിവാഹം കഴിക്കാന്‍ റിസ്ക്കെടുക്കാത്ത ചെറുപ്പക്കാര് തുടങ്ങി, കോഴിക്കോട് റിയാസിനു പകരം മറ്റാരെങ്കിലുമായിരുന്നെങ്കില് ജയിച്ചേനെ എന്ന പ്രത്യാശ വരെ.
ചായ കുടിച്ചിറങ്ങാന്‍ നേരത്തു "ഇനിയിപ്പോ കാര്യങ്ങളൊക്കെ പതുക്കെ നേരെയാവുമെന്ന്" ഞങ്ങളുടെ കൂടി ഒരു സമാധാനത്തിനായി പറഞ്ഞപ്പോള് വേലായുധേട്ടന്റെ മുഖമിരുണ്ടു. “അതിങ്ങള്ക്കറിയാത്തോണ്ടാ..”കടപ്പുറത്തെ ‘ആള്ക്കാറുടടെ’ മനസ്സില് ഇപ്പോഴും പകയുണ്ടത്രെ..അതിനെ ഊതിക്കത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും അവിടെ നടക്കുന്നുമുണ്ടുപോലും. ഇനിയുമൊരു കൊയപ്പം വേലായുധേട്ടന്‍ ഭയക്കുന്നു..
വേലായുധേട്ടന്റെ ഭയങ്ങളെല്ലാം അസ്ഥാനത്താവട്ടെ.
Tuesday, June 23, 2009
മുടി മുറിക്കും;അവര്‍ തലയുമെടുക്കും
മാധ്യമം ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കത്തില്‍ (2009 ജൂണ്‍ 29)
എസ്. എഫ്.ഐയുടെ ദലിത് പീഡനത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ രണ്ടെണ്ണമാണ്, ഒരു തുറന്നുപറച്ചില്‍(പേജ് 16-17), ഒരു കൂട്ടപ്പൊരിച്ചില്‍(പേജ് 18-26).
മുന്‍ലക്കങ്ങളിലും ഇതിനു സമാനമായ ചില വിലാപകാവ്യങ്ങള്‍ ആഴ്ചപ്പതിപ്പില്‍ കണ്ടിരുന്നു.

തുറന്നുപറച്ചില്‍
തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജിലെ കൃഷ്ണകുമാര്‍ എന്ന ദലിത് വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐയുടെ ‘സദാചാരപോലീസില്‍’ നിന്നു നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച് കൃഷ്ണകുമാറിന്റെ തന്നെ വെളിപ്പെടുത്തലാണ്
തികച്ചും ദരിദ്രമായ സാഹചറ്ര്യത്തില്‍ നിന്നു വരുന്ന ഒരു ദലിത് വിദ്യാര്‍ഥി, ഹോട്ടല്‍ ജോലിയെടുത്തും മറ്റും പഠനത്തിനുള്ള പണംകണ്ടെത്തി വര്‍ണശബളമായ സ്വപ്നങ്ങളോടെ ക്യാമ്പസിലെതുന്നു. ഇവിടെയാണ് റാഗിങ്ങിന്റെ ലേബലില്‍ ജൂനിയര്‍ വിദ്യാര്‍തികളെ പീഡിപ്പിച്ചു രസിക്കുന്ന ഒരു പറ്റം വിദ്യാര്‍ഥി സാഡിസ്റ്റുകളുടെ രംഗപ്രവേശം(ഇവരില്‍ SFI യുടെ യൂണിറ്റ് പ്രസിഡന്റടക്കമുള്ളവര്‍ ഉള്‍പ്പെടുന്നു) നീട്ടിവളര്‍ത്തിയ മുടി വെട്ടിയിട്ടേ കോളേജില്‍ കയറാവൂ എന്നായിരുന്നത്രേ മേല്പറഞ്ഞ വാനരപ്പടയുടെ തീട്ടൂരം. അങ്ങനെയിരിക്കേ സഹപാഠിയെ മര്‍ദ്ദിച്ച സീനിയര്‍ വിദ്യാര്‍ഥികളിലൊരാളെ ചോദ്യം ചെയ്ത കൃഷ്ണകുമാറിനെ അവര്‍ സംഘം ചേറ്ന്നു മര്‍ദ്ദിച്ചു,ജാതിപ്പേരു വിളിച്ചു, ബലമായി മുടി മുറിപ്പിച്ചു.സംഭവം നടക്കുന്നത് 2008 ഡിസംബര്‍ 18ന്‍. ഇതിന്റെ പേരില്‍ കൃഷ്ണകുമാറിനോടുള്ള ക്രൂരമായ പകപോക്കല്‍ ഇപ്പോഴും തുടരുന്നു…
താനടക്കമുള്ള ജൂനിയര്‍ വിദ്യാര്‍ഥിതികളെ പീഡിപ്പിച്ചു രസിക്കുന്ന,തന്റെ സഹപാഠിയെ മറ്ദ്ദിച്ച ചെറ്റകളെ ചോദ്യം ചെയ്യാന്‍ ആറ്ജ്ജവം കാണിച്ച കൃഷ്ണകുമാറിന അഭിവാദ്യങ്ങള്‍.ഇനിയുള്ള ചെറുത്തുനില്പിലും പോരാട്ടത്തിലും കൃഷ്ണകുമാറിനോട് ഐക്യദാറ്ഡ്യം പ്രഖ്യാപിക്കുന്നു.
കൃഷ്ണകുമാര്‍നെ പീഡിപ്പിച്ച/പീഡിപ്പിച്ചുകൊണ്ടിരിക്കുന്നവറ് മാത്ര്കാപരമായി ശിക്ഷിക്കപ്പെടണം
പക്ഷേ, കൃഷ്ണകുമാറിന്റെ ദുരനുഭവത്തെ സാമാന്യവല്‍രിക്കുകയും അതിന്റെ പാപഭാരം കൃഷ്ണകുമാറിനെപ്പോലുള്ള അനേകായിരങ്ങളുടെ ചെറുത്തുനില്പിനും അവകാശപ്പോരാട്ടങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന ഒരു പ്രസ്ഥാനത്തിനുമേല്‍ ആരോപിക്കുകയും ചെയ്യുന്നത് ചരിത്രപരമായും വസ്തുതാപരമായും ശരിയല്ല എന്നു പറയാതെവയ്യ.

കൃഷ്ണകുമാറിന് നേരിടേണ്ടിവന്ന സീനിയറ് വിദ്യാര്‍ഥികളില്‍ നിന്നുള്ള മറ്ദ്ദനം അതേകോളേജിലെ അദലിതനും അനുഭവിക്കുന്നതായി ലേഖനത്തില്‍ സൂചനയുണ്ട്. ഇനി അതില്‍ വിവേചനം ഉണ്ടെങ്കില്‍ തന്നെ, ദലിതനനുഭവിക്കുന്ന പീഡനം എന്തുകൊണ്ട് അദലിതനനുഭവിക്കുന്നില്ല എന്നതായിക്കൂടാ പ്രശ്നം, മറിച്ച് ദലിതനും അദലിതനുമുള്‍പ്പെടുന്ന വിദ്യാര്‍ഥി സമൂഹം എല്ലാതരം പീഡനങ്ങളില്‍ നിന്നും മോചിതരാവേണ്ടതുണ്ട് എന്നതാവണം. മനുഷ്യമോചനത്തെക്കുറിച്ചുള്ള വറ്ഗ്ഗരാഷ്ട്രീയത്തിലധിഷ്ഠിതമായ പോരാട്ടങ്ങളാണ് അതിനുവേണ്ടിയുണ്ടാവേണ്ടത്. അതിനെ ദുറ്ബലപ്പെടുത്താനേ സ്വത്വരാഷ്ട്രീയമുപകരിക്കൂ, അപ്പോള്‍ ആത്യന്തികമായി വിജയം ചൂഷകന്റേതാവും, ചൂഷിതന്‍ അവന്റെ കയ്യിലെ ചട്ടുകവും
( കൃഷ്ണകുമാര്‍ന്റെ അനുഭവത്തിലെ വൈകാരികാംശം പൂറ്ണമായി ഉള്‍ക്കൊള്ളുന്നു, അത്തരമൊന്നിന്റെ സംഭവ്യതയെക്കുറിച്ചും
ലവലേശമില്ല സംശയം.)
തുറന്നുപറച്ചിലിന്റെ ആമുഖത്തില്‍ ആഴ്ചപ്പതിപ്പിന്റെ സംഭാവനകളാണ് ഗംഭീരം. തുടക്കം ഇങ്ങനെ :
“ദലിതന്‍ രാഷ്ട്രപതിയും ചീഫ് ജസ്റ്റിസും ആയിട്ടും ദലിത് പീഡനം അവസാനിക്കാത്ത നാട്ടില് ഒരു വിദ്യാര്‍ഥിയുടെ ദുരനുഭവം ഒരുപക്ഷേ പുതുമയുള്ളതാവില്ല..”
എഡിറ്റര്‍ സാറേ, മേല്പറഞ്ഞതോ, അതിനും മുകളിലുള്ളതോ ആയ സ്വര്‍ണം പൂശിയ ഏതെങ്കിലും കസേരകളില്‍ ഒരു ദലിതന്റെ ആസനം പതിഞ്ഞുകിട്ടിയാല്‍ മതി, ധാ തീറ്ന്നു ദലിതന്റെ സകലപ്രശ്നവും എന്ന ധാരണ സാറിനുണ്ടായിരുന്നെങ്കില്‍ അതു സാറിന്റെ മാത്രം വെവരക്കേട്. സമൂലമായ ഒരു സാമൂഹ്യമാറ്റത്തിലൂടെയേ അതു സാധ്യമാവൂ എന്നതാണ്‍ എസ്.എഫ്.ഐയുടെ നിലപാട്.
“എസ്.എഫ്.ഐയുടെ സദാചാരപോലീസ് നടപടിക്കിരയായ ഒരു വിദ്യാര്‍തിയുടെ തുറന്നുപറച്ചില്‍”
SFI യുടെ ഏതൊക്കെ ഗവണ്മെന്റുകള്‍ക്കു കീഴില്‍ ആകെ മൊത്തം എത്ര സദാചാര പോലീസ് സ്റ്റേഷനുകള്‍, എത്ര പുരുഷ-വനിതാ സദാചാര കോണ്‍സ്റ്റബിള്‍മാര്‍, എസ്.ഐ മുതല്‍ സദാചാര ഡീ.ജീ.പീ വരെയുള്ളവരുടെ ലിസ്റ്റ് ഇതൊക്കെയടങ്ങിയ ഒരു അനുബന്ധം കൂടി കൊടുത്തിരുന്നെങ്കില്‍ “ആധികാരികത ഒന്നു കൂടി” കൂടിയേനെ.
തലക്കെട്ടും എഡിറ്റോറിയല്‍ ഡസ്ക്കിന്റെ സംഭാവനയാവാനാണ്‍ വഴി,
“മുടി മുറിക്കും, അവര്‍ തലയുമെടുക്കും”
എടുക്കപ്പെട്ട തലകളിലൊന്നാണിത്,
കേരളത്തിന്റെ ദലിത് വിമോചനപോരാട്ടങ്ങളുടെ ചരിത്രത്തില്‍ സുവറ്ണലിപികളില്‍ കുറിച്ചുവെക്കേണ്ട ആ സുദിനം 2001 ഒക്റ്റോബറ് 31
വിമോചനപ്പോരാട്ടത്തിന്റെ മുന്നണിപ്പോരാളികള്‍ : കേരള ദളിത് പാന്തേഴ്സ്
പന്തളം കോളേജിലെ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായിരുന്നു സ:എം.രാജേഷ്. 2001 ഒക്റ്റോബര്‍ 31നു കൊടുമണ്ണില്‍ നടന്ന എസ്.എഫ്.ഐയുടെ സംസ്താന്‍ വാഹനജാതാ സ്വീകരണം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങും വഴിയാണ്‍ സ:രാജേഷ് കൊല്ലപ്പെടുന്നത്. സൌമ്യനായ,സറ്ഗധനനായ ഒരു വിദ്യാര്‍ഥിതിനേതാവിന്റെ രക്തം കൊണ്ട് ദലിതന്‍ വിമോചിതനാവുമെങ്കില്‍ അതിനു ജീവരക്തം നല്‍കാന്‍ രക്തനക്ഷത്രാങ്കിത ശുഭ്രപതാകയേന്തിയവര് എത്ര വേണമെങ്കിലും മുന്നോട്ടുവന്നേനെ.
അല്ലാതെ,
ഒത്തുതീറ്പ്പില്ലാത്ത അവകാശപ്പോരാട്ടങ്ങളിലൂടെ, ധീരമായ ചെറുത്തുനില്‍പ്പുകളിലൂടെ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ സ്വപ്നങ്ങളിലെ വസന്തത്തെ വീണ്ടെടുത്ത ഒരു പ്രസ്ഥാനത്തിന്റെ തലയെടുത്താവണം
ദലിത് വിദ്യാര്‍ഥിയുടെ വിമോചനമെന്ന് ആരെങ്കിലുമെഴുന്നള്ളിച്ചാല്‍
അതിനു മുടിയുടെ(അതു തന്നെ) വിലയേ രാഷ്ട്രീയബോധമുള്ള
(ദലിത-അദലിത)വിദ്യാര്‍ഥി കൊടുക്കുന്നുള്ളൂ
“ പോര്‍ നിലത്തൊന്നിച്ചു പാടിയുണര്‍ന്നവര്‍
പോരാട്ടഭൂമിക്കു ചോര കൊടുത്തവര്‍
ആരെന്നുമെന്തെന്നുമോര്‍മ്മയുണ്ടാകണം
ഓര്‍മ്മകളുണ്ടായിരിക്കണം കൂട്ടരേ”
പോരാട്ടഭൂമിക്കു ചോര കൊടുത്തവര്‍
ആരെന്നുമെന്തെന്നുമോര്‍മ്മയുണ്ടാകണം
ഓര്‍മ്മകളുണ്ടായിരിക്കണം കൂട്ടരേ”
Subscribe to:
Posts (Atom)